- 
	
	
		
		
		
		
			 സോംഗ് ഓഫ് സോളമന്* :വീണ്ടും മോഹന്‍*ലാല്‍* സോംഗ് ഓഫ് സോളമന്* :വീണ്ടും മോഹന്‍*ലാല്‍*
			
				
					 
 മധ്യവയസ്സ്  കഴിഞ്ഞവരുടെ പ്രണയം പറഞ്ഞ ബ്ലെസ്സിയുടെ ചിത്രത്തിലെ മോഹന്‍**ലാലിന്റെ അഭിനയം  അടുത്തിടെ ഏറെ  ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ വീണ്ടും ഒരു പ്രണയസിനിമയുമായി  മോഹന്‍**ലാലെത്തുന്നു. എന്നാല്‍* ഇത്തവണ  മോഹന്‍**ലാല്‍* ശബ്ദസാന്നിധ്യമായാണ്  പ്രണയചിത്രത്തിനായി ഒന്നിക്കുന്നത്.
 
 നവാഗതനായ  സുധി അന്ന സംവിധാനം ചെയ്യുന്ന സോംഗ് ഓഫ് സോളമന്* എന്ന ചിത്രത്തിലാണ്  മോഹന്‍**ലാലിന്റെ  ശബ്ദസാന്നിധ്യമുണ്ടാകുക. മോഹന്‍*ലാലിന്റെ ശബ്ദത്തോടെയാണ്  ചിത്രം അവതരിപ്പിക്കുന്നത്. മോഹന്‍**ലാല്‍* പ്രണയാദ്രമായ  ശബ്ദത്തില്‍* ചിത്രം  അവതരിപ്പിക്കുമ്പോള്‍* പ്രമുഖ ചിത്രകാരന്**മാര്‍* വരച്ച ചിത്രങ്ങളാണ്  വെള്ളിത്തിരയില്‍* തെളിയുക.  ചിത്രത്തിന്റെ ട്രെയിലറിലും മോഹന്‍**ലാലിന്റെ  ശബ്ദ സാന്നിധ്യമുണ്ടാകും.
 
 സ്നേഹവീട്  എന്ന സിനിമയുടെ ഡബ്ബിംഗ് സമയത്താണ് മോഹന്‍**ലാല്‍* സോംഗ് ഓഫ് സോളമന്റെ  തിരക്കഥയും ചില  ഭാഗങ്ങളും കാണുന്നത്. ചിത്രം ഇഷ്ടപ്പെട്ട മോഹന്‍**ലാല്‍*  ശബ്ദം നല്*കാന്‍* തയ്യാറാകുകയായിരുന്നു.
 
 പ്രണയത്തിന്റെ  ആരംഭവും തീവ്രതയും പറയുന്ന സോംഗ് ഓഫ് സോളമനില്‍* സാം ജീവനും ദിവ്യാ  ദാസുമാണ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഗേഷ് നാരായണന്*  ഛായാഗ്രഹണം നിര്*വഹിക്കുന്ന ചിത്രം ജനുവരിയില്‍*  പ്രദര്*ശനത്തിനെത്തും.
 
 
 Keywords:Snehaveedu, song of solomon,sam jeevan, divya das,Blessy,Mohanlal comes again with a love film
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks