- 
	
	
		
		
		
		
			
 ‘ബേബി ഗാഗ’, മുലപ്പാല്‍* ഐസ്ക്രീം!
		
		
				
					
					
				
				
					
				
		
			
				
					
മുലപ്പാലിന്റെ രുചി  ഒന്നുകൂടി നുണയാന്‍* ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍* ലണ്ടനിലേക്ക് പറന്നോളൂ.  ലണ്ടനിലെ കവെന്റ് ഗാര്*ഡനിലുള്ള ഐസ്ക്രീമിസ്റ്റ് റസ്റ്റോറന്റില്‍*  വെള്ളിയാഴ്ച മുതല്‍* മുലപ്പാല്‍* ചേര്*ത്ത ഐസ്ക്രീം വിളമ്പുന്നു - ബേബി ഗാഗ  എന്ന മുലപ്പാല്‍* ഐസ്ക്രീം!
നാവില്‍*  മുലപ്പാലിന്റെ രുചി ഇറ്റിക്കാന്‍* ആളുകള്‍* ധാരാളമായി എത്തുമെന്ന് തന്നെയാണ്  ഐസ്ക്രീമിസ്റ്റിന്റെ ഉടമ, മറ്റ് ഒ കോണര്‍* കരുതുന്നത്. എന്തായാലും,  മുലപ്പാല്‍* നുണയാന്‍* എത്തുന്നവര്‍* പഴ്സ് എടുക്കാന്‍* മറക്കേണ്ട - ഒരു  മുലപ്പാല്‍* ഐസ്ക്രീമിന് 14 പൌണ്ട് നല്*കേണ്ടി വരും!
അമ്മമാരുടെ  ഓണ്‍*ലൈന്‍* ഫോറമായ ‘മം*സെറ്റില്‍*’ നല്*കിയ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ്  മുലപ്പാല്‍* നല്*കുന്നതിന് സ്ത്രീകള്‍* എത്തിയത്. മൊത്തം 15 പേരാണ് പുതിയ  സംരംഭത്തിനായി മുലപ്പാല്‍* നല്*കിയത്.
സ്വന്തം  പാലില്‍* കുറച്ച് നല്*കിയാല്‍* സാമ്പത്തിക പ്രതിസന്ധിക്ക് ഒരു ചെറിയ  ആശ്വാസവും ലഭിക്കുമെന്ന് മാത്രമല്ല, മുതിര്*ന്നവരെ മുലപ്പാലിന്റെ മഹിമ  പഠിപ്പിക്കുകയും ചെയ്യാം എന്നുള്ളതാണ് മുലപ്പാല്‍* നല്*കിയവരുടെ മനസ്സില്‍*.  മുലപ്പാലിന്റെ രുചി ഒന്നു കൂടി മനസ്സിലാക്കുന്ന മുതിര്*ന്നവര്‍* തങ്ങളുടെ  കുട്ടികള്‍*ക്ക് അത് ല്‍*കുന്നതിനെ കുറിച്ച് തീര്*ച്ചയായും  ചിന്തിക്കുമെന്നാണ് ഇവരില്‍* ചിലര്‍* പ്രതികരിച്ചത്.
Keywords: Baby Gaga, breast milk Ice cream,mamset,icecreammist restorent
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks