-
കറിവേപ്പില കൂട്ടാന്‍*
കറിവേപ്പില സ്വാദു കൂട്ടുവാനാണ് സാധാരണ ഉപയോഗിക്കാറ്. എന്നാല്* കറിവേപ്പില കൊണ്ട് കറയുമുണ്ടാക്കാം. സ്വാദിനൊപ്പം പോഷകവും നിറഞ്ഞതാണിത്.
ചേരുവകള്*
കറിവേപ്പില-രണ്ടു പിടി
തേങ്ങ-1 മുറി
തക്കാളി-3
ജീരകം-അര സ്പൂണ്*
ചുവന്നുള്ളി-12
കുരുമുളക്-4
മല്ലിപ്പൊടി-3 സ്പൂണ്*
മുളകുപൊടി-3 സ്പൂണ്*
ഉപ്പ്- ആവശ്യത്തിന്
എണ്ണ-ആവശ്യത്തിന്
തേങ്ങാ അരയ്്ക്കുക. ജീരകം, കുരുമുളക് എന്നിവ നന്നായി വറുത്ത് പൊടിച്ചു വയ്ക്കുക. തക്കാളിയും ചെറിയ ഉള്ളിയും ചെറുതായി അരിഞ്ഞു വയ്ക്കുക.
ഒരു പാത്രത്തില്* എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. ഇതില്* ചുവന്നുള്ളി, തക്കാളി എന്നിവ ചേര്*ത്ത് വഴറ്റുക. വഴറ്റി കഴിയുമ്പോള്* മല്ലിപ്പൊടി, മുളകുപൊടി, ജീരക-കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേര്*ത്ത് ഇതിലേക്ക് കറിവേപ്പിലയും ഇടുക. അല്*പനേരം പാകം ചെയ്തു കഴിഞ്ഞ് വാങ്ങി വയ്ക്കാം.
മേമ്പൊടി
കൂടുതല്* ചാറ് വേണമെന്നുള്ളവര്*ക്ക് അല്*പം വെള്ളം ചേര്*ത്ത് പാകം ചെയ്യാം.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks