-
സോറി കിര്*സ്റ്റന്*...സോറി: സേവാഗ്
ആദ്യ ഇന്നിംഗ്സില്‍* സെഞ്ച്വറി അടിച്ചതിനുശേഷം പുറത്തായതില്‍* ഓപ്പണര്‍* വീരേന്ദര്‍* സേവാഗിന് കടുത്ത നിരാശ. ആദ്യ ഇന്നിംഗ്സില്‍* ഔട്ടായ രീതിയില്‍* തനിക്ക് നിരാശയുണ്ടെന്ന് സേവാഗ് പറഞ്ഞു. താന്‍* ഔട്ടായ രീതിവെച്ച് നോക്കുമ്പോള്‍* കോച്ച് ഗാരി കിര്*സ്റ്റനോട് എത്ര തവണ മാപ്പുപറഞ്ഞാലും മതിയാവില്ല. അദ്ദേഹത്തോട് എത്ര തവണ മാപ്പു പറഞ്ഞുവെന്ന് എനിക്ക് തന്നെ അറിയില്ല.
ഞാന്‍* സെഞ്ച്വറി നേടിയ സാഹചര്യം വെച്ചു നോക്കുമ്പോള്‍* ഇത് എന്‍*റെ ഏറ്റവും മികച്ച സെഞ്ച്വറിയാണ്. ഞാനും ബദരീനാഥും കൂടി മികച്ചൊരു കൂട്ടുക്കെട്ടുണ്ടാക്കി മുന്നേറുമ്പോഴാണ് പാര്*ണലിന്*റെ പന്തില്‍* അനാ*വശ്യ ഷോട്ടിന് ശ്രമിച്ച് ഞാന്‍* പുറത്തായത്.
പന്ത് ഉയര്*ത്തി അടിക്കാതെ ഗ്രൌണ്ട് ഷോട്ട് മാത്രമേ കളിക്കൂ എന്ന് മനസ്സിലുറപ്പിച്ചാണ് ഞാന്‍* ബാറ്റ് ചെയ്തത്. എന്നാല്‍* ഔട്ടായ ആ പന്ത് ഞാന്‍* വിചാരിച്ചതിനേക്കാള്‍* ഷോര്‍*ട്ട് ഓഫ് ലെംഗ്ത് ആയിരുന്നു. പന്ത് അടിച്ചതും എന്‍*റെ ബാറ്റ് തിരിഞ്ഞുപോയി. പന്ത് വായുവില്‍* ഉയരുകയും ചെയ്തു-സേവാഗ് പറഞ്ഞു.
താന്‍* നേരിട്ടുള്ളതില്‍* ഏറ്റവും മികച്ച ബൌളറാണ് ഡെയ്*ല്‍* സ്റ്റെയിനെന്ന് സേവാഗ് കൂട്ടിച്ചേര്*ത്തു. ഔട്ട്*സ്വിഗറും അതു പോലെ ഇന്‍**സ്വിംഗറും എറിയാന്‍* സ്റ്റെയിന് കഴിവുണ്ട്. മുരളി വിജയ്*യെ പുറത്താക്കിയ ആ ഒറ്റ പന്ത് മതി സ്റ്റെയിനിന്*റെ കഴിവ് മനസ്സിലാക്കാന്‍*. നാലാം ദിനം സച്ചിനിലാണ് ഇന്ത്യയുടെ സകല പ്രതീക്ഷയെന്നും സേവാഗ് പറഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks