ഗള്ഫില് നിന്ന് മാമന്: ഞാന് വരുമ്പോള് നിനക്ക് എന്താ കൊണ്ടുവരണ്ടേ ടിന്റു മോനെ
ടിന്റു മോന് : മൊബൈല് ഫോണ് മതി മാമാ
മാമന് : "nokia" മതിയൊ ടിന്റു മോനെ
ടിന്റു മോന്: നോക്കിയാല് പോര മാമാ വാങ്ങണം
ടീച്ചര് : ആകാശത്ത് പറക്കുകയും ഭൂമിയില് പ്രസവിക്കുകയും ചെയ്യുന്ന ഒരു ജീവിയുടെ പേര് പറയൂ...
ടിന്റുമോന്: എയര് ഹോസ്റ്റെസ്
അപ്പന് : നിന്നെ പള്ളീലച്ചന് ആക്കാമെന്ന് ഞാന് നേര്ച്ച നേര്ന്നടാ.
ടിന്റു മോന്: ചതിച്ചല്ലോ അപ്പാ... എന്റെ മോനെ പള്ളീലച്ചന് ആക്കാമെന്ന് ഞാനും നേര്ന്നിരിക്കുവാ...
പള്ളീലച്ചന് : ദൈവം തമ്പുരാന് മോളീന്ന് വിളിച്ചാല് നമ്മള് എല്ലാരും പോകണം തിന്ടു മോനെ
ടിന്റു മോന് : ദൈവം തമ്പുരാന് മോളീന്ന് വിളിച്ചാല് "മോളി" മാത്രം പോയാല് പോരെ അച്ചോ...
അപ്പന്: പരീക്ഷക്ക് നീ തൊട്ടാല് പിന്നെ എന്നെ അപ്പാ എന്ന് വിളിച്ചുപോകരുത്...
കുറച്ചു ദിവസം കഴിഞ്ഞു...
അപ്പന്: എന്തായടാ റിസള്ട്ട്?
ടിന്റുമോന് : അളിയാ ... സോറിഡാ.. 5 വിഷയങ്ങളില് തോറ്റു പോയി മച്ചൂ...
ടീച്ചര്: ആറില് അഞ്ചു പോയാല് എന്ത് കിട്ടും?
ടിന്റു മോന്: അന്ച്ചുവിന്റെ ശവം കിട്ടും ടീച്ചറെ അവള്ക്കു നീന്താന് അറിയില്ല