- 
	
	
		
		
		
		
			 പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേര്‍* മനസും ശ പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേര്‍* മനസും ശ
			
				
					 
 
 മലയാളത്തിന്*റെ ജനപ്രിയ  നായകനാണ് ദിലീപ്. നിഷ്കളങ്കമായ തമാശയുമായി പ്രേക്ഷകരെ  പൊട്ടിച്ചിരിപ്പിക്കുന്ന നടന്*. എന്നാല്‍* യഥാര്*ത്ഥ ജീവിതത്തില്‍* ദിലീപ്  ബോള്‍*ഡായ ഒരു മനുഷ്യനാണ്. തനിക്ക് ശരി എന്നുതോന്നുന്ന കാര്യങ്ങള്‍*  തുറന്നുപറയാന്‍* ദിലീപ് മടിക്കാറില്ല.
 
 പരസ്പരം  ഇഷ്ടപ്പെടുന്ന രണ്ടുപേര്‍* മനസും ശരീരവും പങ്കുവയ്ക്കുന്നതില്‍* തെറ്റില്ല  എന്ന് ദിലീപ് പറയുന്നു. കന്യക ഓണപ്പതിപ്പിന് നല്*കിയ അഭിമുഖത്തിലാണ് ദിലീപ്  കപട സദാചാരത്തിനെതിരെയും മറ്റും ആഞ്ഞടിക്കുന്നത്.
 
 “ആണും  പെണ്ണും തമ്മില്‍* സംസാരിച്ചാല്‍* പോലും മറ്റൊരര്*ത്ഥം കല്*പ്പിക്കുന്ന  പലരും ഇന്നും സമൂഹത്തിലുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നതും ഒന്നിച്ച് യാത്ര  ചെയ്യുന്നതും സംസാരിക്കുന്നതും ഒരിക്കലും തെറ്റല്ല. രണ്ടുപേര്‍* തമ്മില്‍*  ഇഷ്ടപ്പെട്ടാല്‍*, സംസാരിച്ചാല്‍* അവരെ കുറ്റം പറയാനും അവരെക്കുറിച്ച് മോശം  പറയാനും മാത്രമേ ആളുണ്ടാവൂ. പരസ്പരം ഇഷ്ടപ്പെടുന്നവര്‍* ശരീരവും മനസും  പങ്കുവയ്ക്കുന്നതില്‍* ഒരു തെറ്റും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല” -  ദിലീപ് വ്യക്തമാക്കുന്നു.
 
 പുരുഷന്*റെ  അടിമയായി സ്ത്രീയെ കണക്കാക്കുന്നവര്‍*ക്കെതിരെയും ദിലീപ് ശക്തമായി  പ്രതികരിക്കുന്നു. “സ്ത്രീ പുരുഷന്*റെ അടിമയല്ല എന്ന് ആദ്യം മനസിലാക്കണം.  പണ്ടുകാലത്ത് ഭര്*ത്താവ് പറയുന്നതിനപ്പുറം ഭാര്യമാര്‍* പോവാന്‍* പാടില്ല എന്ന  കാഴ്ചപ്പാടുണ്ടായിരുന്നു. സ്ത്രീക്കും പുരുഷനും അവരുടേതായ വ്യക്തിത്വവും  സ്വാതന്ത്ര്യവും ഉണ്ട്. സ്ത്രീ പുരുഷന്*റെ അടിമയാണെന്ന ചിന്താഗതി  എനിക്കില്ല” - ദിലീപ് പറയുന്നു.
 
 More stills
 
 
 Keywords:male,female,slave,wives,gossip,malayalam film news,husband,love,Dileep - Inetrview
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks