- 
	
	
		
		
		
		
			 ഉറുമിയുടെ സം*വിധായകന്* എന്നെ പറ്റിച്ചു: ആő ഉറുമിയുടെ സം*വിധായകന്* എന്നെ പറ്റിച്ചു: ആő
			
				
					 
 ഉറുമിയുടെ സം*വിധായകനായ  സന്തോഷ് ശിവനും നിര്*മാതാക്കളായ പൃഥ്വിരാജും ഷാജി നടേശനുമെല്ലാം തന്നെ  പറ്റിച്ചുവെന്ന് മലയാളിയായ തമിഴ് സൂപ്പര്‍**താരം ആര്യ. സന്തോഷ് ശിവന്*  സം*വിധാനം ചെയ്ത ഉറുമിയുടെ തമിഴ് റിമേക്കിന്റെ റിലീസുമായി ബന്ധപ്പെട്ട്  സിനിമയുടെ പിന്നണി പ്രവര്*ത്തകര്* ചെന്നൈയില്‍* നടത്തിയ മാധ്യമ  സമ്മേളനത്തിലാണ് ആര്യ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആര്യയെന്തോ വിമര്*ശനം  ഉന്നയിക്കാന്‍* പോകുകയാണെന്ന് കരുതിയിരുന്ന മാധ്യമപ്രവര്*ത്തകര്*ക്ക്  ‘പറ്റിപ്പ്’ എന്താണെന്ന് ആര്യ വിശദീകരിച്ചപ്പോള്‍* ചിരിയടക്കാനായില്ല.
 
 “ഉറുമിയില്‍*  ഒരു വേഷമുണ്ടെന്നും അഭിനയിക്കണം എന്നും ആവശ്യപ്പെട്ട് സന്തോഷ് ശിവനും  പൃഥ്വിരാജുമൊക്കെ എന്നെ വിളിച്ചപ്പോള്‍* ആരൊക്കെയാണ് നായികമാരെന്നാണ് ഞാന്‍*  അന്വേഷിച്ചത്. വിദ്യാബാലന്*, ജെനിലിയ, നിത്യാമേനോന്*, തപു എന്നീ പേരുകള്‍*  കേട്ടപ്പോള്‍* തന്നെ എന്റെ മനസില്‍* ലഡു പൊട്ടി. ഞാനുടനെ സമ്മതിച്ചു.”
 
 “എന്നാല്‍*  ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് എല്ലാവരും എന്നെ പറ്റിക്കുകയാണെന്ന്  മനസിലായത്. മൂന്ന് ദിവസം കൊണ്ട് എന്റെ ഷൂട്ടിംഗും കഴിച്ച് അവരെന്നെ  പായ്ക്കപ്പ് ചെയ്തു. പഴയ തലമുറയിലെ ഒരു കഥാപാത്രത്തെയാണ് ഞാന്‍*  അഭിനയിക്കേണ്ടിയിരുന്നത് എന്നതിനാല്‍* ഒരൊറ്റ സുന്ദരികളുമായും എനിക്ക്  കോമ്പിനേഷന്‍* സീനുകള്‍* ഇല്ലായിരുന്നു. വിദ്യാബാലന്*, നിത്യാമേനോന്*,  ജെനിലിയ എന്നിവര്‍*ക്കൊപ്പം അടിച്ചുപൊളിക്കാം എന്നും സ്വപ്നം കണ്ട് പോയ  ഞാന്‍* പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍* മതിയല്ലോ!” - ആര്യ പറഞ്ഞു.
 
 പത്രസമ്മേളനത്തില്‍*  പൃഥ്വിരാജും സന്തോഷ് ശിവനും പങ്കെടുത്തിരുന്നു. ചെന്നൈയിലെ സത്യം  തീയേറ്ററിലെ ഏതാണ്ടെല്ലാ സ്ക്രീനുകളിലും ഉറുമിയാണ് കളിക്കുന്നത് എന്ന്  കണ്ടപ്പോള്‍* സത്യത്തില്‍* ‘ഇത് ഉറുമി തന്നെയല്ലേ’ എന്ന് താന്‍*  അത്ഭുതപ്പെട്ടതായി പൃഥ്വിരാജ് പറഞ്ഞു. തമിഴ്നാട്ടില്‍* ഉറുമിക്ക് ലഭിച്ച  വന്‍* സ്വീകരണത്തില്‍* താന്‍* സം*തൃപ്തനാണെന്ന് സന്തോഷ് ശിവന്* പറഞ്ഞു.
 
 വാല്**ക്കഷണം:  പ്രസിദ്ധരായ എല്ലാവര്*ക്കും ഒരു വിളിപ്പേര് ഇട്ടുകൊടുത്തില്ലെങ്കില്‍*  തമിഴ് ജനതയ്ക്ക് ഉറക്കം വരില്ല എന്ന് ഏവര്*ക്കും അറിയാവുന്നതാണ്. എം*ജി  രാമചന്ദ്രന്* (മക്കള്‍* തിലകം), കമലാഹാസന്* (ഉലകനായകന്*), രജനീകാന്ത്  (സൂപ്പര്‍*സ്റ്റാര്‍*), കരുണാനിധി (കലൈഞ്ജര്‍*), കെ*ആര്* വിജയ (പുന്നകൈ അരസി),  രംഭ (തുടയഴകി) എന്നിങ്ങനെ പ്രശസ്തരായവര്‍*ക്കെല്ലാം പേരിട്ട തമിഴകം,  സന്തോഷ് ശിവനെയും പിടിച്ചുനിര്*ത്തി പേരിട്ടുകൊടുത്തു! “ഒളിവഴി മന്നന്*”  എന്നാണ് സന്തോഷിന് ഇട്ടിരിക്കുന്ന പേര്. പേരുകേട്ട് ആരും  നെറ്റിചുളിക്കരുത്. ‘ഛായാഗ്രഹണത്തിന്റെ രാജാവ്’ എന്നേ ഇതിനര്*ത്ഥമുള്ളൂ!
 
 
 Arya More pictures
 
 
 Keywords: Santhosh Shivan, K R Vijaya, kamalahaasan,Rambha,Rajanikanth, Karunnanidhi, Prithviraj,malayalam film news,Urumi Director Cheated me,Arya
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks