-
തടി കൂടിപ്പോയി ഇനി അമ്മവേഷം തരുമോ?

തൊണ്ണൂറുകളില്* തെന്നിന്ത്യന്* സിനിമകളില്* കത്തിനിന്ന താരമാണ് മന്ത്ര. മമ്മൂട്ടി നായകനായി അഭിനയിച്ച പല്ലാവൂര്* ദേവനാരായണന്* എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്*ക്കും മന്ത്ര സുപരിചിത തന്നെ. കാലപ്പോക്കില്* ശരീരം ചീര്*ക്കുകയും സിനിമയില്* നിന്ന് ഔട്ടാവുകയും ചെയ്ത മന്ത്രയിപ്പോള്* തിരിച്ച് വരവിന്റെ പാതയിലാണ്. അമ്മയായോ ചേച്ചിയായോ ആന്റിയായോ ഒക്കെ അഭിനയിക്കാന്* തയ്യാറാണെന്ന് മന്ത്ര വെളിപ്പെടുത്തുന്നു.
“എനിക്ക് പ്രായമേറെ ആയി എന്നാ*ണ് ചിലരുടെ ധാരണ. പതിനാല് വയസ് ഉള്ളപ്പൊഴാണ് ഞാന്* സിനിമയില്* എത്തുന്നത്. എനിക്കിപ്പോള്* മുപ്പത് വയസ് പ്രായമേ ഉള്ളൂ. ഒരല്**പം തടിയുണ്ട് എനിക്ക് എന്ന് സത്യമാണ്. എങ്കിലും അഭിനയിക്കുന്നതിന്* അതൊരു തടസമല്ല.”
“വിവാഹം കഴിഞ്ഞെങ്കിലും എനിക്ക് കുട്ടികളില്ല. ഒരു വീട് പണിതതിന് ശേഷം മാത്രം കുട്ടികള്* എന്നാണ് കരുതുന്നത്. അതിന് പണം വേണം. അതുകൊണ്ടാണ് വീണ്ടും സിനിമയില്* ഒരുകൈ നോക്കാമെന്ന് കരുതുന്നത്.”
“ഈ കോലത്തില്* എന്നെ ആരും നായികയാക്കില്ല എന്നെനിക്ക് അറിയാം. അമ്മ വേഷങ്ങളോ അമ്മായിയമ്മ വേഷങ്ങളോ ചെയ്യാന്* ഞാന്* തയ്യാറാണ്. ചേച്ചിയായും ആന്റിയായും ഒക്കെ ഞാന്* അഭിനയിക്കാം. ഡബിംഗിലും ഭാഗ്യം പരീക്ഷിക്കാന്* ഞാന്* തയ്യാറാണ്” - മന്ത്ര പറയുന്നു.
തടിച്ചതോടെ നായിക വേഷം കിട്ടാതായപ്പോള്* ഐറ്റം ഡാന്**സ് ചെയ്യാനും മന്ത്ര തയ്യാറായിരുന്നു. അതും ഏശുന്നില്ല എന്ന് കണ്ടപ്പോഴാണ് അമ്മവേഷം മതിയെന്ന ഓഫറുമായി കക്ഷിയിപ്പോള്* എത്തിയിരിക്കുന്നത്.
വീട്ടമ്മയായതില്* പിന്നെ ഒന്നും നോക്കാതെ ഭക്ഷണം കഴിച്ചിരുന്നു എന്നും അതോടെ ശരീരഭാരം തൊണ്ണൂറ് കിലോ ആയി എന്നും മന്ത്ര പറയുന്നു. എന്തായാലും, തടി കുറച്ച് പഴയ മന്ത്രയാകാനുള്ള തയ്യാറെടുപ്പിലാണ് ഈ നടി.
Keywords:Manthra,weddingm,Mammootty,Pallavur Devanarayannan,Mantra is Ready to Take 'Amma' Roles
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks