-
റിമയുടെ വീട്*
റിമയ്*ക്ക്* വല്ലാത്തൊരു സൗന്ദര്യമാണ്*. ആരെയും കീഴ്*പ്പെടുത്തുന്ന വശ്യസൗന്ദര്യം. മലയാള സിനിമയിലെ ഈ 'ബോള്*ഡ്* ഗേളി'ന്റെ ഭവന സങ്കല്*പങ്ങളും അവളെപ്പോലെ തന്നെ വശ്യ മനോഹരമാണ്*.
ശ്യാമപ്രസാദിന്റെ 'ഋതു'വിലൂടെയെത്തി മല്ലുവുഡിലെ താരോദയമായി മാറിയ റിമ കല്ലിങ്കല്* വീടിനെപ്പറ്റിയുള്ള സങ്കല്*പങ്ങള്* പങ്കു വയ്*ക്കുകയാണിവിടെ.
ബാംഗ്ലൂരില്* കുറേക്കാലം താമസിച്ചിട്ടുള്ള മെട്രോസെക്ഷ്വല്* ഗേള്*, സിനിമയില്* സജീവമായതോടെ തൃശ്ശൂരിലെ പൂങ്കുന്നത്തുള്ള തന്റെ പഴയ വീട്ടിലേക്ക്* തിരിച്ചെത്തിയിരിക്കുകയാണ്*. സെന്*ട്രല്* പിഡബ്ല്യുഡിയില്* എന്*ജിനീയറായിരുന്ന പിതാവ്* രാജന്റെ സഹായത്തോടെ ഈ വീട്* റിനോവേറ്റ്* ചെയ്യാനുള്ള ഒരുക്കത്തിലാണ്* റിമ.
"കേരള ആര്*ക്കിടെക്*ചര്* എനിക്ക്* ഭയങ്കര ഇഷ്ടമായിരുന്നു. എന്നാല്* അത്* എല്ലാവരും ഉപയോഗിച്ച്* ഓവര്* എക്*സ്*പോസ്*ഡായി. കേരള വാസ്*തുവിദ്യയും ഗോവന്* ആര്*ക്കിടെക്*ചറും ഇംഗ്ലീഷ്* കൗണ്ടി സ്*റ്റൈലുമൊക്കെ ചേരുന്ന ഒരു വീടാണ്* എന്റെ മനസ്സില്*" ആര്*ക്കിടെക്*ചറിലെ 'റീമാസ്* സ്*റ്റൈല്*' ഇതാണ്*.
റെഡ്*, പിങ്ക്*, ഓറഞ്ച്* തുടങ്ങിയ വാം കളേഴ്*സായിരിക്കും ചുമരുകള്*ക്ക്*. മാസ്*റ്റര്* ബെഡ്*റൂം വിശാലമായിരിക്കണം. റൂഫ്* വിന്*ഡോ അത്യാവശ്യം. രാത്രി ആകാശത്തു നോക്കി സ്വപ്*നം കാണാന്* - റിമ ചിരിക്കുന്നു. ബെഡ്*റൂം റിലാക്*സ്* ചെയ്യാനുള്ള സ്ഥലമാണ്*. മനസ്സമാധാനത്തോടെ കിടന്നുറങ്ങാനുള്ള സ്ഥലം.
ഹോം തീയേറ്ററിനും ജിമ്മിനുമൊക്കെ പ്രത്യേകയിടം വേണം. അവയൊന്നും ബെഡ്*റൂമില്* വേണ്ട. ഓപ്പണ്* കിച്ചന്* ഇംഗ്ലീഷ്* സ്റ്റൈലാണ്*. അത്* നമുക്ക്* യോജിക്കില്ല. വിശാലയമായ ലോണും ഗാര്*ഡനും ഒരുക്കണം.
വീട്ടില്* ഓമനിക്കാന്* ഒരു പട്ടിയെ വേണം. അത്* വേണമെന്നുള്ളതുകൊണ്ടാണ്* ഫ്*ളാറ്റ്* വേണ്ടെന്ന്* വെച്ചത്*. ഫ്*ളാറ്റില്* പട്ടി മറ്റുള്ള അയല്*ക്കാര്*ക്ക്* ബുദ്ധിമുട്ടാവും. എങ്കിലും കൊച്ചിയിലോ തൃശ്ശൂരിലോ ഒരു ഫ്*ളാറ്റ്* വാങ്ങണമെന്നുണ്ട്*. ഏതാനും ഫ്*ളാറ്റുകള്* നോക്കിയെങ്കിലും നമ്മുടെ ആവശ്യങ്ങള്*ക്കൊത്ത ഒരെണ്ണം കിട്ടിയില്ല. ത്രീ - ബെഡ്*റൂം ഫ്*ളാറ്റാണ്* നോക്കുന്നത്*.

കൊച്ചിയിലേക്ക്* താമസം മാറ്റാന്* എല്ലാവരും ആവശ്യപ്പെടുന്നുണ്ട്*. എങ്കിലും റിമയ്*ക്ക്* തൃശ്ശൂര്* തന്നെയാണിഷ്ടം. കൊച്ചിയിലേക്ക്* ഏതായാലും സ്ഥിരമായി മാറാന്* തത്*ക്കാലം താത്*പര്യമില്ല. തൃശ്ശൂരില്* പൂങ്കുന്നത്തുള്ള ഉദയ നഗറിലാണ്* റിമയുടെ വീട്*. അച്ഛന്* രാജനും അമ്മ ലീനയുമാണ്* തൃശ്ശൂരിലെ വീട്ടില്* റിമയോടൊപ്പമുള്ളത്*.
ജ്യേഷ്*ഠന്* അഭിലാഷ്* വിവാഹം കഴിഞ്ഞ്* കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ്*. അവിടെ ഒറാക്കിളിലാണ്* ജോലി ചെയ്യുന്നത്*.
തൃശ്ശൂര്* ചിന്മയ വിദ്യാലയത്തിലായിരുന്നു റിമയുടെ സ്*കൂള്* വിദ്യാഭ്യാസം. അച്ഛന്* സെന്*ട്രല്* പിഡബ്ല്യുഡിയില്* ജോലി ചെയ്*തിരുന്നപ്പോഴാണ്* റിമ ബാംഗ്ലൂരെത്തുന്നത്*. ബാംഗ്ലൂരില്* കോര്*മംഗലയിലെ എച്ച്*എസ്*ആര്* ലേഔട്ടിലായിരുന്നു ഫ്*ളാറ്റ്*. ബിരുദപഠനം ബാംഗ്ലൂര്* ക്രൈസ്*റ്റ്* കോളേജിലായിരുന്നു. പിന്നീട്* അവിടെ ഇന്ത്യന്* കണ്ടംപററി ഡാന്*സ്* കമ്പനിയില്* കുറച്ചുകാലം നൃത്തവും മറ്റുമായി. കഴിഞ്ഞ വര്*ഷം മിസ്* കേരള റണ്ണര്*-അപ്പ്* ആയതോടെയാണ്* സിനിമാരംഗത്തുനിന്ന്* അവസരങ്ങള്* തേടിയെത്തിയത്*. ഇതിനിടെ മോഡലിങ്ങിലും കഴിവുതെളിയിച്ചു.
നീലത്താമരയാണ്* റിലീസ്* ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം. കേരള കഫേ, രഘുപതി രാഘവ രാജാറാം, ഹാപ്പി ഹസ്*ബന്റ്*സ്* എന്നിവയാണ്* മറ്റു ചിത്രങ്ങള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks