- 
	
	
		
		
		
		
			
 മോഹന്‍*ലാല്‍*, ഫ്ലോര്‍* നമ്പര്‍* 29, ബുര്*ജ് ഖലീഫ, ദു
		
		
				
					
					
				
				
					
				
		
			
				
					യൂണിവേഴ്സല്‍* സ്റ്റാര്‍*  മോഹന്‍*ലാലിന്*റെ യഥാര്*ത്ഥ മേല്‍**വിലാസം ഏതാണ്? മോഹന്‍*ലാലിന് ഒരു കത്ത്  അയയ്ക്കണമെങ്കില്‍* അത് ഏത് വിലാസത്തില്‍* അയയ്ക്കണം? കേരളത്തിലും  ചെന്നൈയിലും വിദേശങ്ങളിലുമൊക്കെ വീടുകളുള്ള ലാല്‍* എവിടെ എപ്പോള്‍* കാണും  എന്ന് പറയാനാകില്ല. യൂണിവേഴ്സല്‍* സ്റ്റാര്‍* ആയതിനാല്‍* ലോകത്തെവിടെയും  അദ്ദേഹത്തെ കണ്ടുമുട്ടാം. എന്തായാലും മോഹന്‍*ലാലിന്*റെ ഏറ്റവും പുതിയ  മേല്‍**വിലാസം പറയാം:
മോഹന്‍*ലാല്‍*
ഫ്ലോര്‍* നമ്പര്‍* 29
ബുര്*ജ് ഖലീഫ
ദുബായ്
അതേ,  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്*ജ് ഖലീഫയില്‍* മോഹന്‍*ലാല്‍* ഒരു  ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നു. ബുര്*ജ് ഖലീഫയുടെ ഇരുപത്തൊമ്പതാം  നിലയിലാണ് ലാല്‍* ഫ്ലാറ്റ് വാങ്ങിയത്. പത്തുകോടി രൂപയോളം വിലയുള്ള  ഫ്ലാറ്റാണ് ലാല്‍* സ്വന്തമാക്കിയതെന്നാണ് സൂചന.
163 നിലകളുള്ള  ബുര്*ജ് ഖലീഫയില്‍* ഒരു ഫ്ലാറ്റ് സ്വന്തമാക്കണമെന്നത് മോഹന്‍*ലാലിന്*റെ  സ്വപ്നമായിരുന്നു. പ്രിയദര്*ശന്*റെ ‘അറബിയും ഒട്ടകവും പി മാധവന്* നായരും’  എന്ന ചിത്രത്തിന്*റെ ഷൂട്ടിംഗിനായി ദുബായില്‍* ഏറെനാളായി താമസിച്ചുവരികയാണ്  മോഹന്‍*ലാല്‍*. ഇതിനിടയിലാണ് ഈ ഫ്ലാറ്റ് സ്വന്തമാക്കാനുള്ള നടപടികള്‍*  ഊര്*ജ്ജിതമാക്കിയതും. മാത്രമല്ല, മോഹലാലിന്*റെ പ്രസ്റ്റീജ് ചിത്രമായ  ‘കാസനോവ’യുടെ ഏതാനും രംഗങ്ങളുടെ ചിത്രീകരണം ബുര്*ജ് ഖലീഫയില്‍* നടത്തുകയും  ചെയ്തിരുന്നു. ബുര്*ജ് ഖലീഫയില്‍* ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാണ്  കാസനോവ.
ദുബായില്‍*  വന്‍* ബിസിനസ് സാമ്രാജ്യമുള്ള മോഹന്‍*ലാല്‍* മാസത്തിലൊരിക്കലെങ്കിലും അവിടം  സന്ദര്*ശിക്കാറുണ്ട്. അടുത്തിടെ ദുബായില്‍* നിന്ന് ഇന്‍*റര്*നാഷണല്‍*  ഡ്രൈവിംഗ് ലൈസന്*സും മോഹന്‍*ലാല്‍* സ്വന്തമാക്കിയിരുന്നു.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks