ഉച്ചയുറക്കം ഒഴിവാക്കിയപ്പോള്* ജയലക്ഷ്മി ഫാം ഉടമയായി
ഉച്ചയുറക്കവും പകല്*സമയത്തെ ടി.വി.കാണലും ഒഴിവാക്കിയപ്പോള്* ജയലക്ഷ്മിയുടെ
പറമ്പില്* പശുക്കളും ആടും കോഴിയും താറാവും നിറഞ്ഞു. ഒരുവര്*ഷത്തിനകം 13
പശുക്കളും പത്തോളം ആടുകളും നൂറിലധികം കോഴികളും താറാവിന്*കൂട്ടവും 30-ല്* അധികം
മുയലുകളുമൊക്കെ പള്ളിപ്പാട് നീണ്ടൂര്* കാഞ്ഞിരത്തുംമൂട്ടില്* (നീന നിവാസ്)
വീട്ടുവളപ്പില്* ഓടിക്കളിച്ചുതുടങ്ങി. എല്ലാത്തിനെയും നോക്കിവളര്*ത്തുന്നത്
ബിരുദധാരിണിയായ വീട്ടമ്മ ജയലക്ഷ്മിതന്നെയാണ്.

ഭര്*ത്താവ് മധുസൂദനന്* നായര്* ദുബായില്* കപ്പല്*ശാലയില്* മാനേജരാണ്.
ജയലക്ഷ്മിയും മക്കളായ നീനുവും നീലിമയും പത്തുവര്*ഷത്തോളം ദുബായിലാണ്
ജീവിച്ചത്. രണ്ടുവര്*ഷം മുമ്പാണ് ഇവര്* കുടുംബസമേതം നാട്ടില്* താമസം
തുടങ്ങിയത്. ഇതിനിടെ മൂത്തമകള്* നീനു, ബയോടെക്*നോളജി പഠനത്തിന് ബാംഗ്ലൂരില്*
പോയി. ഏഴാംക്ലാസ് വിദ്യാര്*ഥിനിയായ നീലിമ സ്*കൂളില്* പോയിക്കഴിഞ്ഞാല്*
ജയലക്ഷ്മി വീട്ടില്* ഒറ്റയ്ക്കാവും. ടെലിവിഷന്* കണ്ടും ഉറങ്ങിയും സമയം കളഞ്ഞ്
മടുത്തപ്പോഴാണ് പശുവളര്*ത്തലിനെപ്പറ്റി ചിന്തിച്ചതെന്ന് ജയലക്ഷ്മി പറയുന്നു.
വീടിനോടു ചേര്*ന്നുണ്ടായിരുന്ന ചെറിയ തൊഴുത്തിലാണ് ആദ്യം പശുവിനെ
സംരക്ഷിച്ചത്. പിന്നീട് കൂടുതല്* പശുക്കളെ വാങ്ങിയപ്പോള്* വലിയ തൊഴുത്ത്
നിര്*മിച്ചു. 20 പശുക്കളെ കെട്ടാവുന്ന വലിയ തൊഴുത്താണിത്. പശുക്കള്*ക്കായി
ഫാനും ലൈറ്റും മറ്റുസജ്ജീകരണങ്ങളും ഒരുക്കി.

പശുക്കള്*ക്കുവേണ്ടിയുള്ള തീറ്റപ്പുല്ല് പറമ്പില്*ത്തന്നെ കൃഷിചെയ്യുന്നു.
ഗോമൂത്രവും പശുക്കളെ കുളിപ്പിക്കുന്ന വെള്ളവും ഉപയോഗിച്ചാണ് തീറ്റപ്പുല്ല്
നനയ്ക്കുന്നത്. വിശാലമായ പറമ്പുള്ളതിനാല്* പശുക്കളെ പുറത്തിറക്കി കെട്ടാനും
സൗകര്യമുണ്ട്.

ക്ഷീരോത്പാദന സഹകരണസംഘത്തിലും നാട്ടിലെ ഇരുപതോളം വീടുകളിലുമാണ് പാല്*
വില്*ക്കുന്നത്. പശുവിന്റെ തീറ്റയില്* മിച്ചം വരുന്നത് ആടിനും കോഴിക്കും
താറാവിനും നല്*കും. ഇതിനാല്* ഭക്ഷണസാധനങ്ങള്* അല്പംപോലും കളയേണ്ടിവരില്ല.

പശുവും ആടും കോഴിയും താറാവും അടങ്ങുന്ന തന്റെ ഫാമില്*നിന്ന് പ്രതിമാസം 10,000
രൂപയിലധികം വരുമാനമുണ്ടാക്കാനാകുന്നുണ്ടെന്ന് ജയലക്ഷ്മി പറഞ്ഞു.
പശുക്കള്*ക്കുംമറ്റും നല്ല ഭക്ഷണവും സംരക്ഷണവും നല്*കണമെന്ന്
നിര്*ബന്ധമുള്ളതിനാല്* കുളിപ്പിക്കുന്നതും ഭക്ഷണം നല്*കുന്നതും തുടങ്ങി എല്ലാ
കാര്യങ്ങളും ജയലക്ഷ്മിതന്നെയാണ് ചെയ്യുന്നത്. മുമ്പ് തമിഴ്*നാട്ടുകാരായ
തൊഴിലാളികളെ സഹായത്തിന് നിര്*ത്തിയിരുന്നു. അവര്* പശുക്കളെ വേണ്ടരീതിയില്*
പരിപാലിക്കാത്തതിനാല്* ഒഴിവാക്കി. ഇപ്പോള്* പശുക്കളെ കറക്കുന്നതിനുമാത്രം ഒരു
സ്ത്രീയുണ്ട്.

വരുമാനത്തിലുപരി ജയലക്ഷ്മിക്ക് മാനസികസംതൃപ്തിയാണ് മൃഗപരിപാലനം.
സ്റ്റാറ്റിസ്റ്റിക്*സില്* ബിരുദധാരിണിയായ ജയലക്ഷ്മി മൃഗപരിപാലനവുമായി
ബന്ധപ്പെട്ട അറിവുകള്* മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ സഹായത്തോടെയാണ്
നേടുന്നത്.

Tags: dairy farming, dairy farm, cows, milk supply, milk rate, business for women, small business for women, part time job