ചെറുപ്പക്കാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട ചിലന്തിമനുഷ്യന്* വീണ്ടും അവതാരമെടുക്കുന്നു. മാസങ്ങള്* നീണ്ട കാത്തിരിപ്പിന് ശേഷം ജൂണ്* 29നാണ് സ്*പൈഡര്*മാന്റെ നാലാംഭാഗം തിയറ്ററുകളിലെത്തുന്നത്.

സൂപ്പര്*ഹീറോ മൂവിയുടെ ആദ്യ മൂന്ന് ഭാഗങ്ങള്* കളക്ഷന്* റെക്കാര്*ഡുകള്* തിരുത്തിക്കുറിച്ചിരുന്നു. ചിത്രത്തിന്റെ നാലാംഭാഗമായ 'ദ അമേസിങ് സ്*പൈഡര്*മാന്*' ഇതെല്ലാം പഴങ്കഥയാക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. വമ്പന്* സിനിമകള്* ഒരുക്കിയതിന്റെ ചരിത്രമൊന്നുമില്ലാത്ത മാര്*ക്ക് വെബാണ് ചിത്രത്തിന്റെ സംവിധായകന്*. സൂപ്പര്* ഹീറോ പരിവേഷത്തിനപ്പുറം 17 വയസ്സുകാരന്* നേരിടുന്ന പ്രശ്*നങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു.
2002 ല്* സ്*പൈഡര്*മാന്* പരമ്പരയുടെ തുടക്കം മുതല്* സ്*പൈഡര്*മാനെ അവതരിപ്പിച്ച ടോബി മഗ്വയറിന് പകരം ഇത്തവണ ആന്*ഡ്രൂ ഗാര്*ഫീല്*ഡാണ് സ്*പൈഡര്*മാനായി അവതാരമെടുക്കുന്നത്. ഫേസ്ബുക്കിന്റെ കഥ പറഞ്ഞ സോഷ്യല്* നെറ്റ് വര്*ക്ക് എ്ന്ന സിനിമ മാത്രമാണ് ബ്രിട്ടീഷുകാരനായ ആന്*ഡ്രൂവിന്റെ ക്രെഡിറ്റിലുള്ള അറിയപ്പെടുന്ന ചിത്രം. സൂപ്പര്* ഹീറോകളില്* സ്*പൈഡര്*മാനെപ്പോലെ മനുഷ്യനോട് ഇത്രയധികം സാമ്യം പുലര്*ത്തിയ കഥാപാത്രം വേറെയില്ലെന്ന് 28കാരനായ ഗാര്*ഫീല്*ഡ് പറയുന്നു.
സോംബിലാന്റ് ഫെയിം എമ്മ സ്*റ്റോണാണ് ചിലന്തിമനുഷ്യന്റെ പ്രേമഭാജനമായെത്തുന്നത്. വ്യത്യസ്തയും പുതുമയും ഉറപ്പ് നല്*കുന്ന കഥയാണ് ചിത്രത്തിലേക്ക് ആകര്*ഷിച്ചതെന്ന് എമ്മ പറയുന്നു. വെള്ളിത്തിരയില്* മാത്രമല്ല ജീവിതത്തിലും പ്രണയത്തിന്റെ വല നെയ്തവരാണ് ഗാര്*ഫീല്*ഡും എമ്മയുമെന്നത് സിനിമയെ കൂടുതല്* ശ്രദ്ധേയമാക്കുന്നുണ്ട്. ബോളിവുഡ് താരമായ ഇര്*ഫാനും അമേസിങ് സ്*പൈഡര്*മാനില്* ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.