അറുപത്തി ഏഴാമത് ഗോള്*ഡന്* ഗ്ലോബ് അവാര്*ഡുകള്* ലോസാഞ്ചലീസില്* പ്രഖ്യാപിച്ചു .മികച്ച ചിത്രത്തിനുള്ള ഗോള്*ഡന്* ഗ്ലോബ് പുരസ്*കാരം നേടിയിരിക്കുന്നത് ജയിംസ് കാമറൂണ്* സംവിധാനം ചെയ്ത 'അവതാര്*' ആണ് .ഇത് കൂടാതെ മികച്ച സംവിധായകനുള്ള പുരസ്*കാരം 'അവതാര്*' സംവിധാനം ചെയ്ത ജയിംസ് കാമറൂണിനുമാണ്.
ദി ബ്ലൈന്*ഡ് സൈഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് സാന്ദ്രാബുള്ളോക്ക് മികച്ച നടക്കുള്ള പുരസ്*കാരവും ക്രാസി ഹേര്*ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസിന് മികച്ച നടനുള്ള പുരസ്*കാരവും ലഭിച്ചു.വിദേശഭാഷാചിത്രത്തിനുള്ള ഗോള്*ഡന്*ഗ്ലോബ് പുരസ്*കാരം ജര്*മ്മന്* ചിത്രമായ 'ദി വൈറ്റ് റിബ്ബണ്*' നേടിയപ്പോള്* തിരക്കഥക്കുള്ള പുരസ്*കാരം അപ് ഇന്* ദി എയര്* എന്ന ചിത്രം കരസ്ഥമാക്കി.