- 
	
	
		
		
		
		
			
 മോഹന്‍*ലാല്‍* അരക്കിറുക്കന്‍*, നായികയുമൊത്ത്
		
		
				
				
		
			
				
					
ജോഷി സംവിധാനം ചെയ്യുന്ന  ‘റണ്‍* ബേബി റണ്‍*’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍*ലാല്‍*  നായകനാകുന്ന ചിത്രത്തില്‍* അമല പോള്‍* ആണ് നായിക. മോഹന്‍*ലാല്‍* വേണു എന്ന  ക്യാമറാമാനായും അമലാ പോള്‍* രേണുക എന്ന ന്യൂസ് എഡിറ്ററായും വേഷമിടുന്നു.
വേണു  പുനെ ഫിലിം ഇന്‍**സ്റ്റിട്യൂട്ടില്* നിന്ന് സ്വര്*ണമെഡലോടെ  സിനിമാട്ടോഗ്രാഫി പഠിച്ചിറങ്ങിയ ആളാണ്. എന്നാല്‍* സിനിമയോട് വലിയ  താല്**പ്പര്യമില്ല. മുന്‍**കൂട്ടി തയ്യാറാക്കുന്ന ദൃശ്യങ്ങള്‍*  പകര്*ത്തുന്നതില്* ഒരു ത്രില്ലുമില്ല എന്നാണ് അയാളുടെ പക്ഷം. അങ്ങനെ അയാള്‍*  ന്യൂസ് ഫോട്ടോഗ്രാഫിയില്‍* ശ്രദ്ധ കേന്ദ്രീകരിച്ചു. ഏതെങ്കിലുമൊരു ടി വി  ചാനലിന്*റെയോ പത്രത്തിന്*റെയോ ഫോട്ടോഗ്രാഫറല്ല. ചില സ്റ്റിംഗ്  ഓപ്പറേഷനുകള്‍*ക്ക് വേണ്ടി അല്ലെങ്കില്‍* സുപ്രധാനമായ ചില സംഭവങ്ങള്‍*  ഉണ്ടാകുമ്പോള്‍* ചാനലുകള്‍* വേണുവിന്*റെ സഹായം തേടും. ഇപ്പോള്‍* അയാള്‍*  ഡല്*ഹിയിലാണ് താമസിക്കുന്നത്.
വേണുവിന്*റെ  സ്വഭാവം വളരെ പ്രത്യേകതയുള്ളതാണ് - ഇയാള്‍* ചിലപ്പോള്‍* ഒരു  അരക്കിറുക്കനെപ്പോലെയാണ്. ഏറെ ഗൌരവമുള്ള ചില സന്ദര്*ഭങ്ങളില്* വേണു  തമാശയോടെ പെരുമാറും. ഉല്ലാസവേളകളില്‍* ചിലപ്പോള്‍* അതീവ ഗൌരവക്കാരനാകും.  ആര്*ക്കും പ്രവചിക്കാനാകാത്ത ഒരു സ്വഭാവക്കാരന്‍*.
വെറും  ആറുദിവസം മാത്രം നീണ്ടുനില്*ക്കുന്ന ഒരു ദൌത്യത്തിനായി വേണു  കേരളത്തിലെത്തുകയാണ്. ഏറെ രഹസ്യസ്വഭാവമുള്ള ഒരു എക്സ്ക്ലുസീവ് സ്റ്റോറിയാണ്  അയാളെ നിയോഗിക്കുന്നവരുടെ ലക്*ഷ്യം. അയാള്‍*ക്കൊപ്പമുള്ളത് ഭാരത് വിഷന്‍*  എന്ന ന്യൂസ് ചാനലിലെ സീനിയര്‍* എഡിറ്റര്‍* രേണുകയാണ്. വേണുവും രേണുകയും  തമ്മില്‍* മുമ്പ് ഒന്ന് ഉടക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ശത്രുതാ  മനോഭാവമാണ് ഇരുവരും പരസ്പരം വച്ചുപുലര്*ത്തുന്നത്. 
ഇവര്‍*  ഇരുവരും ഈ യാത്രയ്ക്കിടെ വലിയ അപകടങ്ങളിലേക്ക് നീങ്ങുന്നു. അവിടെനിന്ന്  ഒന്നിച്ചുള്ള രക്ഷപ്പെടലും അവരുടെ പോരാട്ടവും കണ്ടെത്തലുകളുമാണ് ‘റണ്‍* ബേബി  റണ്‍*’ എന്ന ചിത്രത്തിന്*റെ പ്രമേയം. 
സച്ചി-സേതു  ടീമിലെ സച്ചിയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇതൊരു  ത്രില്ലര്‍* സിനിമയല്ലെന്നും നായകന്*റെയും നായികയുടെയും മാത്രം  കഥയാണിതെന്നും സച്ചി വ്യക്തമാക്കുന്നു. നായികയുമൊത്തുള്ള നായകന്*റെ ഓട്ടം  സൂചിപ്പിക്കാനാണ് ‘റണ്‍* ബേബി റണ്‍*’ എന്ന് സിനിമയ്ക്ക് പേരിട്ടത്.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks