പ്രണയ നൂലാൽ തുന്നിയൊരു പട്ടു
വിരിപ്പിട്ടെൻ മാനസം മൂടിയതിൽ
ഒരു പിടി സ്വപ്നങ്ങൾ വാരി വിതറി
നീയെങ്ങു പോയിയൊളിക്കുന്നു....
ഇന്നിതാ, ഹൃദയ വാടിയിൽനിനക്കായ്
വിടർന്നിടിന ഒടുവിലെ പുഷ്പവും
നൊമ്പരത്തിൻ ചൂടേറ്റു വാടി വീഴവേ ...
അറിയുന്നു ഞാൻ...
ഏകയായ്...ഇടറും മനമോടെ
ഒരായുസ്സിൻ യാത്ര തുടരേണം
ഒരു വിളിപ്പാടകലെയായി കാണും
ഓർമ്മകളാം മഴമേഘ ചീന്തുകൾ
ഓടി വന്നെന്നെ ഈറനണിയിക്കു
മെന്നറിഞ്ഞിട്ടും....
നനയുകയില്ലെൻ കൺ പീലികൾ
ഇനിയും നനയും മുമ്പ്
ഒരു മാത്ര ഒരു മാത്ര മുമ്പെൻ
ഹൃദയ താളം നിലച്ചെങ്കിൽ.....
Keywords: hrudaya vadiyil ninakay, malayalam kavithakal, poems, malayalam poems



				
				
				
					
  Reply With Quote
			
Bookmarks