'ക്ലബ്ബിങ്, പബ്ബിങ്, പാര്*ട്ടിയിങ് ഒന്നുമില്ല. എല്ലാ ആഘോഷവും ക്ലോസ് ഫ്രണ്ട്*സ് സര്*ക്കിളില്* മാത്രം. ഷൂട്ടിങ്ങിനു പോകുക, തിരിച്ചു വീട്ടിലേക്കെത്തുക- അതാണ് ശീലം'' -ബോളിവുഡിലെത്തിയ ശേഷമുള്ള ജീവിതത്തെക്കുറിച്ച് മലയാളികളുടെ അഭിമാനതാരം അസിന്* മനസ്സുതുറക്കുന്നു...



വെള്ളിത്തിരയില്* ആദ്യം കാണുമ്പോള്*ത്തന്നെ സന്തോഷം നിറഞ്ഞൊരടുപ്പം സൃഷ്ടിക്കുന്നു അസിന്*. താരമാണെന്ന മട്ടേയില്ലാത്ത പെരുമാറ്റം.മുംബൈയില്* താമസക്കാരിയായിട്ട് വര്*ഷങ്ങളായെങ്കിലും മലയാളിയുടെ രുചികളും രസങ്ങളും ഒട്ടും കൈവിടുന്നില്ല ഈ പെണ്*കുട്ടി. അസിന്*തോട്ടുങ്കല്* എന്ന പേരിനൊപ്പം മലയാളിയുടെ അഭിമാനം കൂടിയാണ് ദേശങ്ങളും ഭാഷകളും കീഴടക്കി മുന്നേറുന്നത്.എക്*സോ-മാതൃഭൂമി-അമൃത ഫിലിം അവാര്*ഡില്* പ്രൈഡ് ഓഫ് കേരള പുരസ്*കാരം ഏറ്റുവാങ്ങിയതിന്റെ നിറവിലാണ് അസിന്*. മനസ്സുനിറഞ്ഞ ആ മുഹൂര്*ത്തത്തെക്കുറിച്ച് മുംബൈയിലെ വീട്ടിലിരുന്ന് ഓര്*ക്കുമ്പോള്* അസിന്* കുട്ടിയെപ്പോലെ ആഹ്ലാദവതിയാകുന്നു.... അയലത്തും അടുത്തുമുള്ളവര്*, ''നന്നായിട്ടുണ്ട് മോളേ'' എന്നു പറഞ്ഞഭിനന്ദിക്കുമ്പോള്* നിറഞ്ഞ മനസ്സോടെ തുള്ളിച്ചാടാനൊരുങ്ങുന്ന പഴയ ആ സ്*കൂള്*കുട്ടിയെപ്പോലെ....

ആഹ്ലാദം നിറഞ്ഞ ശബ്ദത്തില്* അസിന്* സംസാരിച്ചുതുടങ്ങി...കൊച്ചിയിലെ പുരസ്*കാരരാവിനെക്കുറിച്ച്, ചങ്ങാത്തങ്ങളെക്കുറിച്ച്, പിന്നിട്ട വഴികളെക്കുറിച്ച്...

മുംബൈയിലെത്തിയിട്ട് കുറച്ചുകാലമായല്ലോ....അവിടത്തെ ചങ്ങാത്തങ്ങളെങ്ങനെ?

ഇവിടെ നാട്ടിലെപ്പോലെ അത്ര ആഴത്തിലുള്ള ബന്ധങ്ങള്* കുറവാണ്...ഷൂട്ടിങ്ങിനു പോകുക, തിരിച്ചു വീട്ടിലേക്കെത്തുക- അതാണ് ശീലം. ക്ലബ്ബിങ്,പബ്ബിങ്,പാര്*ട്ടിയിങ് ഒന്നുമില്ല. എല്ലാ ആഘോഷവും ക്ലോസ് ഫ്രണ്ട്*സ് സര്*ക്കിളില്* മാത്രം. എന്നുവെച്ച് എല്ലാവരുമായും നല്ല ബന്ധം നിലനിര്*ത്തുന്നതില്* പ്രയാസമൊന്നുമില്ല.

പാര്*ട്ടികളും മറ്റുമില്ലെങ്കില്* സിനിമയില്* നല്ല ബന്ധങ്ങള്* ഉണ്ടാക്കാന്* പ്രയാസമായിരിക്കുമെന്നാണല്ലോ കേള്*ക്കുന്നത്?

അങ്ങനെ ബന്ധങ്ങളുണ്ടാക്കുന്നതില്* കാര്യമില്ലെന്നാണ് എന്റെ വിശ്വാസം. നമ്മുടെ പെര്*ഫോമന്*സിന്റെ പേരില്* കിട്ടുന്ന വേഷങ്ങള്* മാത്രം മതി.

തെന്നിന്ത്യയിലെ മൂന്നുഭാഷകളില്* നായികയായ ശേഷമാണ് അസിന്* ബോളിവുഡിലെത്തിയത്...എന്താണ് രണ്ടിടത്തെയും രീതികള്* തമ്മിലുള്ള വ്യത്യാസം?

ബോളിവുഡില്* വളരെ സമയമെടുത്താണ് സിനിമയുടെ ജോലികള്* നടക്കുന്നത്. സൗത്തില്* കുറേക്കൂടി വേഗം സിനിമകള്* പുറത്തുവരും.
ഫറാഖാനും ഷാരൂഖ്ഖാനുമൊത്ത് ഒരു പ്രോജക്ടിന്റെ കാര്യം കേട്ടിരുന്നു....
വെറും റൂമറാണത്....ഫറാഖാന്* നല്ല സുഹൃത്താണ്. ഷാരൂഖുമായും നല്ല റാപ്പോയുണ്ട്. ഒരു ടി.വി.ഷോയില്* ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. അതു കണ്ട് വാര്*ത്ത പടച്ചുവിടുകയായിരുന്നു.... ബോളിവുഡില്* ന്യൂസ് റിപ്പോര്*ട്ടിങ്ങല്ല, ന്യൂസ് മേക്കിങ്ങാണ് നടക്കുന്നത്. ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ന്യൂസ് ക്രിയേറ്റ് ചെയ്യുന്നു...

ഹിന്ദിയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നല്ലോ 'ഗജിനി '.അതിനു പിന്നാലെ വന്ന 'ലണ്ടന്*ഡ്രീംസി 'ന്റെ പ്രതികരണം എങ്ങനെയിരുന്നു?

അത് ആവറേജായിരുന്നു....

മ്യൂസിക്കലായതുകൊണ്ടാണോ ആ ചിത്രം അത്രയ്ക്ക് സ്വീകരിക്കപ്പെടാതിരുന്നത്?

എന്തുകൊണ്ടാണെന്ന് എനിക്ക് പറയാന്* കഴിയില്ല. അത്തരം കാര്യങ്ങള്* മാര്*ക്കറ്റ്എക്*സ്​പര്*ട്ടുകള്*ക്കല്ലേ വിശദീകരിക്കാന്* കഴിയൂ...ചെയ്യുന്ന കഥാപാത്രം പരമാവധി നന്നാക്കുക. അതാണ് ഞാന്* ലക്ഷ്യമിടുന്നത്. പിന്നീട് അതെങ്ങനെ സ്വീകരിക്കപ്പെട്ടു എന്നാലോചിച്ച് വേവലാതിപ്പെടുന്ന പ്രശ്*നമില്ല. നെഗറ്റീവ് റെസ്*പോണ്*സസ് ഓവര്* അനലൈസ് ചെയ്ത് ഉത്ക്കണ്ഠപ്പെടാതെ പോസിറ്റീവായി മുന്നോട്ടുപോവുകയെന്നതാണ് നയം. ചെയ്തകാര്യങ്ങളിലെ പോരായ്മകള്*, എന്തുകൊണ്ട് ഒരു സിനിമ നന്നായി സ്വീകരിക്കപ്പെട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തീരേ ആലോചിക്കില്ലെന്നല്ല. എന്തുകൊണ്ടങ്ങനെ എന്ന് തിരിച്ചറിയാന്* ശ്രമിക്കും. പിന്നീട് അത്തരം പ്രശ്*നങ്ങള്* ആവര്*ത്തിക്കാതിരിക്കാമല്ലോ....

View Asin's Photo Gallery