- 
	
	
		
		
		
		
			
 ഫെമിന മിസ് ഇന്ത്യ വാനിയ മിശ്ര
		
		
				
				
		
			
				
					
ഇക്കൊല്ലത്തെ ഫെമിന മിസ്*  ഇന്ത്യ വേള്*ഡായി മോഡല്‍* വാനിയ മിശ്ര തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ  ബാവന്*സ്* ഗ്രൗണ്ടിലാണ്* ഈ വര്*ഷത്തെ സുന്ദര്യ മത്സരം അരങ്ങേറിയത്.  പഞ്ചാബിലെ ചണ്ടീഗഡ്* സ്വദേശിനിയാണ്* പത്തൊമ്പതുകാരിയായ വാനിയ. 
പൂന  സ്വദേശിയായ മോഡല്‍* പ്രാച്ചി മിശ്രയെ മിസ്* ഇന്ത്യ എര്*ത്ത്* കിരീട  ജേതാവായും ചെന്നൈ മോഡല്‍* റോച്ചല്‍* മരിയാ റാവുവിനെ മിസ്* ഇന്ത്യ  ഇന്റര്‍*നാഷണല്‍* ആയും തെരഞ്ഞെടുത്തു. അവസാന റൗണ്ടിലെത്തിയ ഇരുപത്  സുന്ദരിമാരില്‍* നിന്നുമാണ്* ഇവരെ തെരഞ്ഞെടുത്തത്*. കഴിഞ്ഞ വര്*ഷത്തെ ഫെമിന  മിസ്* ഇന്ത്യ കനിഷ്ഠ ധന്*കര്* വാനിയയ്ക്കു കിരീടമണിയിച്ചു. 
ബോളിവുഡ്*  സുന്ദരിമാരായ നര്*ഗിസ്* ഫക്രി, സോനം കപൂര്‍*, നിര്*മാതാവ്* എക്താ കപൂര്‍*,  സംവിധായകന്* രോഹിത്* ഷെട്ടി, സോനാലി ബാന്ദ്രെ, ഇന്ത്യന്‍* ക്രിക്കറ്റ്* താരം  ഹര്*ഭജന്‍* സിംഗ്*, ഗായകന്* സോനു നിഗം തുടങ്ങിയവരായിരുന്നു വിധി  കര്*ത്താക്കള്*.
ബെന്നെറ്റ്  കോള്‍*മാന്‍* ആന്റ് കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യന്‍* സുന്ദരികളെ  കണ്ടെത്താന്‍* നടത്തുന്ന വാര്*ഷിക സൗന്ദര്യമത്സരമാണ് ഫെമിന മിസ്സ് ഇന്ത്യ.  മിസ്സ് വേള്*ഡ്, മിസ്സ് യൂണിവേര്*സ് തുടങ്ങിയ സൗന്ദര്യമത്സരത്തില്‍*  പങ്കെടുക്കാനുള്ള സുന്ദരികളെ തിരഞ്ഞെടുക്കുന്നത് ഈ മത്സരത്തില്‍* നിന്നാണ്.
Keywords:Bollywood beauties, Nargis Fakri, Sonam Kapoor, Ekatha Kapoor,Rohit Shetti, Sonali Bandre, Harbhajan Singh, Sonam Nigam,Bennet Callman and India, Femina Miss India, Miss World, Miss Universe,Prachi Mishra, Vanya Mishra , Miss India World 2012
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks