മുംബൈ: തന്റെ മാനസികനില പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്* കസബ് ആവശ്യപ്പെട്ടു.

കസബിന്റെ ആവശ്യത്തിന്*മേല്* അഭിപ്രായമറിയിക്കാന്* മുംബൈ ഹൈക്കോടതി പ്രോസിക്യൂഷനോടാവശ്യപ്പെട്ടു. അതേസമയം തനിക്ക് പ്രായപൂര്*ത്തിയായിട്ടില്ലെന്ന കസബിന്റെ വാദം കോടതി തള്ളി.

രണ്ടാം തവണയാണ് തനിക്ക് പ്രായപൂര്*ത്തിയായിട്ടില്ലെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കസബ് വാദിക്കുന്നത്. നേരത്തെ വിചാരണക്കോടതിയില്* അയാള്* ഇക്കാര്യം ഉന്നയിച്ചിരുന്നു.

എന്നാല്* ഇക്കാര്യം അന്വേഷിച്ച വിചാരണ കോടതി കസബ് പക്വതയുള്ളവനും 20 വയസ്സില്* കൂടുതല്* പ്രായമുള്ളവനുമാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രായപൂര്*ത്തിയായിട്ടില്ലെന്ന കസബിന്റെ വാദം ഹൈക്കോടതി തള്ളിയത്.

അതേസമയം തന്റെ മാനസിക നില പരിശോധിക്കണമെന്ന കസബിന്റെ ആവശ്യത്തിന്*മേല്* നാളെ മറുപടി ഫയല്* ചെയ്യാന്* കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. മനശാസ്ത്ര വിദഗ്ദ്ധന്*മാരെക്കൊണ്ട് തന്റെ മാനസിക വളര്*ച്ച പരിശോധിപ്പിക്കണമെന്നാണ് കസബ് ആവശ്യപ്പെട്ടിരുന്നത്.

തന്റെയും കുടുംബത്തിന്റെയും പൂര്*വകാല ചരിത്രം പഠിക്കാന്* ഒരു എന്*ജിഒ രൂപീകരിക്കാനും കസബ് നല്*കിയ ഹര്*ജിയില്* ആവശ്യപ്പെടുന്നുണ്ട്. പതിമൂന്നാമത്തെ വയസ്സില്* കസബിനെ ലഷ്*കര്*ഇതൊയ്ബയ്ക്ക് വില്*ക്കുകയായിരുന്നെന്ന് ഹര്*ജിയില്* ചൂണ്ടിക്കാട്ടുന്നു.