Mithra kuriyan Speaking

സൗന്ദര്യത്തില്* ഏതറ്റം വരെ പോകാമെന്നു ചോദിച്ചാല്* മിത്ര പറയും നയന്*സിനോളമെന്ന്*. തെന്നിന്ത്യയിലെ ഈ താരറാണിക്കൊപ്പം ഹരിശ്രീ കുറിക്കുക മാത്രമല്ല, ചില സൗന്ദര്യ രഹസ്യങ്ങളൊക്കെ ചുളുവില്* അറിയുകയും ചെയ്*തു മിത്ര. ബോഡിഗാര്*ഡില്* നയന്*താരയ്*ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷം ചെയ്*തിറങ്ങുമ്പോഴേയ്*ക്കും മിത്ര കുര്യന്* എന്ന ഈ സുന്ദരിക്കുട്ടിയെ തേടി മോഡലിംഗ് അവസരങ്ങളുമെത്തി.

നയന്*താര പറഞ്ഞു തന്ന ബ്യൂട്ടി ടിപ്*സ്* എന്തൊക്കെയാണ്*?
സിനിമയെ കുറിച്ചും എങ്ങനെ ഒരുങ്ങണം എന്നതിനെ കുറിച്ചുമൊക്കെ നയന്* പറഞ്ഞു തന്നു. ഏതു വേഷവും നമുക്ക്* ധരിക്കാം എന്നാല്* രണ്ടു വര്*ഷം കഴിയുമ്പോള്* അതു വേണ്ടിയിരുന്നില്ല എന്ന്* തോന്നരുത്* എന്നാണ്* നയന്* പറയുന്നത്*. ധരിക്കുന്ന വേഷത്തെ കുറിച്ചു മാത്രമല്ല, മേക്കപ്പിനെ കുറിച്ചും കുറെ കാര്യങ്ങള്* പറഞ്ഞു തന്നു.

എന്താണ്* മിത്രയുടെ ഫാഷന്* സങ്കല്*പ്പം?
ഞാന്* ഒരിക്കലും പുതിയ ട്രെന്*ഡ്* നോക്കി ഫാഷന്* തീരുമാനിക്കുന്ന ആളല്ല. നല്ല ട്രെന്*ഡ്*സ്* ശ്രദ്ധിക്കാറുണ്ട്*. എന്റെ സ്*ട്രക്*ച്ചറിനു ചേരുന്നതും, എനിക്കു യോജിക്കുന്നതുമായവ മാത്രമേ ഞാന്* എന്നും തിരഞ്ഞെടുക്കാറുള്ളു.

ഏതൊക്കെ പരസ്യങ്ങളാണ്* ചെയ്*തത്*?
ചുങ്കത്ത്* പ്രിന്*സ്* ജ്വല്ലറി, പുളിമൂട്ടില്* ജ്വല്ലറി,ഹിന്*ഡാലോ എവര്* ലാസ്*റ്റ്* എന്നിങ്ങനെ കുറച്ചു പരസ്യങ്ങള്* ചെയ്*തു. നല്ല ആഡ്*സ്* കിട്ടിയാല്* ചെയ്യണമെന്നുണ്ട്*.

മേക്കപ്പൊക്കെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാണോ?
ഇപ്പോള്* അത്യാവശ്യം ശ്രദ്ധിച്ചു തുടങ്ങി. മുമ്പ് അങ്ങനെയൊരു സ്വഭാവം ഉണ്ടായിരുന്നില്ല. എപ്പോഴും മേക്കപ്പിട്ടേ നടക്കു എന്നൊന്നുമില്ല. ഫംഗഷനൊക്കെ പോകുമ്പോള്* എന്തു ഡ്രസ് ഇടണം, എങ്ങനെ മേക്കപ്പ്* ചെയ്യണമെന്നൊക്കെ മമ്മിയാണ്* പറഞ്ഞു തരാറുള്ളത്*. റെവ്*ലോണാണ്* എന്റെ പ്രിയപ്പെട്ട ബ്രാന്*ഡ്*.

ഷോപ്പിങ്ങ്* നടത്താന്* ഏറ്റവും ഇഷ്*ടം എവിടെയാണ്*?
ബാംഗ്ലൂരില്* നിന്നാണ്* ഷോപ്പിങ്ങ്* അധികവും. എറണാകുളത്ത്* ശീമാട്ടിയും ഇഷ്*ടമാണ്*.