- 
	
	
		
		
		
		
			 നീലകുറിഞ്ഞി പൂക്കുന്നതും കാത്ത്, നീലകുറിഞ്ഞി പൂക്കുന്നതും കാത്ത്,
			
				
					 
 എന്നില്‍ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചത്
 നീയായിരുന്നു . മൗനം സമ്മതമായെടുത്തു ഞാന്‍
 ആദ്യം പ്രണയിച്ചതും നിന്നെ ആയിരുന്നു .
 എനിക്കെന്നും അസൂയ ആയിരുന്നു നിന്നെ തഴുകുന്ന
 കാറ്റിനോട് പോലും !എനിക്കറിയില്ല എന്തിനാണ് ഞാന്‍ നിന്
 നെ എത്രമേല്‍ സ്നേഹിക്കുന്നതെന്ന് . ഒരു
 പക്ഷെ അര്ഹതപെട്ടതുപോ ലെ പരിഗണിക്കാനും അംഗീകാരിക്കാനും
 ഒരാളുണ്ടാവുക എന്നത് ജീവിക്കാനുള്ള പ്രേരണ
 കൂടിയയത് കൊണ്ടാവാം.
 പെയിതൊഴിഞ്ഞ കണ്ണുനീര് മഴയ്ക്ക് അപ്പുറം , സ്നേഹ സ്വപ്നങ്ങളുടെ നീല കുന്നിലേക്ക്
 ചിരിയുടെ വെയില് പരക്കുന്നത്,
 നിന്റെ ചിരിയുടെ ആര്ദ്രതയിലൂടെ ,
 കൊലുസിന്റെ കൊഞ്ചലിലൂടെ ,
 വള കിലുക്കത്തിലൂടെ .....
 ഞാന്‍ അറിയുന്നു . രാത്രി നിന്നോര്‍മ്മയില്‍ ഞാന്‍ ഉറങ്ങതിരിക്കുന്നു . മുടിയഴിച്ചിട്ട വൃക്ഷങ്ങള്‍
 നിലാവിന്റെ കൂടാരവെണ്മയില്
 മുഖമോളിപ്പിക്കുന്നു
 കാറ്റിന് നിന്റെ നനുത്ത ചുണ്ടിന്റെ തണുപ്പ് .
 ഉറക്കം വരാത്ത രാത്രികളില്‍
 നിന്റെ സ്വാന്തനം ഒരു തലോടലായി എന്നിലെത്താറുണ്ട്.
 എവിടെ ഞാന്‍ കാത്തിരിക്കുകയാണ് എന്നോ പൂത്ത
 നീലകുറിഞ്ഞി പൂക്കുന്നതും കാത്ത്,
 വിടരാതെ ...
 കൊഴിയാതെ ....
 നില്ക്കുന്ന മലര്‍മൊട്ട്
 വിരിയുന്നതും കാത്ത് പ്രതിക്ഷ നിറഞ്ഞ
 കാത്തിരിപ്പോടെ........
 
 
 Keywords:songs,poems,love poems,sad songs,malayalam kavithakal,virahaganangal
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks