തന്*റെ പുതിയ ചിത്രമായ ‘ആയിരത്തില്* ഒരുവന്*’ ഏതെങ്കിലും ഹോളിവുഡ് സിനിമയുടെ അനുകരണമാണെന്ന് ആരെങ്കിലും തെളിയിച്ചാല്* സിനിമാരംഗം ഉപേക്ഷിക്കാന്* തയ്യാറാണെന്ന് തമിഴിലെ പരീക്ഷണ ചിത്രങ്ങളുടെ സംവിധായകന്* സെല്**വരാഘവന്*. ആയിരത്തില്* ഒരുവന്* ചില ഹോളിവുഡ് ചിത്രങ്ങളുടെ ആശയങ്ങളില്* നിന്ന് കടം*കൊണ്ടതാണെന്ന ആരോപണത്തോട്* പ്രതികരിക്കുകയായിരുന്നു സെല്**വരാഘവന്*.

തമിഴ് സിനിമയെ പുതിയ ഔന്നത്യത്തിലേക്ക് നയിക്കുന്ന ചിത്രമാണ് ആയിരത്തില്* ഒരുവനെന്ന് അദ്ദേഹം പറയുന്നു. “എനിക്ക് വെസ്റ്റേണ്* സിനിമയുടെ ആശയം മോഷ്ടിക്കേണ്ട ആവശ്യമില്ല. ആയിരത്തില്* ഒരുവന്* എന്*റെ ഒറിജിനല്* ഐഡിയയാണ്. ഞങ്ങളുടെ ടീമിന്*റെ മൂന്നു വര്*ഷം നീണ്ട കഠിനാദ്ധ്വാനത്തിന്*റെ ഫലമാണ് ആ ചിത്രം” - സെല്**വരാഘവന്* പറയുന്നു.

ആയിരത്തില്* ഒരുവന്* പ്രേക്ഷകര്*ക്ക് മനസിലാകാത്ത സിനിമയാണെന്ന പ്രചരണങ്ങളോടും സെല്**വരാഘവന്* രൂക്ഷമായി പ്രതികരിച്ചു. ഈ സിനിമ മനസിലാക്കാനുള്ള തലത്തിലേക്ക് പ്രേക്ഷകര്* സ്വയം ഉയരണമെന്ന് അദ്ദേഹം പറയുന്നു.

“അവതാര്*, ഹാരിപോട്ടര്* തുടങ്ങിയ ഹോളിവുഡ് ഫാന്*റസി സിനിമകള്* യാതൊരു സംശയമോ ചോദ്യങ്ങളോ കൂടാതെ പ്രേക്ഷകര്* കാണുന്നു. എന്തുകൊണ്ട് അങ്ങനെ ഒരു സമീപനം ആയിരത്തില്* ഒരുവനോട് ഉണ്ടാകുന്നില്ല? എന്*റെ സിനിമ മാത്രം എന്തുകൊണ്ടാണ് മനസിലാകാത്തതാണെന്ന് പറയുന്നത്?” - സെല്**വരാഘവന്* ചോദിക്കുന്നു.

തുള്ളുവതോ ഇളമൈ, കാതല്**കൊണ്ടേന്*, 7ജി റെയിന്**ബോ കോളനി, പുതുപ്പേട്ടൈ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സെല്**വരാഘവന്*.