-
ക്വത്*റോച്ചിയെ കുറ്റവിമുക്തനാക്കണമെന്
്യൂഡല്*ഹി: രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബൊഫോഴ്*സ് കോഴക്കേസിലെ പ്രധാന പ്രതികളിലൊരാളായ ഇറ്റാലിയന്* വ്യവസായി ഒട്ടാവിയോ ക്വത്*റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐയുടെ അപേക്ഷയില്* ഒക്ടോബര്* ഒമ്പതിന് വാദം കേള്*ക്കും.
തീസ്ഹസാരി കോടതിയിലെ ചീഫ് മെട്രൊപൊളീറ്റന്* മജിസ്*ട്രേറ്റ് കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് സി.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നല്*കിയത്. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ അഡ്വ. അജയ് അഗര്*വാള്* നല്*കിയ ഹര്*ജിയെ സി.ബി.ഐ കോടതിയില്* എതിര്*ത്തു. ക്വത്*റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കാന്* തീരുമാനിച്ചതായി ചൊവ്വാഴ്ച കേന്ദ്ര സര്*ക്കാര്* സുപ്രീംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് സി.ബി.ഐ ഇന്ന് അപേക്ഷ നല്*കിയത്.
ബൊഫോഴ്*സ് തോക്കിടപാടില്* 64 കോടി രൂപ കമ്മീഷന്* കൈമറിഞ്ഞതുമായി ബന്ധപ്പെട്ട കേസില്* കുറ്റാരോപിതനായ ക്വത്*റോച്ചിയെ വിട്ടുകിട്ടാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്നും ബൊഫോഴ്*സ് കേസില്* അഴിമതി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഡല്*ഹി ഹൈക്കോടതിയുടെ 2004-ലെ വിധിയുടെകൂടി അടിസ്ഥാനത്തിലുമാണ് കേസ് അവസാനിപ്പിക്കാന്* സി.ബി.ഐ. തീരുമാനിച്ചത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks