രേയൊരു പാട്ടിന്*റെ മൂളല്* ഒഴികെ മറ്റൊന്നും പ്രേക്ഷകന്*റെ മനസ്സില്* തങ്ങിനിര്*ത്താത്ത ഒരു ചിത്രമാണ് നീലത്താമര. എംടി-ലാല്*ജോസ് പ്രതിഭകളുടെ കൂട്ടുകെട്ടില്* ഒരു മഹത്തായ പൂവിരിയുമെന്ന് പ്രതീക്ഷിച്ചവര്*ക്ക് തെറ്റി. നീലത്താമര പോയിട്ട് ഒരു മുക്കുറ്റി വിരിയിക്കാന്* പോലും ചിത്രത്തിന്*റെ അണിയറ പ്രവര്*ത്തകര്*ക്കായിട്ടില്ല. അതേസമയം പുതുമുഖങ്ങളുടെ അഭിനയവും ഛായാഗ്രഹണവും നിരാശപ്പെടുത്തിയില്ല.
1979ല്* പുറത്തിറങ്ങിയ എംടി വാസുദേവന്* നായര്* തിരക്കഥ രചിച്ച നീലത്താമര അന്നേ വലിയ ഓളങ്ങള്* ഉണ്ടാക്കാതെ കടന്നുപോയ ചിത്രമാണ്. അതിന്*റെ പുന:രാവിഷ്കരണം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഴയ ശൈലിയില്* തന്നെ പകര്*ത്തിയെഴുതാന്* ശ്രമിച്ച ലാല്*ജോസിന് മറ്റുചിത്രങ്ങളിലേതു പോലെ തന്*റെതായ ഒരു കൈയ്യൊപ്പിടാന്* സാധിച്ചില്ല.











എഴുപതുകളില്* നടക്കുന്ന കഥയാണ് നീലത്താമര പറയുന്നത്. വേലക്കാരിയായ ഒരു പെണ്*കുട്ടി. അവളെ സ്*നേഹം നടിച്ച് കബളിപ്പിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്ന നായകന്* . നീലത്താമരയുടെ കഥ ഇതാണ്. ഒരുപാട് വിജയചിത്രങ്ങള്* ചെയ്ത ലാല്**ജോസിന്*റെ കരവിരുതില്* ഇതില്* എന്ത് വ്യത്യസ്ത വരുമെന്നാണ് പ്രേക്ഷകന് അറിയേണ്ടിയിരുന്നത്. എന്നാല്* നിരാശ നല്*കാന്* മാത്രമേ സംവിധായകന് സാധിച്ചിട്ടുളളു.
എന്തിനാണ് സംവിധായകന്* കഥാസന്ദര്*ഭത്തെ എഴുപതുകളില്* തന്നെയാക്കി ചിത്രീകരിച്ചതെന്നാണ് മനസ്സിലാകാത്തത്. അതേസമയം ഈ കഥ പുതിയ കാലത്ത് പുതിയ സാഹചര്യങ്ങളില്* നിര്*മ്മിക്കുകയാണെങ്കില്* അല്*പം കൂടി നന്നാകുമായിരുന്നു. പഴയ വീടും നാട്ടുവഴികളും കുളവുമെല്ലാം ഒരു കാല്പനികത പ്രേക്ഷകനില്* ഉണ്ടാക്കുമെങ്കിലും പറഞ്ഞും കേട്ടും പഴക്കം വന്ന കഥയുടെ പോരായ്മ ഈ സൗന്ദര്യത്തെ പോലും മറികടക്കുന്നു. സത്യം പറഞ്ഞാല്* പണം കളഞ്ഞ നഷ്ടബോധം മാറ്റാന്* പ്രേക്ഷകന് ഒരു അശ്വാസവും ചിത്രത്തില്* കണ്ടെത്താനാവുന്നില്ല.
ഒരു കുട്ടിക്കൂറ പൗഡറും 79ലെ കലണ്ടറും 76ലെ ഒരു ഡയറിയും ഒരു പഴയ വീടും കുറച്ച് ഓട്ടുപാത്രങ്ങളും ഉണ്ടെങ്കില്* ചുരുങ്ങിയ ചിലവില്* ഒരു സിനിമയുണ്ടാക്കാമെന്ന് നീലത്താമരയിലൂടെ ലാല്*ജോസ് തെളിയിച്ചിരിക്കുന്നു.


എംടിയുടെ തിരക്കഥയില്* ആദ്യമായി ലാല്* ജോസ് സംവിധാനം ചെയ്ത ചിത്രത്തില്* അദ്ദേഹത്തിന്*റെ ക്രിയേറ്റിവിറ്റി വളരെ കുറച്ചുമാത്രം. ചിത്രത്തിലെ ‘അനുരാഗ വിലോചനയായി…’ എന്ന ഗാനം മാത്രമാണ് ലാല്**ജോസ് എന്ന സംവിധായകന്* സ്വതന്ത്ര്യമായി കൈകാര്യം ചെയ്തതെന്ന് ചിത്രം കാണുന്നവര്*ക്ക് തോന്നിയാല്* അത്ഭുതപ്പെടാനില്ല. ചിത്രത്തിലെ മറ്റെല്ലാ ഭാഗങ്ങളിലും എംടി ചിന്തകളുടെ അധിനിവേശം പ്രകടമാണ്. മൂന്നാമൊതരാളില്* കൂടി കഥപറയുന്ന കാലഹരണപ്പെട്ട എംടി ശൈലിയും ചിത്രത്തിലുടനീളം പ്രകടമാണ്.
മഴപെയ്ത് തോര്*ന്ന തെളിഞ്ഞ അന്തരീക്ഷത്തിലാണ് ചിത്രത്തിന്*റെ മിക്ക ഷോട്ടുകളും ചിത്രീകരിച്ചിരിക്കുന്നത്. ഇത് ചിത്രത്തിന് കൂടുതല്* മിഴിവേകുന്നുണ്ട്. അതേസമയം പഴമ ചിത്രീകരിക്കാന്* ശ്രമിച്ചതിനാലോ എന്തോ ചെറിയ ഫ്രെയിമിനുളളില്* തന്നെ മിക്ക ഷോട്ടുകളും ഒതുക്കാനാണ് സംവിധായകന്* ശ്രമിച്ചിരുന്നത്. ചിത്രത്തില്* വൈഡ് ഫ്രെയിമുകളുടെ അഭാവം വളരെ കൂടുതലായിരുന്നു. ഒരു മരണവാര്*ത്ത അറിയുമ്പോള്* മാത്രമാണ് അഞ്ചില്*കൂടുതല്* ആളുകള്* ഒരു ഫ്രെയിമില്* വരുന്നത്.
നവാഗതരായ ഒരുകൂട്ടം പ്രതിഭകളെ വെളളിത്തരയ്ക്കു മുന്നിലെത്തിച്ചുവെന്ന് വീമ്പു പറയുമ്പോഴും തിരക്കഥയുടെ ദുര്*ബലത ഈ പ്രതിഭകള്*ക്ക് വേണ്ടത്ര സാധ്യതകള്* നല്*കിയില്ലെന്നത് ചിത്രത്തില്* എടുത്തു പറയേണ്ടതാണ്. കേന്ദ്ര കഥാപാത്രമായ കുഞ്ഞിമാളുവിനെ അവതരിപ്പിച്ച അര്*ച്ചനകവി കരച്ചില്* രംഗങ്ങളില്* ഒഴിച്ച് മറ്റെല്ലായിടത്തും നാടന്* പെണ്*കുട്ടിയെന്ന സങ്കല്*പത്തിനൊത്ത അഭിനയം കാഴ്ചവച്ചു.







നായകനായെത്തിയ കൈലാഷും ഹരിദാസെന്ന കഥാപാത്രത്തെ മനോഹരമാക്കി. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുത്തശ്ശി വേഷമാണ് ശ്രീദേവി ഉണ്ണി ചെയ്തത്. മലയാള സിനിമയ്ക്ക് ഇതിലൂടെ നല്ലൊരു മുത്തശ്ശിയെയാണ് ലഭിച്ചത്. അഭിനയിക്കാന്* ഏറെയില്ലെങ്കിലും റീമാ കല്ലിംഗലും, സംവൃത സുനിലും ഭേദപ്പെട്ട നിലയില്* കഥാപാത്രത്തെ പൂര്*ണ്ണതയിലെത്തിച്ചു. യുവതാരങ്ങള്* അഭിനയത്തില്* മികച്ച നിലവാരം പുലര്*ത്തിയെങ്കില്* വര്*ഷങ്ങള്*ക്കപ്പുറം വരുന്ന അവരുടെ പ്രായംചെന്ന വേഷം അവതരിപ്പിച്ച താരങ്ങളുടെ അഭിനയം തികച്ചും നാടകീയമായി പോയി.
ചിത്രത്തില്* ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതം മുഴച്ചു നില്*ക്കുന്നതാണ് . സന്ദര്*ഭോചിതമല്ലാത്ത ചില കടുത്ത ശബ്ദങ്ങള്* ചിത്രത്തിന്*റെ ഒഴുക്കിനെ അലോസരപ്പെടുത്തുന്നതായി തോന്നും. ലാല്* ജോസിന്*റെ മീശമാധവന്* എന്ന ചിത്രത്തിന്*റെ വിജയത്തിനു പിന്നില്* പ്രധാന പങ്ക് വഹിച്ചത് അതിലെ ഗാനങ്ങളും ഗാനരംഗങ്ങളുമാണ്. മീശമാധവനിലെ ‘എന്*റെ എല്ലാമെല്ലാം അല്ലെ…’ എന്ന ഗാനരംഗത്തിലെ ചില വിജയഫോര്*മുലകള്* ഈ ചിത്രത്തിലും ചെറിയ രീതിയില്* ഉപയോഗപ്പെടുത്തിയിരിക്കുന്നതായി കാണാം. ഗാനരംഗത്തിലെ കഥാപാത്രങ്ങളുടെ ചേഷ്ടകളുടെ സാമ്യതയ്ക്കൊപ്പം അതിലെ പശ്ചാത്തലവും ഏകദേശം ഒരുപോലെ തോന്നിയ്ക്കുന്നതാണ്. അതേസമയം ഗാനങ്ങള്* അത്ര നിലവാരം പുലര്*ത്തിയിട്ടില്ല.




മീശമാധവന്* , ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, പട്ടാളം തുടങ്ങി ഒരുപിടി വ്യത്യസ്ത ചിത്രങ്ങള്* മലയാളത്തിന് സമ്മാനിച്ച ലാല്*ജോസില്* നിന്ന് ലഭിച്ച ഏറ്റവും നിലവാരം കുറഞ്ഞ ചിത്രമാണ് നീലത്താമര. വടക്കന്* വീരഗാഥ, നിര്*മ്മാല്യം, പരിണയം തുടങ്ങിയ മികച്ച ചിത്രങ്ങള്* മലയാളത്തിന് സമ്മാനിച്ച എംടിയെന്ന സര്*ഗ്ഗപ്രതിഭ പഴശ്ശിരാജയിലൂടെയും ഇപ്പോള്* നീലത്താമരയിലൂടെയും നടത്തിയ തിരിച്ചുവരവും പ്രതീക്ഷക്കൊത്തുയര്*ന്നില്ല.
സാമ്പത്തികമായോ കലാമൂല്യത്തിലോ ഒരിക്കലും വിജയിക്കാന്* അര്*ഹതയില്ലാത്ത ചിത്രമാണ് നീലത്താമര. നീലത്താമര വിരിയാനൊരുങ്ങുന്നു, വിരിഞ്ഞു എന്ന കേള്*വികള്*ക്ക്. ആ താമര വിരിഞ്ഞു വാടിയെന്നാവാം ഇനി പകരം പറച്ചില്* .






------അനുരാഗ വിലോച്ചനനായി --------








അര്*ച്ചനകവി ഫോട്ടോസ്