-
കാറപകടത്തില്* ജഗതി ശ്രീകുമാറിന് ഗുരുതര പ

നടന്* ജഗതി ശ്രീകുമാറിന്* കാറപകടത്തില്* ഗുരുതരമായി പരുക്ക്. അടിവയറ്റിനും നെഞ്ചിനുമാണ്* സാരമായി പരുക്കേറ്റത്. കോഴിക്കോട്* തേഞ്ഞിപ്പാലത്തിന്* സമീപം അദ്ദേഹം സഞ്ചരിച്ച ഇന്നോവകാര്* ഡിവൈഡറില്* തട്ടി മറിഞ്ഞാണ്* അപകടമുണ്ടായത്*. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്* തീവ്രപരിചരണ വിഭാഗത്തില്* പ്രവേശിപ്പിച്ചു.
ശ്വാസോച്ഛ്വാസം വെന്റിലേറ്ററിന്റെ സഹായത്തോടെനടക്കുന്നുണ്ട്. ഉടന്**തന്നെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടര്*മാര്* അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയില്ലെന്ന്* ഡോക്ടര്*മാര്* അറിയിച്ചു.
പുലര്*ച്ചെ 4.50നാണ് അപകടമുണ്ടായത്*. എം പദ്മകുമാറിന്റെ തിരുവമ്പാടി തമ്പാന്* എന്ന ചിത്രത്തിന്റെ സെറ്റില്* നിന്ന് ലെനിന്* രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കുടകിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടം നടന്ന സ്ഥലം ജനവാസമില്ലാത്തതായിരുന്നു എന്നതിനാല്* അപകട വിവരം അറിയാന്* വൈകിയിരുന്നു. സ്ഥലത്തുകൂടി വന്ന കാര്* യാത്രക്കാരാണ്* അദ്ദേഹത്തെയും ഡ്രൈവറെയും ആശുപത്രിയില്* പ്രവേശിപ്പിച്ചത്*. *
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks