കണ്ണ് പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. കാഴ്ച്ചയ്ക്ക് നേരിയ കുറവ് വരുമ്പോഴാണ് കണ്ണിന്റെ വില തിരിച്ചറിയുക. കുഞ്ഞുങ്ങളിലും കൗമാരക്കാരിലുമെല്ലാം കണ്ണിന്റെ പ്രവര്*ത്തനം തകരാറിലായേക്കാം. ഗര്*ഭാവസ്ഥയില്*
മാസം തികയും മുമ്പേയുള്ള പ്രസവം കുഞ്ഞിന്റെ കണ്ണിനെയും ബാധിക്കും. റെറ്റിന പൂര്*ണ്ണവളര്*ച്ചയെത്തിയിട്ടുണ്ടാകില്ല. പുതിയതായി കൂടുതല്* രക്തക്കുഴലുകളുണ്ടാകും. ഇതിലൂടെ രക്തം നഷ്ടപ്പെടും. റെറ്റിന നഷ്ടപ്പെടുന്നതിനും ഇടയാക്കും. അങ്ങനെ വീണ്ടെടുക്കാനാവാത്ത വിധം കാഴ്ച നഷ്ടപ്പെടും.
റെറ്റിനോ ബ്*ളാസ്*റ്റോമ
രണ്ടു മുതല്* അഞ്ച് വയസു വരെയുള്ള കുട്ടികളില്* റെറ്റിനോ ബ്*ളാസ്*റ്റോമ പിടിപെടാറുണ്ട്. കണ്ണിനുള്ളിലെ റെറ്റിനയിലെ ട്യൂമറസ് കാന്*സറാണിതെന്ന് പറയാം. കൃഷ്ണമണിക്കുള്ളില്* വെളുത്ത നിറമാണ് ലക്ഷണം. വിദഗ്ധ ചികിത്സയിലൂടെ ഇത് ചികിത്സിച്ച് ഭേദമാക്കാം.
കോങ്കണ്ണ്
പലതരം കോങ്കണ്ണുകളുണ്ട്. ഒരു കണ്ണിന് കാഴ്ചയില്ലെങ്കിലും കോങ്കണ്ണുണ്ടാകും. റെറ്റിനയുടെ അവസ്ഥ പരിശോധിച്ച ശേഷം കണ്ണട വച്ച് കോങ്കണ്ണിന്റെ പ്രശ്*നങ്ങള്* ഒരു പരിധി വരെ ഒഴിവാക്കാം. അല്ലെങ്കില്* ഓപ്പറേഷനിലൂടെയും കോങ്കണ്ണിന്റെ പ്രശ്*നങ്ങള്* ഒഴിവാക്കാം.
ചെറുപ്പത്തിലേ കോങ്കണ്ണിന് ചികിത്സിക്കുന്നത് കൂടുതല്* ഗുണം ചെയ്യും. കോങ്കണ്ണ് ഒരു ഭാഗ്യമാണെന്ന അന്ധവിശ്വാസം ഒരിക്കലും മുഖവിലയ്*ക്കെടുക്കരുത്. ഒരു കണ്ണിന്റെ കാഴ്ചക്കുറവ് പെട്ടെന്ന് രോഗിക്ക് തിരിച്ചറിയാനാകില്ല. മറ്റേ കണ്ണ് കൊണ്ട് മാത്രമാകും കാഴ്ച. കാഴ്ച കുറഞ്ഞ കണ്ണിന്റെ നാഡികള്* തകരാറിലാകാന്* ഇത് കാരണമാകും. അങ്ങനെ അത് കോങ്കണ്ണായി മാറാനും ഇടയുണ്ട്. എട്ടു വയസിനുള്ളില്* ഇങ്ങനെയുള്ള പ്രശ്*നങ്ങള്* ഉണ്ടായാല്* ഉടനെ കണ്ണട നല്*കിയാല്* രോഗം പരിഹരിക്കാവുന്നതേയുള്ളൂ.
പൂച്ചക്കണ്ണ്
ഇതൊരു രോഗമല്ല. കണ്ണിലെ ഐറിസിലെ പിഗ്*മെന്റ്*സിന്റെ ഏറ്റക്കുറച്ചിലാണ് പൂച്ചക്കണ്ണിനും ബ്*ളൂ ഐയ്ക്കും കാരണമാകുന്നത്. ഇതിനാല്* പ്രത്യേകിച്ച് കാഴ്ചവൈകല്യം ഉണ്ടാകാറില്ല. അഞ്ചു മുതല്* പത്ത് വയസ്*സ് വരെയുള്ള കാലഘട്ടം തലച്ചോറിന്റെ പ്രവര്*ത്തനങ്ങള്* നേരാംവണ്ണം രൂപീകരിക്കുന്ന കാലമാണ്. കാഴ്ചക്കുറവും തലവേദനയും ഷോര്*ട്ട്*സൈറ്റുമെല്ലാം ഈ പ്രായത്തിലുള്ള കുട്ടികള്*ക്ക് ഉണ്ടായാല്* പ്രത്യേക ശ്രദ്ധ നല്*കണം.
ബ്*ളാക്ക് ബോര്*ഡില്* എഴുതുന്നത് വ്യക്തമാകാതിരിക്കുന്നതും ടെലിവിഷന്* കാണുമ്പോള്* അടുത്തു വന്നിരിക്കുന്നതും കുട്ടികളിലെ വൈകല്യത്തിന് കാരണമാകാം. പഠനത്തില്* പിന്നോട്ട് പോകുന്നതിന് ഇത് കാരണമാകാറുണ്ട്. ഉടനെ ചികിത്സ തേടിയാല്* കുട്ടികളുടെ കാഴ്ചവൈകല്യങ്ങള്* പെട്ടെന്ന് പരിഹരിക്കാനാകും.മങ്ങിയ കാഴ്ചകളും കാഴ്ചകള്* വ്യക്തമാകാത്തതുമെല്ലാം റിഫ്രക്ടീവ് എറേഴ്*സ് എന്ന് പറയാം. അസ്റ്റിഗ്മാറ്റിസം, മയോപ്പിയ, ഹൈപ്പര്*മെട്രോപ്പിയ എന്നെല്ലാം ഇതിന് പേരുണ്ട്. തലവേദനയും മറ്റ് അസ്വസ്ഥതകളുമെല്ലാം ലക്ഷണങ്ങളാണ്. എല്ലാവരിലും ഉണ്ടാവുന്ന രോഗാവസ്ഥയാണിത്. എങ്കിലും 23- 30 പ്രായക്കാരില്* കൂടുതലായി കണ്ടുവരുന്നു