Results 1 to 10 of 13

Thread: ഉസ്താദ് ഹോട്ടല്* - നിരൂപണം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഉസ്താദ് ഹോട്ടല്* - നിരൂപണം

    *ഉസ്താദ് ഹോട്ടല്*- ലളിതം സുന്ദരം



    മൂന്ന് വര്*ഷത്തിന് ശേഷം അന്*വര്* റഷീദ്, അഞ്ജലി മേനോന്* ആദ്യമായി തിരക്കഥയൊരുക്കുന്ന കൊമേഴ്*സ്യല്* സിനിമ, എല്ലാത്തിനും പുറമെ മമ്മൂട്ടി പുത്രന്* ദുല്*ഖര്* സല്*മാന്റെ രണ്ടാംവരവ്. ഉസ്താദ് ഹോട്ടല്* കാണാന്* പോകുമ്പോള്* മനസ്സില്* നിറഞ്ഞുനിന്നത് ഇതെല്ലാമാണ്. അതിന്റെ ഓളം തിയറ്ററിലും കാണാമായിരുന്നു. ഒരു സൂപ്പര്*താര സിനിമ റിലീസാവുന്നതിന്റെ ആവേശമാണ് തിയറ്ററിനുള്ളില്*.

    രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്* തമ്പി പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോടെ മാത്രം പടച്ചുവിട്ട സിനിമകള്*ക്ക് ശേഷം കേരള കഫെയിലെ ബ്രിഡ്ജ് എന്ന ഹ്രസ്വ ചിത്രമൊരുക്കി പ്രേക്ഷകനെ അമ്പരിപ്പിച്ചയാളാണ് അന്*വര്* റഷീദ്. ഒരു കൊമേഴ്*സ്യല്* സംവിധായകനെന്ന ലേബലില്* മാത്രം ഒതുങ്ങിപ്പോകാതിരിയ്ക്കാന്* തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണ് അന്*വര്* അന്ന് ബ്രിഡ്ജ് ഒരുക്കിയത്. ഇപ്പോഴിതാ വാണിജ്യ സിനിമയുടെ പരിസരങ്ങളില്* നിന്നുകൊണ്ടു തന്നെ ഒരു നല്ല സിനിമയൊരുക്കാനുള്ള ശ്രമമാണ് ഉസ്താദ് ഹോട്ടലിലൂടെ അന്*വര്* റഷീദ് നടത്തിയിരിക്കുന്നത്.
    കേരള കഫെയിലെ ചിത്രങ്ങളില്* ഇന്റലിജന്റെന്ന് വിശേഷിപ്പിയ്ക്കാവുന്ന ഹാപ്പി ജേര്*ണി സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത്. ഏറെ നിരൂപകപ്രശംസ നേടിയ മഞ്ചാടിക്കുരിവിന് ശേഷം അഞ്ജലി മേനോന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ.

    പേര് സൂചിപ്പിയ്ക്കുമ്പോലെ ഒരു ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ വികസിയ്ക്കുന്നത്. രുചികരമായ വിഭവങ്ങള്* മാത്രമല്ല തലമുറകളുടെ ഹൃദയബന്ധങ്ങള്* കൂടി ഉസ്താദ് ഹോട്ടലില്* കയറിയാല്* നമുക്ക് കാണാന്* കഴിയും. ഒന്നുകൂടി പറഞ്ഞാല്* ഫൈസി(ദുല്*ഖര്* സല്*മാന്*)യും അവന്റെ ഉപ്പാപ്പ കരീമി(തിലകന്*)ന്റെയും ഹൃദയബന്ധത്തിന്റെ കഥ. മാമുക്കോയയുടെ ശബ്ദത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഫൈസി ജനിയ്ക്കുന്നതിന് മുമ്പേയുള്ള അവന്റെ കഥ തനി കോഴിക്കോടന്* ശൈലിയില്* മാമുക്കോയ പറയുമ്പോള്* ചിരിയ്ക്കാതെ നിര്*വാഹമില്ല

    ഒരാണ്*കുഞ്ഞിന് വേണ്ടി ഏറെ മോഹിച്ചയാളാണ് ഫൈസിയുടെ വാപ്പ അബ്ദു. (സിദ്ദിഖ്). നാല് പെണ്*കുഞ്ഞുങ്ങള്* ജനിച്ചതിന് ശേഷമാണ് അയാളുടെ ആ മോഹം പൂവണിഞ്ഞത്. ആറ്റുനോറ്റുണ്ടായ പുത്രന് ഫൈസിയെന്ന് അയാള്* പേരിട്ടു. ചെറുപ്പത്തിലെ തന്നെ ഉമ്മയെ നഷ്ടപ്പെട്ട ഫൈസിയെ അതിന്റെ അല്ലലുകളൊന്നുമില്ലാതെ വളര്*ത്തിയത് നാല് സഹോദരിമാരും ചേര്*ന്ന്. ഉസ്താദ് ഹോട്ടലിന്റെ പിന്നിലുള്ള കഥ തുടങ്ങുന്നതിങ്ങനെ.

    സ്വിറ്റ്*സര്*ലന്റില്* എംബിഎ പഠിയ്ക്കാന്* വിട്ട ഫൈസി പക്ഷേ പഠിച്ചത് പാചകകലയാണ്. എംബിഎ പഠനം പൂര്*ത്തിയാക്കി തിരിച്ചെത്തുന്ന മകനായി ഫൈവ് സ്റ്റാര്* ഹോട്ടലും നല്ലൊരു ബീവിയെയും കണ്ടുവെച്ച അബ്ദുവിന് ഇത് താങ്ങാനായില്ല. ഇതോടെ ഫൈസിയും വാപ്പയും അകലുന്നു ഈ പ്രശ്*നങ്ങളെല്ലാം ഫൈസിയെ കൊണ്ടെത്തിയ്ക്കുന്നത് കോഴിക്കോട് ബീച്ചില്* പഴയൊരു ഹോട്ടല്* നടത്തി ജീവിയ്ക്കുന്ന ഉപ്പാപ്പ കരീമിന്റെ അടുത്താണ്.

    ദുബയിലും സ്വിറ്റ്*സര്*ലന്റിലുമൊക്കെ ജീവിച്ച ഫൈസിയ്ക്ക് ആദ്യമൊന്നും ഉസ്താദ് ഹോട്ടലും അവിടുത്തെ ജീവിതരീതികളും ദഹിയ്ക്കുന്നില്ല. എന്നാല്* തന്റെ ഹോട്ടലിലെത്തുന്നവരുടെ വയറു മാത്രമല്ല, മനസ്സും നിറയ്ക്കുന്ന ഉപ്പുപ്പായെ പയ്യെ പയ്യെ ഫൈസി മനസ്സിലാക്കുന്നു. അവരുടെ ബന്ധം ദൃഢമാകുന്നതിനൊപ്പം മറ്റുചില കുരുക്കുകളിലും ഫൈസി വന്നു വീഴുകയാണ്. ഈ പ്രശ്*നങ്ങള്* ഫൈസിയുടെ ജീവിതത്തെ മാത്രമല്ല ഉസ്താദ് ഹോട്ടലിന്റെ നിലനില്*പ്പിനെ തന്നെ ബാധിയ്ക്കുന്നു.

    ഉസ്താദെന്നാല്* സുഹൃത്ത് സൗഹൃദം എന്നൊക്കെയാണ് അര്*ത്ഥം. ഈ സിനിമയുടെ എല്ലാ ഫ്രെയിമിലും ആ വാക്ക് അക്ഷരാര്*ത്ഥത്തില്* തന്നെ നിറഞ്ഞുനില്*ക്കുന്നു. ഉപ്പുപ്പായും പേരക്കുട്ടിയും തമ്മിലുള്ള രക്തബന്ധം മാത്രമല്ല, സൗഹൃദവും പ്രണയവുമെല്ലാം ഉസ്താദ് ഹോട്ടിലൂടെ പ്രേക്ഷകന്റെ മുന്നിലെത്തിയ്ക്കാന്* അന്*വര്* റഷീദ് ശ്രമിയ്ക്കുന്നുണ്ട്.

    ട്രാഫിക്, ചാപ്പ കുരിശ്, സാള്*ട്ട് ആന്റ് പെപ്പര്* ഈ സിനിമകളില്* നിന്നു പ്രചോദനമുള്*ക്കൊണ്ട് സൂപ്പര്* താരങ്ങളെ ഒഴിവാക്കിയാണ് ഇത്തവണ അന്*വര്* റഷീദ് എത്തിയിരിക്കുന്നത്. തന്റെ മുന്* സിനിമകളിലേപ്പോലെ കോമഡിയും അടിയും ഇടിയുമൊന്നും ഉസ്താദ് ഹോട്ടലില്* ഉണ്ടാവില്ലെന്ന് സംവിധായകയന്* നേരത്തെ പറഞ്ഞിരുന്നു. അത് തീര്*ത്തും ശരിയാണെന്ന് ഉസ്താദ് ഹോട്ടലിലെത്തുമ്പോള്* ബോധ്യപ്പെടും.

    നാമെല്ലാം കാണുകയും കേള്*ക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥയാണ് ചിത്രത്തിലൂടെ അന്*വറും അഞ്ജലിയും പറയുന്നത്. സാധാരണ സാഹചര്യങ്ങളില്* നിന്നുകൊണ്ട് അസാധാരണമായ കാര്യങ്ങള്* ചെയ്യുന്നവര്* നമുക്കിടയിലുണ്ട്. അവരെപ്പോലുള്ളവരുടെ ജീവിതവും ഈ സിനിമയില്* കാണാം.

    അവനെ കാണാന്* മമ്മൂട്ടിയുടെ ഒരു ലുക്കല്ലേ... ദുല്*ഖര്* അവതരിപ്പിയ്ക്കുന്ന ഫൈസിയെ കാണിയ്ക്കുന്ന രംഗത്തിലുള്ള ഒരു ഡയലോഗാണിത്. എന്നാല്* മമ്മൂട്ടിയുടെ ലുക്ക് മാത്രമല്ല, അഭിനയശേഷിയും തനിയ്ക്കുണ്ടെന്ന് തെളിയിക്കുകയാണ് ദുല്*ഖര്*. താരപുത്രനെന്ന ലേബല്* ദുല്*ഖറിന് മേല്* ഇനിയധിക കാലം ഉണ്ടാവില്ലെന്ന സൂചനയാണ് ഉസ്താദ് ഹോട്ടല്* നല്*കുന്നത്. ചെറുപ്പത്തിന്റെ ഊര്*ജ്ജസ്വലത നിറഞ്ഞുനില്*ക്കുന്ന ഫൈസിയെന്ന കഥാപാത്രം ദുല്*ഖര്* ഭംഗിയായി തന്നെ അവതരിപ്പിച്ചിരിയ്ക്കുന്നു. കോഴിക്കോടന്* ശൈലിയിലുള്ള ഡയലോഗുകള്* രസകരമായി തന്നെ ദുല്*ഖര്* അവതരിപ്പിച്ചിരിയ്ക്കുന്നു.



    വിലക്കുകള്* കൊണ്ടൊന്നും പ്രതിഭയുടെ തിളക്കത്തെ മറയ്ക്കാനാവില്ലെന്ന് ഒരിയ്ക്കല്* കൂടി തെളിയിക്കുകയാണ് തിലകനെന്ന മഹാനടന്*. മലയാളത്തില്* തനിയ്ക്കു പകരം വെയ്ക്കാനാരുമില്ലെന്ന യാഥാര്*ഥ്യം കരീമെന്ന കഥാപാത്രത്തിലൂടെ അരക്കിട്ടുറപ്പിയ്ക്കുന്നു. ഈ പ്രതിഭ.
    ഫൈസിയുടെ പ്രണയഭാജനമായ ഷാഹിനയില്* വലിയ അഭിനയസാധ്യതകളൊന്നുമില്ലെങ്കിലും ഈ വേഷം നിത്യ മേനോന്* ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മാമുക്കോയ, സിദ്ദിഖ്, ലെന, കുഞ്ചന്*, ഭഗത്, പ്രേംപ്രകാശ് എന്നിവരും തങ്ങള്*ക്ക് കിട്ടിയ വേഷങ്ങളോട് നീതി പുലര്*ത്തുന്നുണ്ട്.


    ഉസ്താദ് ഹോട്ടലിന്റെ മറ്റൊരു ഹൈലൈറ്റ് ലോകനാഥന്റെ ഛായാഗ്രഹണമാണ്. ആരെയും കൊതിപ്പിയ്ക്കുന്ന വിഷ്വലുകളാണ് സിനിമയിലെമ്പാടും. സിനിമയുടെ മൂഡ് നിലനിര്*ത്തുന്നതില്* ഗോപി സുന്ദറിന്റെ സംഗിതം വലിയ പങ്കുവഹിയ്ക്കുന്നു.പ്രവീണ്* പ്രഭാകറിന്റെ എഡിറ്റിങും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയെ കൂടുതല്* നിറമുള്ളതാക്കാന്* സഹായിക്കുന്നുണ്ട്.
    തരക്കേടില്ലാത്ത കാഴ്ചകളാണ് ഉസ്താദ് ഹോട്ടലില്* നിങ്ങളെ കാത്തിരിയ്ക്കുന്നത്. രുചികരമായ ഭക്ഷണത്തിനൊപ്പം ജീവിതത്തിന്റെ മധുരവും എരിവും നിങ്ങള്*ക്കത് പകര്*ന്ന് നല്*കുമെന്ന് സംശയമില്ല.



    Keywords:Ustad Hotel, Ustad Hotel cineama reviews, Ustad Hotel film reviews, Ustad Hotel gallery, Ustad Hotel malayalam movie, Ustad Hotel malayalam padam reviews, Ustad Hotel movie, Ustad Hotel movie previews, Ustad Hotel movie review, Ustad Hotel movie reviews, Ustad Hotel Photo's, Ustad Hotel preview, Ustad Hotel previews, Ustad Hotel review, Ustad Hotel reviews, Ustad Hotel stills, Ustad Hotel story, Ustad Hotel wallpappers, latest malayalam film previews, Latest Malayalam film reviews, latest malayalam film's, latest malayalam movie news, latest tamil film news, Malayalam film Ustad Hotel Review, malayalam film news, Malayalam film ‘Ustad Hotel’ reviews, malayalam padam Ustad Hotel Review, Dulquer Salmaan, Dulquer Salmaan in Ustad Hotel
    Last edited by rameshxavier; 06-30-2012 at 05:43 AM.

  2. #2
    Join Date
    Feb 2007
    Posts
    26,214

    Default


    ithu ezhuthan vittu poyathanoooooo



    ജീവിതത്തിന്റെ എരിവും പുളിയും പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നതില്* സിനിമ വിജയിയ്ക്കുന്നുണ്ടെങ്കിലും സിനിമ രസകരമാക്കുന്നതില്* അത്ര കണ്ട വിജയിക്കാന്* സംവിധായകന് കഴിഞ്ഞുവോയെന്ന് സംശയമാണ്. ഒരു പക്കാ കൊമേഴ്*സ്യല്* സിനിമയുടെ ശൈലിയിലാണ് ഉസ്താദ് ഹോട്ടലിന്റെ തുടക്കം.

    നര്*മ്മം നിറഞ്ഞുനില്*ക്കുന്ന കളര്*ഫുള്ളായ രംഗങ്ങള്*. ചിത്രത്തിന്റെ ആദ്യത്തെ മുക്കാല്* മണിക്കൂറോളം പ്രേക്ഷകനെ ശരിയ്ക്കും കൈയിലെടുക്കാന്* തന്നെ അന്*വറിന് കഴിയുന്നു. ഇടവേള വരെ രസകരമായി മുന്നേറുന്നുണ്ടെങ്കിലും അതിന് ശേഷമുള്ള കഥാഗതി പലപ്പോഴും പ്രേക്ഷകനെ ബോറടിപ്പിയ്ക്കുന്നുണ്ടെന്ന് വേണം പറയാന്*.

    ഇടവേളയ്ക്ക് കഥയുടെ വികാസത്തിലുണ്ടാവുന്ന ഇഴച്ചില്* സിനിമയുടെ വേഗതയെ നന്നായി ബാധിയ്ക്കുന്നുണ്ട്. ഇവിടെ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്* 2012ലെ മികച്ച സിനിമയായി ഇതുമാറുമായിരുന്നെന്ന് ഉറപ്പാണ്. കഥാപാത്രങ്ങള്*ക്ക് മിഴവേകുന്നതില്* കാണിച്ച ശ്രദ്ധ തിരക്കഥാ രചനയില്* പ്രകടിപ്പിയ്ക്കാന്* അഞ്ജലി മേനോന് കഴിഞ്ഞില്ലെന്ന് വേണം പറയാന്*. അത് സിനിമയെ ഏറെ ബാധിയ്ക്കുന്നുമുണ്ട്. തിരക്കഥയിലെ പാളിച്ചയെ ഒരുപരിധി വരെ മറികടക്കുന്നത അന്*വര്* റഷീദിന്റെ സംവിധാനമികവിലൂടെയാണ്.

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    നല്ലൊരു സിനിമയെ പരാജയപെടുത്താന്* ശ്രമിച്ചാല്* അത് വെറും പാഴ്വേലയാവും... *ഉസ്താദ് ഹോട്ടല്*- ലളിതം സുന്ദരം ആദ്യം പോയ്* സിനിമ കാണു എന്നിട്ട് കംമെറ്റ് ഇട്..
    Last edited by rameshxavier; 06-30-2012 at 07:02 AM.

  4. #4
    Join Date
    Feb 2007
    Posts
    26,214

    Default

    ee cinema nallathannennu varuthitheerkkan thankal vallathe kashtapedunnundallo..............

    Ithano niroopanam......

    Thankal aadyam poyi niroopanam enthanennu padikku, athu kazhinjittu ezhuthu.................

  5. #5
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

  6. #6
    Join Date
    Feb 2007
    Posts
    26,214

    Default

    Athu thankal nerithe thanne paranjallo...............

    Ithu oru moonam kida fan review aanu................

    Thankal correct aayittulla review idooo.....................

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •