ഞ്*ജുവാര്യര്*ക്കും സംയുക്താവര്*മ്മയ്ക്കുമെല്ലാം ശേഷം മലയാള സിനിമയിലേക്ക് പത്മപ്രിയ എന്ന നടി ഒരുനാള്* കയറിവന്നു**. വളരെ ലളിതമായിരുന്നു ആ വെള്ളിത്തിരപ്രവേശം. കാഴ്*ച എന്ന ബ്ലസി ചിത്രത്തിലെ വീട്ടമ്മയിലൂടെ പത്മപ്രിയ മലയാളിക്ക് പ്രിയപ്പെട്ടവളായി. മലയാളത്തില്* വളരെ കുറച്ചു കഥാപാത്രങ്ങള്* മാത്രമാണ് അവര്* ചെയ്*തത്. എന്നാല്* ചെയ്*തതിനേക്കാള്* പുറത്തു ധ്വനിപ്പിക്കുന്ന അഭിനയത്തിന്*റെ മാജിക്** ആയിരുന്നു ഈനടിയുടെ പ്രതിഭ. അതാണ്* പിന്നീട്* പത്മപ്രിയയെ മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാത്ത നടിയാക്കി മാറ്റിയതും.
സിനിമകളിലെ അവരുടെ സംസാരങ്ങള്*തന്നെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. വളരെ മടിച്ച്*, പിശുക്കി വരുന്ന പൊന്നു പോലെയുള്ള വാക്കുകള്*. എന്നാല്* അഭിനയത്തിരയിലെത്തുമ്പോള്* വാഗ്*ജാലത്തെ നിഷ്*പ്രഭമാക്കുന്ന അഭിനയത്തികവ്* ഇവര്*ക്കു സ്വന്തം.






പഴശ്ശിരാജയിലെ നീലിയെപ്പറ്റിയാണ്* ഇപ്പോള്* ഏവരും സംസാരിക്കുന്നത്*?
വളരെ വ്യത്യസ്*തമായ ഒരു കഥാപാത്രമായിരുന്നു അത്**. പഴശ്ശിരാജയിലെ കഥാപാത്രം ഇങ്ങനെ വ്യത്യാസപ്പെട്ടതിന്* ഒരു കാരണമുണ്ട്*. ഒന്ന്* നമ്മുടെ സ്വാതന്ത്യത്തിന്* വേണ്ടി പോരാട്ടം നടത്തിയ ഒരുപാട്* കഥാപാത്രങ്ങളിലൊന്നാണ്* ഇതിലെ നീലി. ദേശസ്നേഹം, ട്രൈബല്* ലൈഫ്* ഇങ്ങനെ ഒരുപാട്* അനുഭവങ്ങള്* അവളില്* വരുന്നുണ്ട്*.സത്യം പറഞ്ഞാല്* പഴശ്ശിരാജ എന്ന സിനിമയെ സംബന്ധിച്ചിടത്തോളം എനിക്ക്* നീലിയെന്ന കഥാപാത്രത്തെ മാത്രമായി നോക്കിക്കാണാന്* കഴിയില്ല. ഒന്നാമത്* ഇത്* വളരെ വ്യത്യസ്*തമായ ഒരു കഥയാണ്*. ഫാക്*ച്വല്* ഫിലിം ആണിത്*. ഇതിനു മുമ്പ്* ഒരു നീലിയോ തലയ്*ക്കല്* ചന്തുവോ നമ്മുടെ മുന്നില്* മോഡലായി ഉണ്ടായിട്ടില്ല.
മഹാഭാരതം, രാമായണം എന്നു കേള്*ക്കുമ്പോഴെല്ലാം നമുക്ക്* രാമാനന്ദ്* സാഗര്* കാണിച്ചിട്ടുള്ള കാര്യങ്ങളാണ് ഓര്*മ വരിക. അത്തരം ഒരു റസ്*പോള്*സിബിലിറ്റിയും അപ്പോള്* വരും. എന്നാല്* ഇവിടത്തെ, മുന്* മാതൃകകയില്ലാത്ത നീലി വളരെ വ്യത്യസ്*ത കഥാപാത്രമാണ്*. ഒരു യഥാര്*ത്ഥ ആദിവാസി സ്*ത്രീ. അവളുടെ ശരീരഭാഷയില്* പോലും അതുണ്ട്*. ചിലപ്പോള്* മലകളിറങ്ങി അവള്* താഴെ വരും. അതിനാല്* തന്നെ നീലി എന്ന കഥാപാത്രം എനിക്ക്* ഒരു ഫിസിക്കല്* ചലഞ്ച്* കൂടിയായിരുന്നു..
ഇങ്ങനെയൊരു പരുക്കന്* കഥാപാത്രത്തെ മെരുക്കി പിടിച്ചെടുക്കാന്* ഒരു പാട്* കഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ?



എനിക്കൊരിക്കലും ഒരു പടവും കഷ്ടപ്പാടായി തോന്നിയിട്ടില്ല. പഴശ്ശിരാജയിലെ കഥാപാത്രത്തിന്* റഫറന്*സ്* മറ്റീരിയല്* ഒന്നും ഉണ്ടായിരുന്നില്ല എന്നു പറയാം. എം ടി സാറും ഹരിഹരന്* സാറും തന്ന ആത്മവിശ്വാസമായിരുന്നു മുതല്*ക്കൂട്ട്*. പ്രതിഭാധനരായ സിനിമാ സംവിധായകരുടേയും മികച്ച അനുഭവമുളള ടീമിന്*റെയും കൂടെ വര്*ക്കു ചെയ്യാനാണ്* ഞാന്* എപ്പോഴും ആഗ്രഹിക്കുന്നത്*. അത്തരം അവസരങ്ങളാണ്* ഞാന്* എപ്പോഴും തേടുന്നത്*.
നീലിക്കു വേണ്ടി കളരിയൊക്കെ പഠിച്ചുവല്ലേ?
പഴശ്ശിരാജക്കായി തിരുവനന്തപുരത്തെ സത്യന്* മാഷിന്*റെ അടുത്തു നിന്ന്* കളരി പഠിച്ചു.നാലു മാസത്തോളം അവിടെ പരിശീലനം നടത്തിയിരുന്നു. കളരിയിലെ വെട്ടും അഭ്യാസങ്ങളുമെല്ലാം ഇഷ്ടപ്പെട്ടതു കൊണ്ട്* പഴശ്ശി രാജയ്*ക്കു ശേഷവും രണ്ടു മാസം ഞാന്* കളരി പഠിച്ചു. *ഞാനൊരു നര്*ത്തകിയായതുകൊണ്ട്* ഇതെല്ലാം എനിക്ക്* ഇഷ്ടപ്പെടുന്നവയായായിരുന്നു. പ്രത്യേകിച്ചും ചുവടുകള്*. അങ്ങേ കുറേ കാര്യങ്ങള്* ഉണ്ട്*. ഞാന്* ഇഷ്ടം തോന്നുമ്പോള്* ചെയ്യുന്നത്*. മൃദംഗം പഠിച്ചത്* അങ്ങനെയാണ്*.
നീലിയെ സംബന്ധിച്ചിടത്തോളം ബോഡി ലാഗ്വേജ്* വളരെ പ്രധാനമാണ്*. ഇമോഷണല്* ലെവലും പ്രധാനമായിരുന്നു. അതിലുള്ള വളരെ ലളിതമായ പ്രണയം, കുറിച്യരുടെ ശരീരഭാഷ ഒക്കെയും പഠിച്ചെടുക്കാന്** ഒന്നര വര്*ഷത്തെ അധ്വാനമായിരുന്നു എനിക്ക്*.

പത്മപ്രിയ എങ്ങനെ, ഭയങ്കര ഹെല്*ത്* കോണ്*ഷ്യസ്* ആണോ ?




ഞാനെല്ലാ കാലത്തും എന്*റെ ആരോഗ്യത്തെപ്പറ്റി വളരെ ബോധവതിയായിരുന്നു. ചെറുപ്പം തൊട്ടേ ഞാന്* നീന്തുമായിരുന്നു. സ്*പോര്*ട്*സ്* എനിക്ക്* വളരെ ഇഷ്ടമായിരുന്നു.റഗുലറായി ജിമ്മില്* പോകുന്ന ആളാണ്* ഞാന്*. യോഗയുംചെയ്യാറുണ്ട്. ഓടാന്* എനിക്ക്* വളരെ ഇഷ്ടമാണ്*. പ്രത്യേകിച്ചും ഫ്രീയായി വീട്ടില്* ഇരിക്കുന്ന അവസരത്തില്*.




അപ്പോള്* എപ്പോഴും ഹോം വര്*ക്* ചെയ്യുന്ന ഒരു അഭിനേത്രിയാണ്* പത്മപ്രിയ. എന്തു പറയുന്നു ? ഇത്തരം ഹോം വര്*ക്കുകള്*ക്ക് ഒരു നടിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രാധാന്യമുണ്ട് ?
ഹോം വര്*ക്* വേണം. ഒന്നുമറിയാതെ ഒരു പടത്തിന്* വേണ്ടി ജോലി ചെയ്*താല്* ആ പടത്തില്* ധാരാളം കണ്*ഫ്യൂഷന്*സ്* ഉണ്ടാകും. അടിസ്ഥാനപരമായി ഞാന്* വരുന്നത്* നാടകത്തിന്*റെ ബാക്*ഗ്രൗണ്ടില്* നിന്നാണ്*. നാടകത്തിന് ഒരുപാട് ഹോം ലര്*ക്കുകള്* വേണം. ഒരുപാട് റിഹേഴ്സലുകള്* വേണം. നാടകത്തില്* ഇതെല്ലാം ശരിയായതിനുശേഷമല്ലേ നമ്മള്* സ്*റ്റേജില്* അവതരിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ നാടകത്തില്* എന്തു നടക്കുന്നു എന്ന് നേരത്തേ അറിയാന്* പറ്റും.എന്നാല്* സിനിമയെന്നു പറയുന്നത്* ഒരു സംവിധായകന്*റെ മീഡിയമാണ്*. അതില്* ഒരു അഭിനേതാവിന്*റെ പോയന്*റ് ഓഫ്* വ്യൂ ഇട്ടിട്ട്* കാര്യമില്ല.
പഴശ്ശിരാജ എന്ന സിനിമ ശരിക്കും എം ടി സാറിന്*റെയും ഹരിഹരന്* സാറിന്*റെയും കയ്യിലാണ്*. ഞാന്* ചെയ്*ത കഥാപാത്രത്തില്* അതിന്*റെ ഇമോഷണല്* കണ്ടന്*റെല്ലാം വളരെ പ്രധാനമായിരുന്നു. ഡബ്ബിങിന്*റെ സമയത്ത്** ഹരിഹരന്* സാറും എം ടി സാറുമെല്ലാം അടുത്തിരിക്കുമായിരുന്നു. അവര്* മനസ്സില്* കാണുന്ന ഇമോഷന്*റെ 60 ശതമാനം എന്*റെ കയ്യിലാണിരിക്കുന്നത്*. ഓരോ ഡബിംങ്* തീരുമ്പോഴും ഞാനവരെ നോക്കും. അവരുടെ മനസ്സിലുള്ളത്* വന്നോ എന്നറിയാന്*. ഇത്തരം ഘട്ടങ്ങളില്* മെത്തേഡ്* ആക്ടിങ്* പലപ്പോഴും ശരിയാവണമെന്നില്ല. ഞാന്* നീലിയായി സ്വയം മാറേണ്ടതുണ്ടായിരുന്നു. എങ്കിലേ മറ്റുള്ളവര്*ക്ക്* പത്മപ്രിയയെ നീലിയായി കാണാന്* പറ്റൂ. അതിനാല്* തന്നെ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഒബിസര്*വേഷന്* വളരെ പ്രധാനമാണെന്ന്* ഞാന്* വിശ്വസിക്കുന്നു.
ജീവിതത്തില്* ഒരുപാട്* നിരീക്ഷിക്കുന്ന ഒരാളാണ്* ഞാന്*. എങ്ങനെയാണ്* ആള്*ക്കാര്* പെരുമാറുന്നത്*, അവരുടെ ശബ്ദത്തില്* എന്തൊക്കെ വ്യത്യാസങ്ങളാണ്* ഉണ്ടാകുന്നത്* എന്നൊക്കെ നോക്കാറുണ്ട്*. മോഹന്*ലാലിനെപ്പാലുള്ളവര്* ചിലപ്പോള്* മറ്റുള്ളവരെ നിരീക്ഷിക്കുന്നത്* കാണാറു്*ണ്ട്*. ഞാനും അത്* പരീക്ഷിച്ചു നോക്കിയിട്ടുണ്ട്*. ഒരു സിനിമയിലേക്കായി സംവിധായകന്* നല്*കാനുള്ളത്* 40 ശതമാനവും അഭിനേതാവിന്* കൊടുക്കാനുള്ളത്* 60 ശതമാനവുമാണെന്ന്* ഞാന്* വി്*ശ്വസിക്കുന്നു.
നീലിയിലേക്ക്* തന്നെ തിരിച്ചു വരാം. ആ കഥാപാത്രത്തിന്*റെ നോട്ടത്തില്*തന്നെ ഒരു തരം പ്രാകൃതത്വം ഉണ്ട്*. പിന്നെ വീറോടെ നിന്ന്* വില്ലു കുലയ്*ക്കല്*. ഇതൊക്കെ എളുപ്പമായിരുന്നോ ?എങ്ങനെയാണ്* ഇതൊക്കെ ശരീരത്തില്* വരുത്തിയത്**?




നല്ല ഭാവനയോടൊപ്പമാണ്* ഇതൊക്ക പുറത്തു വരുന്നത്*. അത്* ഞാന്*പഠിച്ചത്* സംവിധായകന്* വസന്തില്* നിന്നാണ്*. ഞാന്* നീലിയാണെന്ന്* സ്വയം വിചാരിക്കുന്നിടത്ത്* നമ്മുടെ പകുതി ജോലി തീര്*ന്നു. പഴശ്ശിരാജയിലെ അനുഭവം പറയാം. രാവിലെ ഷര്*ടും ജീന്*സുമൊക്കെയിട്ട്* ഞാന്* ലൊക്കേഷനില്* വരും. എന്നാല്* വേഷം മാറ്റുന്നതോടെ ഞാന്* നീലിയായി മാറുന്നു. സിനിമയിലെ എല്ലാവരും ഇങ്ങനെ തന്നെയായിരുന്നു. ശരത്* കുമാര്* സാറിന്* മുടിയൊക്കെയുള്ള വിഗുണ്ടായിരുന്നു. അതു വെക്കുമ്പോഴേക്കും അദ്ദേഹം കുങ്കനായി മാറും.
മമ്മൂക്കയൊക്കെ വേഷമിട്ട്* മുണ്ടും വേഷ്ടിയുമൊക്കെ ധരിച്ചു വന്നാല്* ശരിക്കും രാജാവിനെപ്പോലെ തന്നെ തോന്നിക്കും. അദ്ദേഹത്തെ അനുസരിക്കേണ്ടത്* നമ്മുടെ കടമയാണ്* എന്നൊരു വിശ്വാസം അതോടെ വരും.

ഇങ്ങനെയൊരു ആക്ഷന്* ഹീറോയിന്* ഇമേജ്* പത്മപ്രിയ മനസ്സില്* സൂക്ഷിക്കുന്നുണ്ടോ?


*അങ്ങനെയൊരു കടുംപിടുത്തത്തിന്*റെ ആവശ്യമുണ്ടോ. ആക്ടര്* എന്നു പറയുന്ന ആള്*ഒരു കഥാപാത്രം ചെയ്യാന്* വേണ്ടി മാത്രമാകരുത്*. ഒരു ക്യാരക്ടര്* മാത്രം നോക്കി നമുക്ക്* ഒരാളെ വിലയിരുത്താന്* പറ്റുമോ. മമ്മൂട്ടിയൊക്കെ എത്രയെത്ര കഥാപാത്രങ്ങള്* ചെയ്*തിട്ടുണ്ട്*. ഒരു കഥാപാത്രത്തിന്*റെ പേരിലല്ലല്ലോ നാം അദ്ദേഹത്തെ ഓര്*ക്കുന്നത്*. ഒരേ തരം കഥാപാത്രങ്ങള്* തന്നെ ചെയ്*താല്* ആളുകള്*ക്ക്* ബോറടിക്കില്ലേ?


എന്നാലും മനസ്സില്* ഇഷ്ടപ്പെടുന്ന ഏതെങ്കിലും ആക്ഷന്* ഹീറോയിന്* ഉണ്ടോ?
‘കില്* ബില്*’എന്ന ചിത്രത്തില്* ഉമ തുര്*മാന്* ചെയ്*ത കഥാപാത്രത്തെ ഇഷ്ടമാണ്*. അതില്* മാര്*ഷ്യല്* ആര്*ട്*സൊക്കെ വരുന്നുണ്ട്*. ഇന്ത്യന്* സിനിമയിലൊന്നും ഉമ തുര്*മാന്* ചെയ്*തതു പോലുള്ള കഥാപാത്രങ്ങള്* വരാറില്ല.പഴശ്ശിരാജയില്* ഞാന്* ചെയ്*തത്* കുറച്ചു സീനുകള്* മാത്രമാണ്*. അതിലെ ആക്ഷന്* ആളുകള്*ക്ക്* ഇഷ്ടപ്പെടും. നീലിയുടെ ഭര്*ത്താവ്* മരിച്ചു പോയി. ആ സന്ദര്*ഭത്തിലാണ്* അവള്* പോരാളിയാകുന്നത്*.