ജയന്* അവിവാഹിതനായി കഴിയാന്* ഇഷ്ട്ടപെട്ടിരുന്നു എന്ന് പല ആളുകളും ഇപ്പോഴും കരുതുന്നുണ്ട് എന്നാല്* അത് വെറും തെറ്റിദ്ധാരണ മാത്രം ആണെന്ന് പ്രശസ്ത സംവിധായകന്* ശ്രികുമാരന്* തമ്പി.ജയനുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നതുകൊണ്ടു അദ്ദേഹത്തെ അടുത്തറിയാന്* തനിക്കു കഴിഞ്ഞിട്ടുണ്ട് .ജയന്* വിവാഹം കഴിക്കാന്* ആഗ്രഹിച്ചിരുന്നു. ഒരു പെണ്*കുട്ടിയുമായി പ്രണയത്തിലായിരുന്നു.ആ പെണ്*കുട്ടിയെ തനിക്ക്* പരിചയപ്പെടുത്തി തരികയും ചെയ്*തു. എന്നാല്* അപ്രതീക്ഷമായുള്ള ആ മഹാ നടന്റെ മരണം എന്നെയും മലയാള സിനിമ പ്രേമികളെയും മാത്രമല്ല ആ പെണ്*കുട്ടിയെയും തീരാ ദുഖത്തില്* ആഴ്ത്തി .മരണം കവര്*ന്നില്ലായിരുന്നെങ്കില്* പ്രണയിച്ച പെണ്*കുട്ടിയെ ജയന്* ആറുമാസത്തിനകം വിവാഹം കഴിക്കുമായിരുന്നുവെന്ന്* തനിക്കു ഉറപ്പുണ്ടായിരുന്നു . ജയന്റെ മരണശേഷം പത്തുവര്*ഷങ്ങള്*ക്കുശേഷമാണ്* ആ പെണ്*കുട്ടി വിവാഹിതയായതെന്നും ശ്രീകുമാരന്* തമ്പി പറഞ്ഞു. ജയന്റെ ഇരുപത്തി ഒന്*പതാം ചരമവാര്*ഷിക ദിനത്തില്* രാഗമാലിക-ജയന്* പുരസ്*കാരം സംവിധായകന്* ശശികുമാറിന്* സമ്മാനിച്ചുകൊണ്ടാണ്* ശ്രീകുമാരന്* തമ്പി ജയന്റെ ജീവിതത്തിലെ അധികമാര്*ക്കും അറിയാത്ത പ്രണയത്തെ കുറിച്ച്* മനസു തുറന്നത്*.