ജോധാഅക്ബറിന് ശേഷം ഐശ്വര്യാ റായി വീണ്ടും ചരിത്ര സിനിമയില്* നായികയാകുന്നു.പക്ഷെ ഇത്തവണ ഹോളിവുഡിലാണെന്ന് മാത്രം. ലോകാത്ഭുതമായ താജ്മഹല്* ഷാജഹാന്* ചക്രവര്*ത്തി തന്റെ പ്രിയതമയായ മുംതാസിനായി പണിതുയര്*ത്തിയ കഥയാണ് "താജ്" എന്ന ഈ സിനിമയുടെ ഇതിവൃത്തം.

അറ്റെന്**ബറോയുടെ ‘ഗാന്ധി’യിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കര്* സ്വന്തമാക്കിയ സര്* ബെന്* കിംഗ്*സ്*ലിയാണ് ഷാജഹാനായി അഭിനയിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.ഇന്ത്യയോടുള്ള തന്റെ അഭിനിവേശത്തിന്റെ ഭാഗമാണ് ഈ ചിത്രമെന്നാണ് സംവിധായകന്* കൂടിയായ ബെന്* പറയുന്നത്.

ബ്രിട്ടീഷ് നാടകകൃത്തും നോവലിസ്റ്റും നടനുമായ ഡേവിഡ് ആഷ്ടണ്* ആണ് ചിത്രത്തിന്*റെ തിരക്കഥയെഴുതുന്നത്.നിര്*മ്മാണം ബെന്* കിംഗ്സ്*ലിയുടെ നിര്*മ്മാണക്കമ്പനിയായ എസ് ബി കെ പിക്ചേഴ്സ് ഏറ്റെടുത്തു.
അടുത്ത വര്*ഷം ജൂലൈയില്* താജിന്*റെ ചിത്രീകരണം ആരംഭിക്കും.ജോധാ അക്ബറില്* രജപുത്ര രാജകുമാരിയായ ജോധയെ അവതരിപ്പിച്ച് ഏറെ പ്രശംസ നേടിയ ആഷിന്റെ മുംതാസിനെയും വരവെല്കാനായി പ്രേക്ഷകര്* കാത്തിരിക്കയാണ്.