- 
	
	
		
		
		
		
			 സച്ചിന് നൂറില്‍* നൂറ് സച്ചിന് നൂറില്‍* നൂറ്
			
				
					 
 
 
 ആ  മാന്ത്രികസംഖ്യയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്*  മറികടന്നു. അന്താരാഷ്ട്രക്രിക്കറ്റില്‍* നൂറാം  സെഞ്ച്വറിയും സച്ചിന്*  സ്വന്തമാക്കിയിരിക്കുന്നു. ഏഷ്യാകപ്പില്‍* ബംഗ്ലാദേശിനെതിരെയുള്ള  മത്സരത്തില്‍* സെഞ്ച്വറി  നേടിയാണ് സച്ചിന്* ക്രിക്കറ്റില്‍* പൂര്*ണതയുടെ  അവതാരമായത്. ഷേര്‍* ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍* നടന്ന മത്സരത്തിലെ   നാല്*പ്പത്തിനാലാം ഓവറിലെ നാലാം പന്തില്‍* ബംഗ്ലാദേശിന്റെ ഷാകിബ് അല്‍*ഹസന്റെ  പന്ത് സ്ക്വയര്‍* ലെഗിലേക്ക്  തട്ടിയിട്ടാണ് സച്ചിന്* നൂറാം സെഞ്ച്വറി  സ്വന്തമാക്കിയത്. ഏകദിനക്രിക്കറ്റില്‍* 49 സെഞ്ച്വറികളും ടെസ്റ്റില്‍* 51   സെഞ്ച്വറികളുമാണ് സച്ചിന്* സ്വന്തമാക്കിയിട്ടുള്ളത്.
 
 ബംഗ്ലാദേശിനെതിരെ  138 പന്തുകളില്‍* നിന്നാണ് സച്ചിന്* 100 തികച്ചത്. പിന്നീട് 147  പന്തുകളില്‍* നിന്ന് 114 റണ്‍*സ് നേടിയാണ്  സച്ചിന്* പുറത്തായത്. 12 ഫോറുകളും  ഒരു സിക്സറും ഉള്*പ്പടെയായിരുന്നു സച്ചിന്* ഈ സ്കോര്‍* നേടിയത്.  മൊര്*ടാസയുടെ പന്തില്‍* മുഷ്ഫിക്കര്‍* റഹിം പിടിച്ചാണ് സച്ചിന്* പുറത്തായത്.
 
 ഓള്*ഡ്  ട്രഫോര്*ഡില്* 1990ല്‍* ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് സച്ചിന്*  ആദ്യമായി ശതകത്തിലെത്തുന്നത്. 119  റണ്‍*സാണ് കൊച്ചുസച്ചിന്*  അടിച്ചുകൂ*ട്ടിയത്. ഇതോടെ, ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം  കുറഞ്ഞ രണ്ടാമത്തെ  ബാറ്റ്*സ്മാന്* എന്ന ബഹുമതിയും സച്ചിന്*  സ്വന്തമാക്കിയിരുന്നു.
 
 പിന്നീട്  നാല് വര്*ഷങ്ങള്*ക്ക് ശേഷമായിരുന്നു സച്ചിന്* തന്റെ ആദ്യ ഏകദിനസെഞ്ച്വറി  സച്ചിന്* സ്വന്തമാക്കിയത്. 1994  സെപ്റ്റംബര്‍* 9-ന് ശ്രീലങ്കയിലെ  കൊളംബോയില്‍* ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു അത്.  സച്ചിന്റെ  എഴുപത്തിയൊമ്പതാം ഏകദിന മത്സരമായിരുന്നു ഇത്.
 
 ഇപ്പോള്‍*  സെഞ്ച്വറിയിലും സച്ചിന്* സെഞ്ച്വറി തികച്ചിരിക്കുന്നു. നൂറാം  സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍*  ഏകദിനമത്സരത്തിലെ ആദ്യ ഇരട്ട  സെഞ്ച്വറിയും സച്ചിന്* സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പദവിയുള്ള എല്ലാ  രാജ്യങ്ങള്‍*ക്കെതിരെയും സെഞ്ച്വറി നേടിയ താരമാണ് സച്ചിന്*.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks