-
സന്തോഷ് പണ്ഡിറ്റിന് അവാര്*ഡ്!
മലയാള സിനിമാപ്രവര്*ത്തകരെ മൊത്തം നോക്കുകുത്തികളാക്കിക്കൊണ്ട് സന്തോഷ് പണ്ഡിറ്റ് എന്ന ‘സൂപ്പര്‍* സ്റ്റാറിന്റെ‘ സിനിമ തകര്*ത്തോടുകയാണ്. ഇവന്റെ ചങ്കൂറ്റം സമ്മതിക്കണം എന്നാണ് പടം കണ്ടിറങ്ങിയവരും സന്തോഷിന്റെ ചാനല്‍* അഭിമുഖങ്ങള്‍* കണ്ടവരുമൊക്കെ അഭിപ്രായപ്പെടുന്നത്. അതേ, സന്തോഷ് പണ്ഡിറ്റിന്റെ ചങ്കൂറ്റത്തിന് ഇതാ ഒരു അവാര്*ഡ്. ഏകലവ്യ ചാരിറ്റബിള്‍* ട്രസ്റ്റ് ആണ് അവാര്*ഡ് ഏര്*പ്പെടുത്തിയത്.
മലയാള സിനിമാ തറവാട്ടിലെ കാരണവര്‍* മധുവിന്റെ കൈയില്‍* നിന്നാണ് സന്തോഷ് അവാര്*ഡ് ഏറ്റുവാങ്ങിയത്. ഒപ്പം സിനിമാമന്ത്രി കെ ബി ഗണേശ്കുമാറിന്റെ അഭിനന്ദനവും. പ്രമുഖരുടെ പടങ്ങള്‍* വരെ പെട്ടിയിലിരിക്കുകയാണ്. മലയാള സിനിമയുടെ കൊക്കയിലേക്ക് പണ്ഡിറ്റ് അടിതെറ്റി വീഴാതിരുന്നത് അത്ഭുതമാണെന്നും ഗണേശ്കുമാര്‍* അഭിപ്രായപെട്ടു. ആനന്ദലബ്ദിക്ക് സന്തോഷിന് ഇനി എന്തുവേണം?
സിനിമ പുറത്തിറങ്ങിയതിന് ശേഷമുണ്ടായ അനുഭവങ്ങള്‍*, വൈ എം സി എ ഹാളില്‍* തടിച്ചുകൂടിയ ആരാധകര്‍*ക്ക് മുന്നില്‍* സന്തോഷ് അക്കമിട്ട് നിരത്തി. തെറിവിളികളും അതിന്റെ ദൈര്*ഘ്യവും വിശദീകരിച്ചു. പ്രശസ്തനാവാന്‍* വേണ്ടി മനപൂര്*വ്വം തന്നെയാണ് ചിത്രം ഒരുക്കിയത്. കൃഷ്ണനും രാധയ്ക്കും പ്രചോദനമായത് മഹാഭാഗവതമാണെന്നും സന്തോഷ് വെളിപ്പെടുത്തി.
ഒടുവില്‍* അടുത്ത ചിത്രമായ ജിത്തുഭായ്* എന്ന ചോക്ലേറ്റ് ഭായിലെ ഗാനം പാടി സന്തോഷ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍* കാണികള്‍* ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
Keywords: Krishnanum Radhayum,Chokalete,Jithubhayi,Ganesh Kumar,Madhu,Y M C A Hall,Eakalavya Charitable Trust award,Santhosh Pandit Bags Award
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks