കരയുമ്പോള്* ശ്വാസം നില്*ക്കുന്നു
എന്റെ മകന്* കരയുമ്പോള്* ഏറെ നേരം വായ അടയ്ക്കാതെ തന്നെയായിപോകുകയും ചിലപ്പോള്* കണ്ണു രണ്ടും ഉള്ളിലേക്കു വലിഞ്ഞുപോകുകയും ചെയ്യുന്നു. ഡോക്ടറെകാണിച്ചപ്പോള്* കുറെ ടെസ്റ്റിന് എഴുതി. എപിവാള്* എന്ന മരുന്ന് സ്ഥിരമായി മൂന്ന്കൊല്ലം കൊടുക്കണമെന്ന് നിര്*ദേശിച്ചു. ഇപ്പോഴും കൊടുക്കുന്നുണ്ട്. വ്യത്യാസം ഒന്നുംകാണുന്നില്ല. ഇത് എന്ത് രോഗമാണ് ഡോക്ടര്*? ഈ മരുന്ന് കഴിക്കുന്നതുകൊണ്ട് കുട്ടിക്ക്ഭാവിയില്* എന്തെങ്കിലും തകരാറുകള്* സംഭവിക്കുമോ?
നിഷ, വാണിമേല്*

കുട്ടി കരയുമ്പോള്* ഏറെനേരം വായതുറന്നുവെച്ച് ശ്വാസം നിര്*ത്തുന്നതിന് 'ബ്രീത് ഹോള്*ഡിങ് സ്*പെല്*' എന്നു പറയും.ആറു മാസം മുതല്* മൂന്നു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇതു കൂടുതലായി കാണുന്നത്.ചിലപ്പോള്* കുഞ്ഞിന് നീലനിറമോ സന്നിപോലെയുള്ള ലക്ഷണമോ ഇതിനോടൊപ്പം വരാം.മാതാപിതാക്കളുടെ അമിതശ്രദ്ധ നേടാനായി വാശി പിടിക്കുന്ന കുഞ്ഞുങ്ങളിലാണ് ഇതുകൂടുതലായി കാണുന്നത്. വീട്ടുകാര്* കൂടുതല്* വിഷമിക്കുകയും അസാധാരണമായ ശ്രദ്ധകുട്ടിയുടെ ഈ സ്വഭാവത്തിനു നല്*കുകയും ചെയ്യുമ്പോള്* പ്രശ്*നം സങ്കീര്*ണമാകും. ഇതുകൈകാര്യം ചെയ്യാന്* സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. ഇരുമ്പിന്റെ ഘടകം ചേര്*ന്നടോണിക്കു നല്*കുന്നതും പ്രയോജനം ചെയേ്തക്കാം.