- 
	
	
		
		
		
		
			
 മുംബൈ ഹീറോസിനെ കേരള സ്ട്രൈക്കേഴ്സ്  കീഴട
		
		
				
				
		
			
				
					
മോഹന്‍**ലാലിന്റെ  നേതൃത്വത്തില്‍* ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സ് സുനില്‍* ഷെട്ടിയുടെ മുംബൈ  ഹീറോസിനെ തകര്*ത്തുവിട്ടു. കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍* നടന്ന  മത്സരത്തില്‍* പത്ത് വിക്കറ്റിനാണ് കേരള സ്ട്രൈക്കേഴ്സ് മുംബൈ  ഹീറോസിനെ  തകര്*ത്തത്. രാജീവ് പിള്ളയുടെ തകര്*പ്പന്* ബാറ്റിംഗ് പ്രകടനത്തിന്റെയും (  പുറത്താകാതെ 75) ബിനീഷ്  കോടിയേരിയുടെ (നാല് വിക്കറ്റ്*) മികച്ച  ബൌളിംഗിന്റെയും പിന്**ബലത്തിലാണ് കേരളം തകര്*പ്പന്* വിജയം നേടിയത്.
ആദ്യം  മുംബൈ ഹീറോസ് ആയിരുന്നു ബാറ്റ് ചെയ്തത്. ഇരുപത് ഓവറില്‍* ഒമ്പത് വിക്കറ്റ്  നഷ്ടത്തില്‍* മുംബൈ 128  റണ്‍*സ് ആണ് നേടിയത്.  വരുണ്‍* ബദോല (25), ഷബീര്‍*  (25), ദല്*ഗ (16), റിതേഷ് (15) എന്നിങ്ങനെയാണ് മുംബൈ ഹീറോസ്  ബാറ്റ്*സ്മാന്**മാരുടെ സ്കോറുകള്‍*. 
കേരളത്തിന്  വേണ്ടി ബിനീഷ് കോടിയേരിക്ക് പുറമെ  ഉണ്ണി മുകുന്ദനും സൈജു കുറുപ്പും  (ഇരുവരും രണ്ട് വിക്കറ്റ്  വീതം) ബൌളിംഗില്‍* തിളങ്ങി. ഫീല്‍*ഡിംഗിലും മികച്ച  പ്രകടനമാണ് കേരള സ്ട്രൈക്കേഴ്സ് നടത്തിയത്. അവസാന ഓവറില്‍*  മണിക്കുട്ടന്*  എടുത്ത ക്യാച്ച് അന്താരാഷ്ട്രതലത്തിലുള്ളതാണെന്ന് പറഞ്ഞാല്‍*  അതിശയോക്തിയാകില്ല.
മുംബൈ  ഇന്ത്യന്‍*സ് ഉയര്*ത്തിയ 129 റണ്‍*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന കേരള  സ്ട്രൈക്കേഴ്സ് ഓപ്പണര്‍*മാര്‍* മികച്ച  ബാറ്റിംഗ് പ്രകടനമായിരുന്നു  നടത്തിയത്. ഓരോ ബോളും ശ്രദ്ധാപൂ*ര്‍*വം നേരിട്ട രാജീവ് പിള്ളയെയും നവീന്‍*   പോളിയെയും (പുറത്താകാതെ 16) ഒരു ഘട്ടത്തിലും സമ്മര്‍*ദ്ദത്തിലാക്കാന്* മുംബൈ  ഹീറോയ്ക്ക് കഴിഞ്ഞില്ല. 63 ബോളില്‍*  എട്ട് ബൌണ്ടറിയടക്കം 75 റണ്‍*സ് രാജീവ്  പിള്ള നേടിയപ്പോള്‍* 38 ബോളില്‍* 16 റണ്‍*സ് നേടി നവീന്‍* പോളി മികച്ച   പിന്തുണ നല്*കി. സിസിഎല്ലില്‍* ഈ സീസണിലെ ഏറ്റവും ഉയര്*ന്ന സ്കോറാണ് രാജീവ്  നേടിയത്.
താരക്രിക്കറ്റിന്  സാക്*ഷ്യം വഹിക്കാന്‍* പ്രമുഖരടക്കം അമ്പതിനായിരത്തോളം പേരാണ് നെഹ്രു  സ്റ്റേഡിയത്തിലെത്തിയത്.  കേരള ടീമിനെ പ്രോത്സാഹിപ്പിക്കാന്‍* മെഗാതാരം  മമ്മൂട്ടി, മുകേഷ്, മന്ത്രി ഗണേശ് കുമാര്‍*, പ്രിയദര്*ശന്*, പൃഥ്വിരാജ്, എസ്   ശ്രീശാന്ത് ലക്ഷ്*മി റായ്, ഭാവന, പ്രിയാ മണി തുടങ്ങിയവര്‍*  സ്റ്റേഡിയത്തിലുണ്ടായിരുന്നു.
മറ്റൊരു മത്സരത്തില്‍* ബംഗാള്‍* ടീം ചെന്നൈ റൈനോസിനെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി
Keywords:Mammootty, Mukesh, Ganesh Kumar, Priyadharshan, Prithviraj, Sreesanth, Lakshmi Rai, Bhavana, Priya Manni, Nehru Stadium,CCL, cricket news, Rajjev Pillai, unni Mukundan, Kerala strikers beat Mumbai Heroes.
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks