-
തേക്കടി അപകടം
തേക്കടി അപകടം: കണ്ടുകിട്ടാന്* അഞ്ചുപേര്* കൂടി
തേക്കടി: തേക്കടി ബോട്ടപകടത്തില്* മരിച്ചവരുടെ എണ്ണം 41 ആയി. വ്യാഴാഴ്ച 10 മൃതദേഹങ്ങള്* കൂടി കണ്ടെടുത്തു. അപകടം നടന്ന ബുധനാഴ്ച 31 മൃതദേഹങ്ങള്* കിട്ടിയിരുന്നു. മരിച്ചവരില്* മൂന്നുപേര്* മലയാളികളാണ്. 23 സ്ത്രീകളും 10 കുട്ടികളും മരിച്ചവരില്* ഉള്*പ്പെടുന്നു. അഞ്ചിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്* പറയുന്നു.
കാണാതായവര്*ക്കു വേണ്ടിയുള്ള തിരച്ചില്* വെള്ളിയാഴ്ച രാവിലെ വീണ്ടും തുടങ്ങി. നാവികസേനയുടെ നേതൃത്വത്തിലാണ് തിരച്ചില്*. കാറ്റും മഴയും തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അഞ്ചുപേരുടെയും മൃതദേഹങ്ങള്* വെള്ളിയാഴ്ചതന്നെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. രക്ഷപ്പെട്ടവരില്* 15 പേര്* പ്രാഥമിക ചികിത്സയ്ക്കുശേഷം ആസ്പത്രി വിട്ടു.
കുമളി സര്*ക്കാര്* ആസ്പത്രിയിലെ പോസ്റ്റ്*മോര്*ട്ടത്തിനുശേഷം 40 മൃതദേഹങ്ങള്* വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ബന്ധുക്കള്*ക്ക് വിട്ടുകൊടുത്തു. 60 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കല്* കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
പോസ്റ്റ്*മോര്*ട്ടം നടത്തിയ മൃതദേഹങ്ങള്* സംസ്ഥാന സര്*ക്കാരിന്റെ ചെലവില്* സ്വദേശങ്ങളിലെത്തിക്കും. വിമാനത്തില്* കൊണ്ടുപോകേണ്ട മൃതദേഹങ്ങള്* എംബാം ചെയ്യുന്നതിന് എറണാകുളം ജനറല്* ആസ്പത്രിയിലേക്കും കൊച്ചി മാതാ അമൃതാനന്ദമയി ആസ്പത്രിയിലേക്കും കൊണ്ടുപോയി. തമിഴ്*നാട് സ്വദേശികളായ 11 പേരുടെ മൃതദേഹങ്ങള്* ആംബുലന്*സുകളില്* സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks