-
എന്റെ പ്രിയനഗരിയില്*..

ക്വാലാ ലംപൂര്* എനിക്ക് പുതിയൊരു നഗരമല്ല. പലതവണ വന്നിട്ടുളള ഒരു ചിരപരിചിത
നഗരം. കുഞ്ഞുന്നാളില്* അച്ഛനോടൊപ്പമാണ് ആദ്യം പോയത്. അന്നത്തെ മലേഷ്യയുടെ
ചിത്രം പക്ഷെ മനസിലില്ല. പിന്നീട് മുതിര്*ന്നപ്പോള്* പലതവണ പോയി, അഞ്ചാറ് തവണ
ഷൂട്ടിങ്ങിനായി തന്നെ പോയി. പക്ഷെ ഇത്തവണത്തെ യാത്രയ്ക്ക് ഒരു പ്രത്യേകത
കൂടിയുണ്ടായിരുന്നു. സുപ്രിയ കൂടെയുണ്ടെന്നതു തന്നെ. കല്യാണം കഴിഞ്ഞുള്ള
ആദ്യയാത്രയായതിനാല്* ഷൂട്ടിങ്ങിനിടയില്* വീണുകിട്ടുന്ന ഇത്തിരി നിമിഷങ്ങളിലെ
മധുവിധുവായിരുന്നു മനസില്*.
പക്ഷെ വിചാരിച്ചതുപോലായിരുന്നില്ല കാര്യങ്ങള്*. രാവിലെ ആറിനു തുടങ്ങുന്ന
ഷൂട്ടിങ്ങ് രാത്രി വൈകിയും തുടര്*ന്നു. മലേഷ്യയുടെ രാത്രിദൃശ്യങ്ങളും
സംവിധായകന്* ദീപു കരുണാകരന് പകര്*ത്തണമായിരുന്നു. ലൈറ്റും മറ്റ്
സാങ്കേതികസൗകര്യങ്ങളുമെല്ലാമടങ്ങുന്ന 46 അംഗ സംഘം തന്നെയുണ്ടായിരുന്നു ഒപ്പം.
സാധാരണ ഇത്തരം വിദേശലൊക്കേഷനുകളില്* ഇത്രയും സന്നാഹം ഉണ്ടാകാറില്ല.
ചിത്രീകരണം നഗരപരിധിക്കുള്ളില്* തന്നെയായതുകൊണ്ട് മലേഷ്യയുടെ മറ്റ്
ഭാഗങ്ങളിലേക്ക് പോകാനോ ഗ്രാമങ്ങള്* കാണാനോ ഒന്നും കഴിഞ്ഞില്ല. അതിന് സിനിമാ
തിരക്കുകളില്* നിന്നൊഴിഞ്ഞ് തനിയേ തന്നെ പോകണം. പലതവണ പോയിട്ടുള്ളതുകൊണ്ട്
എനിക്കതില്* വലിയ പുതുമയൊന്നുമില്ലെങ്കിലും സുപ്രിയയ്ക്കു വേണ്ടി അങ്ങിനെയൊരു
യാത്ര പഌന്* ചെയ്യണം. അവള്* സിംഗപ്പൂരില്* ട്രെയിനിങ്ങിന്റെ ഭാഗമായി നേരത്തെ
പോയിട്ടുണ്ട്. മലേഷ്യയില്* ഇതാദ്യമായിരുന്നു.
ചിത്രത്തില്* ഞാന്* തേജാഭായ് ആണ്. മലേഷ്യന്* അധോലോകത്തിലെ മലയാളി സാന്നിധ്യം!
എന്റെ വീടായി ചിത്രീകരിച്ചത് കണ്*ട്രിഹൈറ്റ് വില്ലയായിരുന്നു. മലേഷ്യയിലെ
തന്നെ ഏറ്റവും പോഷായ ഒരു സ്ഥലം. എന്റെ വീടൊരു മലയാളിയുടേതായിരുന്നു എന്നതും
യാദൃശ്ചികം. കണ്ണൂര്* സ്വദേശിയായ മാധവന്* നമ്പ്യാരും പാലക്കാട്ടുകാരി
സുജാതചേച്ചിയും. ഇരുവരും നല്ല ആതിഥേയരും കൂടിയായിരുന്നു. നമ്പ്യാര്* അവിടെ
റിയല്* എസ്റ്റേറ്റ് ബിസിനസുകാരനാണ്.
കേരളത്തിന്റെ സമാനമായ കാലാവസ്ഥയാണ് ക്വലാ ലംപൂരിലും. ഇടക്കിടെ പെയ്യുന്ന മഴ.
വഴിയോരത്തെ സസ്യജാലങ്ങള്*. മലയാളികളുടെ സാന്നിധ്യവും. ക്വലാ ലംപൂരില്* നമുക്ക്
അപരിചിതത്വം തോന്നില്ല. ദുബായില്* എവിടെ തിരിഞ്ഞാലും മലയാളികളെ കാണുന്നതുപോലെ
ഇവിടെ തമിഴ്*വംശജരെ കാണാം. അതുകൊണ്ട് തന്നെ ഭാഷയുടെ പ്രശ്*നവും മലയാളികളായ
സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നില്ല.
മലേഷ്യയില്* എനിക്ക് ഫാന്*സ് അസോസിയേഷന്* ഉണ്ടെന്നത് ഈ യാത്രയില്* കിട്ടിയ
അത്ഭുതകരമായ പുതിയൊരറിവായിരുന്നു. തമിഴ് സിനിമയിലൂടെ കിട്ടിയ ആരാധകര്*. അവര്*
എനിക്കൊരു ഉപഹാരവുമായി സെറ്റിലെത്തിയതും സന്തോഷം പകര്*ന്നു.
ഷൂട്ടിങ് തിരക്കിനിടയില്* മധുവിധുയാത്രകളൊന്നും തരപ്പെട്ടില്ലെങ്കിലും
വീണുകിട്ടുന്ന ചെറിയനിമിഷങ്ങളില്* മലേഷ്യയുടെ നഗരസൗന്ദര്യം ഞങ്ങള്*
ആസ്വദിച്ചു. ക്വലാ ലംപൂര്* എന്നു പറഞ്ഞാല്* പെട്രോനാസ് ടവര്* തന്നെ. എന്തൊരു
തലപ്പൊക്കം! മലേഷ്യക്കാര്* ആത്മാഭിമാനത്തോടെയാണ് അതിനെ കാണുന്നതും
വിശേഷിപ്പിക്കുന്നതും. നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ആ
അംബരചുംബികളെ കാണാം. ഞങ്ങള്* താമസിച്ച ഹോട്ടലില്* നിന്നും നടക്കാനെ
ഉണ്ടായിരുന്നുള്ളൂ അവിടേക്ക്. പ്രിയയും ഞാനും ഇടവേളകളില്* ആകാശസീമകളിലേക്ക്
തുളച്ചു കയറിപ്പോകുന്ന ആ വിസ്മയത്തെ ആസ്വദിക്കുമായിരുന്നു. രാവില്*, വെള്ളി
വെളിച്ചത്തില്* അടിമുടി കുളിച്ച,് വലിയൊരു പൂത്തിരി പോലെ കത്തി നില്*ക്കുന്ന
പെട്രൊനാസ് ടവറുകള്* ഒരു സ്വപ്*ന ദൃശ്യം തന്നെ.
പെട്രോനാസ്് ടവറിനടുത്തുള്ള കെ.എല്*.ഗാര്*ഡന്*, മലേഷ്യയിലെ ബാത്തു മുരുകന്*
കോവില്*, ചൈനാടൗണ്*, ചൈനീസ് ടെമ്പിള്*, ബുകിത് ബിന്ദാങ്ങ്് സ്ട്രീറ്റ്,
എന്നിവിടങ്ങളിലൊക്കെയായിരുന്നു ചിത്രീകരണം. ക്വലാ ലംപൂര്* നഗരത്തിന്റെ ഒരു
നേര്*ചിത്രത്തിലൂടെയുള്ള യാത്ര. ഷൂട്ടിങ് കഴിഞ്ഞൊരു യാത്ര
തരപ്പെടില്ലെന്നറിഞ്ഞതുകൊണ്ട് തന്നെ സുപ്രിയയും ഷൂട്ടിങ്ങിനൊപ്പം കൂടി. ബാത്തു
കേയ്*വ്*സ് ഗംഭീര കാഴ്ച്ചയാണ്. സുബ്രഹ്മണ്യന്റെ വലിയൊരു പ്രതിമ ഈ
ഗുഹാക്ഷേത്രത്തിന്റെ കവാടത്തില്* നില്*ക്കുന്നു. പഴയൊരു ലൈം സ്റ്റോണ്*
ഫോര്*മേഷനാണ് ബാത്തു ഗുഹകള്*. എണ്ണിതീരാന്* വിഷമമുള്ള പടികള്* കയറിവേണം
ഗുഹക്കുള്ളിലെ കോവിലിലെത്താന്*. ഗുഹയെന്നു പറഞ്ഞാല്* തെറ്റിധരിക്കേണ്ട.
വിശാലമായ ചേമ്പറുകള്*. അതിനുള്ളില്* ചെറിയ അമ്പലം.
മഹാനഗരത്തിന്റെ ശരിയായ തുടിപ്പുകള്* അറിയണമെങ്കില്* ചൈനാടൗണില്* പോകണം.
ലോകത്തിലെ എല്ലാ മഹനഗരങ്ങളിലും ചൈനാടൗണ്* ഉണ്ട്. ക്വലാ ലംപൂരിലെ ചൈനാടൗണിലെ
പ്രധാന തെരുവായ പെറ്റാലിങ്ങ് സ്ട്രീറ്റ് തിരക്കു പിടിച്ചൊരു തെരുവാണ്. ചെറിയ
ചെറിയ സുവനീറുകളും ചൈനീസ് ഭക്ഷണശാലകളും സഞ്ചാരികളും നിറഞ്ഞ ക്രിസ് ക്രൊസ് പാത.
ബുകിത് ബിന്ദാങ്ങ് നഗരത്തിന്റെ കമേഴ്*സ്യല്* ഹബ്ബാണ്. എല്ലാ ഇന്റനാഷണല്*
ബ്രാന്*ഡുകള്*ക്കും ഇവിടെ ഷോറൂമുകളുണ്ട് പവലിയന്* ഉള്*പ്പടെ പതിനാലോളം വമ്പന്*
മാളുകള്* ഒറ്റ തെരുവില്* നിരന്നു നില്*ക്കുന്ന കാഴ്ച്ച. വിവിധ രാജ്യങ്ങളുടെ
രുചികളെ വിളംബരം ചെയ്യുന്ന റെസ്റ്റൊറന്റുകള്*, പല തരത്തിലുള്ള സഞ്ചാരികള്*
എല്ലാം നിറഞ്ഞ തിളക്കമുള്ള കോസ്*മോപോളിറ്റന്* തെരുവ്.
ഇവിടുത്തെ ഏറ്റവും വലിയ പബ് ആയ സൗക്ക് പബ്ബിലും ചിത്രീകരണമുണ്ടായിരുന്നു.
പെട്രൊനാസിനടുത്തുള്ള ഒരു നിശാശാലയാണത്. അതൊരു വേറിട്ടലോകം തന്നെയാണ്. ക്വലാ
ലംപൂരിന്റെ മുഴുവന്* കാഴ്ചയും സാധ്യമാകുന്ന ലുക്ക് ഔട്ട്*പോയിന്റില്* നിന്ന്
കണ്ട ദൃശ്യവും മനസില്* മായാതെ കിടക്കുന്നു.
ഷൂട്ടിങിനിടയിലെ രസകരമായൊരനുഭവമാണ് ഈ യാത്രയിലെ മായൊത്തൊരു ചിത്രം.
ചിത്രത്തിലൊരു സീനുണ്ട്. നടന്* അശോകനെ കാറോടു കൂടി തട്ടികൊണ്ടുപോകുന്ന സീന്*.
റിക്കവറിവാനില്* കൊളുത്തി കാറ് കൊണ്ടുപോകുമ്പോള്* അശോകന്* ചേട്ടന്*
അതിലിരുന്ന് രക്ഷപ്പെടാനായി വെപ്രാളം കാണിക്കുന്ന സീന്*. വളരെ തന്*മയത്വത്തോടു
കൂടി സീന്* പുരോഗമിക്കുമ്പോള്* ഇത് സിനിമയാണെന്നറിയാതെ ഒരു തമിഴന്* ബൈക്കില്*
ചേസ് ചെയ്ത് റിക്കവറി വാനിന് വട്ടം ചാടി. അതൊരു ചെറിയ അപകടത്തിലാണ്
കലാശിച്ചത്.
പെട്രൊനാസിന്റെ ചുവട്ടില്* പാട്ട് സീന്* ചിത്രീകരിക്കുമ്പോള്* പാര്*ക്കില്*
നിറയെ കുട്ടികള്*. അവര്* ഒഴിവു സമയം ചെലവഴിക്കാന്* വന്നതാണ്. സുപ്രിയയ്ക്ക്
കുട്ടികളെ വലിയ ഇഷ്ടമാണ്. അവള്* അവരുമായി പെട്ടെന്ന് ചങ്ങാത്തമായി. പിന്നെ
ഞാനും കൂടി. ഒടുക്കം പാട്ടു സീനില്* ആ മലേഷ്യന്* കുട്ടികളെ മുഴുവന്*
ഉള്*പ്പെടുത്തി. മൊത്തത്തില്* അതോടെ ആ സീനൊന്നു കൊഴുത്തു.
ഇങ്ങിനെ തിരക്കിനിടയിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് ക്വലാ ലംപൂരില്*
നിന്നെനിക്ക് പറയാനുള്ളത്. അല്ലെങ്കിലും തിരക്കൊഴിഞ്ഞൊരു യാത്രയും ജീവിതവും
ഒരു നടനില്ലല്ലോ?.
Prithwiraj, Kuala Lumpur, tour , travel , Kuala Lumpur, Malaysia, travel Malaysia, trip to Malaysia, Star Hotel
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks