-
മീരാ നന്ദനെ ഒതുക്കുന്നു?

യുവനായിക മീരാ നന്ദനെ മലയാള സിനിമയില്* ഒതുക്കുന്നതായി സൂചന. വലിയ പ്രൊജക്ടുകളിലേക്കോ സൂപ്പര്*താരങ്ങളുടെ നായികയായോ മീരാ നന്ദനെ പരിഗണിക്കാതിരിക്കാന്* ആരൊക്കെയോ ശ്രമം നടത്തുന്നതായാണ് റിപ്പോര്*ട്ടുകള്*. മീരയെ തേടി വരുന്ന പല പ്രൊജക്ടുകളും വഴിമാറിപ്പോകുകയാണെന്നും അറിയുന്നു.
മീരയ്ക്ക് വന്* പ്രതിഫലമാണെന്നും ഡേറ്റില്ലെന്നുമൊക്കെ ചിലര്* പ്രചരിപ്പിക്കുകയാണത്രേ. തമിഴില്* അഭിനയിക്കുന്നതിനാല്* മീരാ നന്ദന്* പ്രതിഫലം കുത്തനെ ഉയര്*ത്തിയതായാണ് പ്രചരിക്കുന്ന ഒരു വാര്*ത്ത. ഇങ്ങനെയുള്ള ആരോപണങ്ങള്* മീരാ നന്ദന്*റെ കാതുകളിലും എത്തിയെങ്കിലും ഇതിനോട് പ്രതികരിക്കാനില്ലെന്ന തീരുമാനത്തിലാണ് താരസുന്ദരി.
ആരാണ് തനിക്കെതിരെ പ്രവര്*ത്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നാണ് മീരാ നന്ദന്* പറയുന്നത്. ‘മുല്ല’ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മീരാ നന്ദന്* സിനിമയിലെത്തുന്നത്. അതിനു ശേഷം ‘പുതിയ മുഖം’ എന്ന പൃഥ്വിരാജ് ചിത്രത്തിലല്ലാതെ മറ്റ് സൂപ്പര്*താര സിനിമകളിലൊന്നും മീരാ നന്ദന് അവസരം ലഭിച്ചില്ല.
കറന്*സി, പത്താം നിലയിലെ തീവണ്ടി, പുള്ളിമാന്*, ഒരിടത്തൊരു പോസ്റ്റുമാന്*, ആട്ടക്കഥ എന്നീ മലയാള സിനിമകളിലാണ് പിന്നീട് മീര അഭിനയിച്ചത്. മമ്മൂട്ടി, മോഹന്**ലാല്*, സുരേഷ്ഗോപി, ജയറാം തുടങ്ങിയ ബിഗ് സ്റ്റാറുകള്*ക്കൊപ്പം അഭിനയിക്കാന്* ഒരിക്കല്* പോലും മീരയ്ക്ക് അവസരം ലഭിച്ചില്ല. അത്തരം പ്രൊജക്ടുകളിലേക്കൊക്കെ മീരയ്ക്ക് ക്ഷണം വന്നെങ്കിലും പാതിവഴിക്ക് തഴയപ്പെടുകയായിരുന്നു എന്നാണ് അറിയുന്നത്.
മലയാളത്തില്* അവഗണന തുടര്*ച്ചയായതോടെ തമിഴില്* കൂടുതല്* ശ്രദ്ധിക്കാനാണ് മീരയുടെ തീരുമാനം. വാല്*മീകി, അയ്യനാര്*, കാതലുക്ക് മരണമില്ലൈ, സൂര്യനഗരം എന്നിവയാണ് മീരാ നന്ദന്*റെ തമിഴ് ചിത്രങ്ങള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks