Results 1 to 1 of 1

Thread: കാശ്മീരുമായി മോഹന്*ലാല്*-ജയറാം

  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default കാശ്മീരുമായി മോഹന്*ലാല്*-ജയറാം



    റണ്* ബേബി റണ്ണിനും ലോക്പാലിനുംശേഷം മോഹന്*ലാല്*-ജോഷി ടീം വീണ്ടും ഒരുമിക്കുന്നു. കൂട്ടിന് ജയറാമുമുണ്ട്. കാശ്മീര്* എന്നു ആക്ഷന്* ത്രില്ലറുമായാണ് മോഹന്*ലാലും ജോഷിയും വീണ്ടുമെത്തുന്നത്. ജോഷിയും മോഹന്*ലാലും ഒറുമിക്കുന്ന പന്ത്രണ്ടാമത് ചിത്രമാണ് കാശ്മീര്*.സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് കാശ്മീരിന് തിരക്കഥ ഒരുക്കുന്നത്. മല്ലു സിംഗിനുംശേഷം സേതു തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് കാശ്മീര്*.അതിര്*ത്തിയില്* തീവ്രവാദികള്*ക്കെതിരയെും നുഴഞ്ഞു കയറ്റക്കാര്*ക്കെതിരെയും പോരാടുന്ന ധീരജവാന്*മാരുടെ കഥയാണ് ജോഷി ഇത്തവണ പറയുന്നത്. കൊച്ചിയിലും കാശ്മീരിലുമായായി അടുത്തമാസം ആദ്യം ചിത്രീകരണം ആരംഭിക്കും.


    അഭിനയ ജീവിതത്തില്* 25 വര്*ഷം പൂര്*ത്തിയാക്കിയ ജയറാം നീണ്ട ഇടവേളക്കുഷേശമാണ് ഒരു ജോഷി ചിത്രത്തില്* വീണ്ടും അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ട്വന്റി-20യായിരുന്നു ജോഷിയുടെ സംവിധാനത്തില്* ജയറാം അഭിനയിച്ച അവസാന ചിത്രം. ഇതിനും മുമ്പ് അഭിനയിച്ചതാകട്ടെ രണ്ടു ദശകങ്ങള്*ക്ക് മുമ്പ് വന്ന ധ്രുവവും.
    Last edited by Vahaa11; 02-25-2013 at 11:26 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •