-
മേക്കപ്പില്‍* ഇത്രയും രാസപദാര്*ത്ഥങ്ങളോ?

ലിപ്സ്റ്റിക് തേച്ച്, മുഖത്ത് പൂശേണ്ടതൊക്കെ പൂശി അല്‍*പ്പം പെര്*ഫ്യൂമിന്റെ സുഗന്ധവും കടംകൊണ്ട് ചമഞ്ഞിറങ്ങുന്ന സുന്ദരിമാര്‍*ക്ക് ഒരുക്കം ആത്മവിശ്വാസം നല്*കുമെന്നത് സത്യം. മാത്രമല്ല, നല്ല ചുള്ളന്* ആണ്*കുട്ടികളുടെ മനസ്സില്‍* ആരാധനയുടെ നാമ്പ് പൊടിക്കാന്‍* ഇതൊക്കെ ധാരാളമാണെന്നും മേക്കപ്പിട്ട് സൌന്ദര്യത്തിന്റെ വാള്*ത്തല മിന്നിക്കുന്ന സുന്ദരിമാര്‍*ക്ക് നന്നായിട്ടറിയുകയും ചെയ്യും.
എന്നാല്‍*, അടുത്തിടെ ഒരു ഡിയോഡറന്റ് കമ്പനി നടത്തിയ സര്*വേ പുറത്ത് കൊണ്ടുവന്ന കാര്യങ്ങള്‍* സുന്ദരിമാര്‍*ക്ക് ഞെട്ടല്‍* നല്*കുമെന്നത് സത്യം. സര്*വേ പ്രകാരം, ശരാശരി 512 രാസപദാര്*ത്ഥങ്ങളാണ് സുന്ദരിമാര്‍* ദിനവും മേക്കപ്പിന്റെ രൂപത്തില്‍* മുഖത്തും ശരീരത്തും പൂശുന്നത്! ബിയൊന്*സന്* എന്ന കമ്പനിയാണ് സര്*വേ നടത്തിയത്.
പെണ്*കുട്ടികള്‍* സാധാരണയായി 13 മേക്കപ്പ് സാ*മഗ്രികളാണ് ഉപയോഗിക്കുന്നത് എന്ന് സര്*വേയില്‍* കണ്ടെത്തി. ഇതില്‍* ഓരോന്നിലും ശരാശരി 20 വീതം രാസപദാര്*ത്ഥങ്ങള്* അടങ്ങിയിരിക്കുന്നു.
നാം സുഗന്ധത്തിനായും എന്തിനേറെ ആത്മവിശ്വാസത്തിന്റെ കാവലാളായും കൊണ്ടുനടക്കുന്ന പെര്*ഫ്യൂമിലാണത്രേ ഏറ്റവും കൂടുതല്‍* രാസപദാര്*ത്ഥങ്ങള്* അടങ്ങിയിരിക്കുന്നത്- 250 എണ്ണം! ഇത്രയും കേട്ട് അമ്പരക്കണ്ട, കാരണം ചില കമ്പനികള്‍* ഇറക്കുന്ന പെര്*ഫ്യൂമുകളില്* 400 ഓളം രാസപദാര്*ത്ഥങ്ങളാണത്രേ അടങ്ങിയിരിക്കുന്നത്.
ലിപ്സ്റ്റിക്കില്‍* 33, ബോഡി ലോഷന്‍* 32, മസ്കാര 29, നെയില്‍* പോളിഷ് 31, ഹാന്‍*ഡ്*മോ*യിസ്ച്ചര്* 11 എന്നിങ്ങനെയാണ് സ്ഥിരം ഉപയോഗിക്കുന്ന മേക്കപ്പ് സാമഗ്രികളിലെ രാസപദാര്*ത്ഥ സാന്നിധ്യം. ഇവയില്‍* അടങ്ങിയിരിക്കുന്ന രാസപദാര്*ത്ഥങ്ങള്* അര്*ബുദം, ഹോര്*മോണ്‍* വ്യതിയാനം, ചര്*മ്മ പ്രശ്നങ്ങള്‍*, അലര്*ജികള്* എന്നിവയുടെ കാരണമായേക്കാമെന്ന് വിദഗ്ധര്‍* മുന്നറിയിപ്പ് നല്*കുന്നു.
Keywords: This much chemicals in makeup,perfumes, bodylotion, nailpolish, handmoischer,lipstick ,skin diseases, cancer,maskara
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks