Results 1 to 3 of 3

Thread: സുകുമാരി അന്തരിച്ചു

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default സുകുമാരി അന്തരിച്ചു



    ചെന്നൈ: പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്*ന്ന് ചെന്നൈയില്* ആയിരുന്നു അന്ത്യം. രാവിലെ ചെന്നൈ ടി.നഗറിലെ വസതിയില്* പൊതുദര്*ശനത്തിനു വെക്കുന്ന മൃതദേഹം ഉച്ചയോടെ ചെന്നൈയില്* സംസ്*ക്കരിക്കും. പൊള്ളലേറ്റതിനെ തുടര്*ന്ന് ചെന്നൈയിലെ ആസ്പത്രിയില്* ചികിത്സയില്* ആയിരുന്നു. കഴിഞ്ഞ ദിവസം അവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു.

    ഫിബ്രവരി 27ന് വീട്ടിലെ പ്രാര്*ഥനാമുറിയില്* നിലവിളക്ക് തെളിയിക്കവേ തീ പടര്*ന്നുപിടിച്ചാണ് സുകുമാരിക്ക് കൈകകളിലും ശരീരത്തിലും പൊള്ളലേറ്റത്. ഇതേത്തുടര്*ന്ന് സുകുമാരി പ്ലാസ്റ്റിക് സര്*ജറിക്ക് വിധേയയായിരുന്നു. ശരീരത്തില്* 40 ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തുവെന്ന് ആസ്പത്രി അധികൃതര്* കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണുബാധയുണ്ടാവാതിരിക്കാനുള്ള മുന്*കരുതലിന്റെ ഭാഗമായി സുകുമാരിയെ പ്രത്യേക വാര്*ഡിലാണ് കിടത്തിയിരുന്നത്. കുറച്ചു വര്*ഷം മുമ്പ് അവര്* ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

    പൂജപ്പുര ബാങ്കില്* മാനേജരായിരുന്ന മാധവന്*നായരുടേയും സത്യഭാമയുടേയും മകളായി 1940 ഒക്ടോബര്* ആറിന് നാഗര്*കോവിലിലാണ് സുകുമാരി ജനിച്ചത്. പൂജപ്പുര എല്*.പി സ്*കൂളില്* രണ്ടാംക്ലാസ് വരെ പഠനം. സ്*കൂള്* വിദ്യാഭ്യാസത്തോടൊപ്പം തന്നെ നൃത്തവും സുകുമാരി അഭ്യസിച്ചു പോന്നു. പിന്നീട് മാധവന്*നായരുടെ ഇളയ സഹോദരി സരസ്വതി കുഞ്ഞമ്മയുടെ മദ്രാസിലുള്ള വീട്ടിലേക്ക് കുഞ്ഞു സുകുമാരി പഠനത്തിനായി പോയി. സരസ്വതി കുഞ്ഞമ്മയുടെ മക്കളായ ലളിത, രാഗിണി, പത്മിനിമാരോടൊപ്പമായി സുകുമാരിയുടെ തുടര്*ന്നുള്ള വിദ്യാഭ്യാസവും നൃത്താഭ്യാസവും. മദ്രാസില്* തേഡ്*ഫോറം വരെ പഠിച്ചു.

  2. #2
    Join Date
    Apr 2005
    Posts
    46,704

    Default

    പ്രിയനടി സുകുമാരിയുടെ ജീവിതം ചിത്രങ്ങളിലൂടെ…..







    Attached Images Attached Images

  3. #3
    Join Date
    Apr 2005
    Posts
    46,704

    Default







    Last edited by minisoji; 03-27-2013 at 04:57 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •