മെഡിക്കല്*പ്രവേശനത്തിന് ഒറ്റപ്പരീക്ഷ മതി -സുപ്രീംകോടതി


മെഡിക്കല്*പ്രവേശനത്തിന് ഒറ്റപ്പരീക്ഷ മതി -സുപ്രീംകോടതി

ന്യൂഡല്*ഹി: വരുന്ന അക്കാദമിക് വര്*ഷം മുതല്* ബിരുദ, ബിരുദാനന്തര മെഡിക്കല്*കോഴ്*സുകള്*ക്ക് രാജ്യത്താകമാനം ഒരൊറ്റ പൊതുപ്രവേശന പരീക്ഷ നടത്താന്* കേന്ദ്രസര്*ക്കാറിനോട് സുപ്രീംകോടതി നിര്*ദേശിച്ചു. സ്വകാര്യകോളേജുകള്*ക്കും നിര്*ദേശം ബാധകമാണെന്ന് ജസ്റ്റിസ് ആര്*.വി. രവീന്ദ്രന്*, എ.കെ. പട്*നായിക്ക് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പൊതുപ്രവേശന പരീക്ഷ ഏര്*പ്പെടുത്തി മെഡിക്കല്* കൗണ്*സില്* ഓഫ് ഇന്ത്യ കഴിഞ്ഞ ഡിസംബര്* 27-ന് പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു.

ബിരുദ, ബിരുദാനന്തര മെഡിക്കല്*കോഴ്*സുകള്*ക്ക് പൊതുപ്രവേശന പരീക്ഷ ഏര്*പ്പെടുത്താന്* അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്* കൗണ്*സില്* കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വകാര്യ, ന്യൂനപക്ഷ കോളേജുകള്*ക്കും പൊതുപ്രവേശന പരീക്ഷ ബാധകമാക്കണമെന്നായിരുന്നു മെഡിക്കല്*കൗണ്*സിലിന്റെ നിര്*ദേശം. ഡിസംബര്* 18-ന് ഇടക്കാല ഉത്തരവിലൂടെ പൊതുപ്രവേശന പരീക്ഷാവിജ്ഞാപനവുമായി മുന്നോട്ടുപോകാന്* സുപ്രീംകോടതി, മെഡിക്കല്* കൗണ്*സിലിനെ അനുവദിച്ചിരുന്നു. എന്നാല്*, കേസുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളുടെയും വാദം കേള്*ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൊതുപ്രവേശനവുമായി ബന്ധപ്പെട്ട മെഡിക്കല്* കൗണ്*സിലിന്റെ ചട്ടം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. പൊതുപ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിന്*വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്*, കൗണ്*സില്* അതിനു തയ്യാറായില്ല. തുടര്*ന്ന് കേന്ദ്രസര്*ക്കാര്* സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഹൈദരാബാദില്* വിളിച്ചുകൂട്ടിയിരുന്നു. ആ യോഗത്തില്* പൊതുപ്രവേശന പരീക്ഷ നടപ്പാക്കുന്നത് നീട്ടാന്* തീരുമാനമെടുത്തു.

തമിഴ്*നാടും ഗുജറാത്തുമാണ് പൊതുപ്രവേശന പരീക്ഷയെ ശക്തമായി എതിര്*ത്തത്. കേരളം പൊതു പ്രവേശന പരീക്ഷയെ അനുകൂലിച്ചെങ്കിലും അതു സംസ്ഥാനസര്*ക്കാറിന്റെ നേതൃത്വത്തില്* വേണമെന്ന നിലപാടായിരുന്നു. തമിഴ്*നാട്ടില്* പ്ലസ്ടുവിന്റെ മാര്*ക്ക് കണക്കിലെടുത്താണ് മെഡിക്കല്*കോഴ്*സുകള്*ക്കുള്ള റാങ്ക്*ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രവേശന പരീക്ഷയില്ല. ന്യൂനപക്ഷസ്ഥാപനങ്ങള്*ക്ക് സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്* ടി.എം.എ. പൈ കേസില്* സുപ്രീംകോടതി അനുമതി നല്*കിയിട്ടുണ്ട്. നേരത്തേ വാദം കേട്ടപ്പോഴും വെല്ലൂര്* ക്രിസ്ത്യന്* മെഡിക്കല്*കോളേജ് പോലുള്ള കോളേജുകളുടെ കാര്യം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലും ക്രൈസ്തവ മാനേജ്*മെന്റുകള്* സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. കേരളത്തില്* പൊതുപ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ മൂന്നാംവകുപ്പ് ചോദ്യംചെയ്തുള്ള ഹര്*ജി കോടതിയുടെ പരിഗണനയിലുമാണ്. സുപ്രീം കോടതിയുടെ തിങ്കളാഴ്ചത്തെ വിധി കൂടുതല്* നിയമനടപടികള്*ക്ക് വഴിവെക്കും.

പൊതുപ്രവേശന പരീക്ഷയില്* എല്ലാ വിഷയങ്ങള്*ക്കും കുറഞ്ഞത് 50 ശതമാനം മാര്*ക്ക് വേണമെന്ന് പുതുക്കിയ ചട്ടത്തില്* വ്യക്തമാക്കുന്നു. പട്ടികവിഭാഗങ്ങള്*ക്കും പിന്നാക്ക ജാതിക്കാര്*ക്കും 40 ശതമാനം മാര്*ക്ക് മതി. അതതു സംസ്ഥാനങ്ങളിലെ സംവരണാനുകൂല്യങ്ങള്* അവര്*ക്ക് ലഭിക്കും. അഖിലേന്ത്യാതലത്തില്* നടത്തുന്ന പ്രവേശന പരീക്ഷയുടെ മാര്*ക്കിന്റെ അടിസ്ഥാനത്തില്* തയ്യാറാക്കുന്ന റാങ്ക്*ലിസ്റ്റില്* നിന്നുമാത്രമായിരിക്കും പ്രവേശനമെന്ന് മെഡിക്കല്*കൗണ്*സിലിന്റെ ചട്ടങ്ങളില്* പറയുന്നു. സി.ബി.എസ്.ഇ ആയിരിക്കും പൊതുപ്രവേശന പരീക്ഷ നടത്തുന്ന ഏജന്*സി.

Keywords: All India Medical Entrance Exam, coaching, online coaching, e-learning, admission tests,kerala medical entrance exam 2011