-
ഈ അവാര്*ഡ് 'വാലന്റയിന്*സ് ഡേ'യുടെ പിറ്റേന്!
കൊച്ചി: ഈ അവാര്*ഡ് ഇന്നലെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കില്* കൂടുതല്*
മധുരതരമായേനെ. പ്രണയം എന്ന സിനിമയിലെ അഭിനയത്തിനുള്ള അവാര്*ഡ് കിട്ടാന്*
ഏറ്റവും നല്ല ദിവസം പ്രണയദിനമായ ഫിബ്രവരി14 തന്നെയല്ലേ...മോഹന്*ലാല്*
ചോദിച്ചു. പതിവുള്ള ചിരിയോടെ ലാല്* പിന്നെ ഇതുകൂടി പറഞ്ഞു: ഞാന്* അതിനെ
ലാലന്റയിന്*സ് ഡേ എന്നാണ് വിളിക്കാറ്.
മികച്ച നടനുള്ള മാതൃഭൂമി കല്യാണ്* സില്*ക്*സ് ചലച്ചിത്ര പുരസ്*കാരം ലഭിച്ച
വിവരമറിയുമ്പോള്* മോഹന്*ലാല്* കൊച്ചിയില്* ബി.ഉണ്ണികൃഷ്ണന്* സംവിധാനം
ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററിന്റെ ലൊക്കേഷനിലായിരുന്നു. വെണ്ണലയില്* വി
ഗാര്*ഡിന്റെ ആസ്ഥാനമന്ദിരത്തില്* ചന്ദ്രശേഖര്* എന്ന പോലീസ് ഉദ്യോഗസ്ഥന്റെ
വേഷമിട്ടുനിന്ന ലാലിനരികിലേക്ക് മാതൃഭൂമി സീനിയര്* പബ്ലിക് റിലേഷന്*സ്
മാനേജര്* കെ.ആര്*.പ്രമോദ്, മാര്*ക്കറ്റിങ്മാനേജര്* ടി.കെ.സുദീപ്കുമാര്*
എന്നിവരാണ് അവാര്*ഡ് വിവരമറിയിക്കാനെത്തിയത്. 'മാതൃഭൂമിയുടെ മികച്ച നടനുള്ള
പുരസ്*കാരം ലാല്*സാറിനാണ്..'ബി.ഉണ്ണികൃഷ്ണന്* പ്രഖ്യാപിച്ചു. സെറ്റില്*
കയ്യടി. ശേഷം ലാല്* മാതൃഭൂമിയുടെ സ്*നേഹപ്പൂക്കള്* ഏറ്റുവാങ്ങി. അരികെ
ആശംസകളുമായി ജഗതി ശ്രീകുമാറും നരേനും. ബൊക്കെയില്* റോസാപ്പൂക്കള്*
ഉണ്ടോയെന്നായെന്നായിരുന്നു ജഗതിയുടെ അന്വേഷണം.
*'ഇത് ഏറെ സന്തോഷമുള്ള നിമിഷമാണ്. ഏത് അവാര്*ഡും സന്തോഷം
നല്*കുന്നതല്ലേ..പ്രണയം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്*കാരമെന്നത്
ആഹ്ലാദം ഇരട്ടിയാക്കുന്നു. എല്ലാവരും ഇനിയും ഒരുപാട് ഒരുപാട്
പ്രണയിക്കട്ടെ...' ലാല്* പറഞ്ഞു. *
Tags: best actor award, film award, movie, love, Mathrubhumi award, Valentine Day, Valentine Day gift, Saint Valentine Day
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks