- 
	
	
		
		
		
		
			 ടീം ഇന്ത്യ തകര്*ന്നടിഞ്ഞു ടീം ഇന്ത്യ തകര്*ന്നടിഞ്ഞു
			
				
					ഇംഗ്ലണ്ടിനെതിരെ  രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍* ഇന്ത്യക്ക് 319 റണ്‍*സിന്റെ പരാജയം.  ഇംഗ്ലണ്ട് ഉയര്*ത്തിയ 478 റണ്‍*സിന്റെ വിജയ*ലക്*ഷ്യം പിന്തുടര്*ന്ന ഇന്ത്യ  നാലാം ദിവസം 158 റണ്‍*സിന്* പുറത്താകുകയായിരുന്നു.
 
 ഇന്ത്യന്‍*  നിരയില്‍* സച്ചിന്* ടെണ്ടുല്*ക്കറും ഹര്*ഭജന്‍* സിംഗും മാത്രമാണ്  അല്‍*പ്പമെങ്കിലും പിടിച്ചുനിന്നത്. സച്ചിന്* 56ഉം  ഹര്*ഭജന്‍* സിംഗ് 46ഉം  റണ്‍*സ് നേടി. പ്രവീണ്‍* കുമാര്‍* 25 റണ്‍*സ് നേടി. രാഹുല്‍* ദ്രാവിഡ് (6), വി  വി എസ് ലക്ഷ്മണന്*  *(4), അഭിനവ് മുകുന്ദു(3), സുരേഷ് റെയ്ന (1), യുവരാജ്  സിംഗ് (8), ധോണി (0), എസ് ശ്രീശാന്ത് (0) എന്നിങ്ങനെയാണ്  മറ്റുള്ളവരുടെ  സ്കോര്‍*. എട്ട് റണ്‍*സുമായി ഇഷാന്ത് ശര്*മ്മ പുറത്താകാതെ നിന്നു.
 
 ടെസ്റ്റില്‍*  ആദ്യമായി അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ടിം ബ്രെസ്*നനാണ് ഇംഗ്ലീഷ്  ബൗളര്‍*മാരില്‍* ഏറ്റവുമധികം  തിളങ്ങിയത്. ആന്‍*ഡേഴ്*സണ്‍* മൂന്നും  സ്റ്റ്യൂവര്*ട്ട് ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.
 
 നേരത്തെ  രണ്ടാം ഇന്നിംഗ്സില്‍* ഇംഗ്ലണ്ട് 544 റണ്‍*സിന് പുറത്താകുകയായിരുന്നു..  നാലാം ദിവസം ആറിന്* 441  റണ്‍*സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് കളി  ആരംഭിച്ചത്. നാലാംദിവസം ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത് ബ്രസ്നനും   ബ്രോഡുമാണ്. മൂന്നാം*ദിവസം കളിനിര്*ത്തുമ്പോള്* 64 എടുത്തിരുന്ന പ്രയര്‍*  ഒമ്പത് റണ്‍*സും കൂടി സ്വന്തം സ്കോറിനൊപ്പം  ചേര്*ത്ത് പുറത്തായി. 118  പന്തുകളില്‍* നിന്ന് 90 റണ്‍*സ് എടുത്താണ് ബ്രെസ്നന്* പുറത്തായത്. ബ്രസ്നനെ  പ്രവീണ്‍* കുമാര്‍*  ദ്രാവിഡിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 32  പന്തുകളില്‍* നിന്ന് 44 റണ്‍*സെടുത്ത ബ്രോഡ് റണ്‍*  ഔട്ടാകുകയായിരുന്ന്നു.
 
 ഇന്ത്യയ്ക്ക്  വേണ്ടി പ്രവീണ്‍* കുമാര്‍* നാലും ശ്രീശാന്ത്, ഇശാന്ത് ശര്*മ്മ എന്നിവര്‍*  രണ്ട് വീതം വിക്കറ്റുകളും യുവരാജ്  സിംഗ് ഒരു വിക്കറ്റും വീഴ്ത്തി.
 
 ഒരു  വിക്കറ്റിന്* 24 റണ്‍*സെന്ന നിലയില്‍* മൂന്നാം ദിവസം കളി തുടങ്ങിയ  ഇംഗ്ലണ്ടിന്* നായകന്* ആന്‍*ഡ്രൂ സ്*ട്രൗസിനെ  തുടക്കത്തിലേ നഷ്*ടപ്പെട്ടു.  16 റണ്‍*സെടുത്ത സ്ട്രോസിനെ എസ് ശ്രീശാന്ത് ധോണിയുടെ  കയ്യിലെത്തിക്കുകയായിരുന്നു.  എന്നാല്‍* ബെല്ലും കെവിന്* പീറ്റേഴ്*സണും  ചേര്*ന്നതോടെ ഇംഗ്ലണ്ട് മുന്നേറാന്‍* തുടങ്ങി. സെഞ്ചുറി കൂട്ടുകെട്ട്*  നേടിയ  ശേഷമാണു പീറ്റേഴ്*സണ്‍* മടങ്ങിയത്*. ഈ കൂട്ടുകെട്ട് പിരിച്ചതും  ശ്രീശാന്തായിരുന്നു. 120 പന്തുകളില്‍* 63 റണ്‍*സെടുത്ത  പീറ്റേഴ്*സണെ  ശ്രീശാന്തിന്റെ പന്തില്‍* ധോണി പിടിച്ചു.
 
 നാലാം  വിക്കറ്റില്‍* ബെല്ലിനൊപ്പം *മോര്*ഗന്* ചേര്*ന്നതോടെ ഇംഗ്ലണ്ട് വീണ്ടും  മുന്നേറാന്‍* തുടങ്ങി. 104 റണ്‍*സ് എടുത്ത  ഈ കൂട്ടുകെട്ടിനെ പിരിച്ചത്  യുവരാജാണ്. യുവരാജിന്റെ പന്തില്‍* ഒന്നാം സ്ലിപ്പില്‍* ലക്ഷ്മണ്* പിടിച്ച്  ബെല്‍*  പുറത്താകുകയായിരുന്നു. 88 പന്തില്‍* ഒരു സിക്*സറും ഏഴു ഫോറും അടക്കം  70 റണ്‍*സെടുന്ന മോര്*ഗാനെ പ്രവീണ്‍*  കുമാര്‍* പുറത്താക്കി.
 
 ഏകദിനശൈലിയില്‍*  അടിച്ചുകളിച്ച ഇയാന്‍* ബെല്‍* ചായക്കു പിരിയുന്നതിനു തൊട്ടു മുമ്പത്തെ  പന്തില്‍*  റണ്ണൗട്ടായതായിരുന്നു. ഇയോന്‍* മോര്*ഗാന്* അവസാന പന്ത്*  അതിര്*ത്തി കടത്താന്‍* ശ്രമിച്ചത്* പ്രവീണ്‍* കുമാര്‍* തടഞ്ഞു. പന്ത്*   അതിര്*ത്തി കടന്നെന്ന ധാരണയില്‍* മൂന്നാം റണ്‍*സ്* പൂര്*ത്തിയാക്കിയ ശേഷം  ബെല്‍* ക്രീസ്* വിട്ടു. പന്ത്* നോണ്‍* സ്*ട്രൈക്കര്*  എന്‍*ഡില്*നിന്ന  ഫീല്‍*ഡറുടെ കൈയിലെത്തുമ്പോള്‍* ബെല്‍* ക്രീസിലില്ലായിരുന്നു. ഇന്ത്യയുടെ  അപ്പീലിന്മേല്* ടി വി റിപ്ലേയില്‍*  മൂന്നാം അമ്പയര്‍* ഔട്ട് വിധിച്ചെങ്കിലും  അപ്പീല്‍* പിന്*വലിച്ച് ബെല്ലിനെ തിരിച്ചുവിളിക്കാന്‍* ഇന്ത്യന്‍* നായകന്*  ധോണി  ആവശ്യപ്പെടുകയായിരുന്നു. ക്രിക്കറ്റ് മാന്യതയുടെ കളിയാണെന്ന്  തെളിയിച്ച ധോണിയുടെ തീരുമാനത്തെ  കൈയ്യടിയോടെയാണ്* ട്രെന്റ്*ബ്രിഡ്*ജിലെ  ആരാധകര്‍* സ്വീകരിച്ചത്*.
 
 
 Keywords: Ind vs Eng,England thrash India ,319 runs in second Test ,Trent Bridge,dhonni,sreesanth,morgane praveenkumar,,Bell,rahul dravid, sachin
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks