-
ഇവയില്* പുത്തഞ്ചേരിയുടെ കയ്യൊപ്പുണ്ട്

സാഹിത്യഭംഗിയും വികാരനിര്*ഭരതയും ഒത്തിണങ്ങിയ ലളിതമധുരമായ വരികളിലൂടെ ഒട്ടനവധി ഗാനവീചികള്* സൃഷ്ടിച്ച് ഒരു കിനാവിലെന്നപോലെ പടികടന്ന് പോയ ഗിരീഷ് പുത്തഞ്ചേരിയെ മലയാളിക്ക് മറക്കാനാകുമോ? ട്യൂണിട്ടാലും ട്യൂണിട്ടില്ലെങ്കിലും, അടുപ്പക്കാര്* ‘പുത്തന്*’ എന്ന് വിളിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയില്* നിന്ന് ഒഴുകിത്തുളുമ്പിയത് പുതുപുത്തന്* ആശയ-വികാരങ്ങള്* സമ്മേളിച്ച ഗാനങ്ങളായിരുന്നു. പുത്തഞ്ചേരിയുടെ ഗാനപ്രപഞ്ചത്തില്* നിന്ന് എന്നുമോര്*ക്കാവുന്ന കുറച്ച് ഗാനങ്ങള്* ഇതാ.
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട് / നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ / മെടഞ്ഞിട്ട കാർക്കൂന്തൽ ചുരുൾത്തുമ്പു കണ്ടിട്ടോ / തുടുചെമ്പകപ്പൂവാം കവിൾക്കൂമ്പു കണ്ടിട്ടോ / മനസ്സാകവേ കുളിരുമമൃത മഴയായ് (സംഗീതം - ജെറി അമൽദേവ്, പാടിയത് കെ ജെ യേശുദാസ്)
സമ്മർ ഇൻ ബെത്*ലഹേം
ഒരു രാത്രികൂടി വിട വാങ്ങവേ / ഒരു പാട്ടുമൂളി വെയില് വീഴവേ / പതിയേ പറന്നെന്നരികില്* വരും / അഴകിന്റെ തൂവലാണ് നീ (സംഗീതം - വിദ്യാസാഗർ, പാടിയത് - കെ ജെ യേശുദാസ്)
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
പിന്നെയും പിന്നെയും ആരോ കിനാവിന്റെ / പടി കടന്നെത്തുന്ന പദനിസ്വനം / പിന്നെയും പിന്നെയും ആരോ നിലാവത്ത് /
പൊന്**വേണുവൂതുന്ന മൃദു മന്ത്രണം (സംഗീതം - വിദ്യാസാഗർ, പാടിയത് - കെ ജെ യേശുദാസ്)
രാവണപ്രഭു
അറിയാതെ അറിയാതെ ഈ / പവിഴവാര്*ത്തിങ്കളറിയാതെ / അലയാന്* വാ അലിയാന്* വാ ഈ / പ്രണയതല്പത്തിലമരാന്* വാ.. (സംഗീതം: സുരേഷ് പീറ്റേഴ്സ്, പാടിയത്: പി ജയചന്ദ്രൻ, കെ എസ് ചിത്ര)
പ്രണയവർണ്ണങ്ങൾ
ആരോ വിരൽ നീട്ടി മന*സിൻ മൺവീണയിൽ / ഏതോ മിഴി നീരിൻ ശ്രുതി മീട്ടുന്നു മൂകം / തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ / വിരഹാർദ്രയായ സന്ധ്യേ (സംഗീതം: വിദ്യാസാഗർ, പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര)
മായാമയൂരം
ആമ്പലൂരമ്പലത്തിൽ ആറാട്ട് / ആതിരപ്പൊന്നൂഞ്ഞാലുണർത്തു പാട്ട് / കനകമണിക്കാപ്പണിയും കന്നി നിലാവേ നിന്റെ / കടക്കണ്ണിലാരെഴുതി കാർനിറക്കൂട്ട് (സംഗീതം - രഘുകുമാർ, പാടിയത് - കെ ജെ യേശുദാസ്)
ചിന്താവിഷ്ടയായ ശ്യാമള
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ / മഞ്ഞിൽ മായുന്ന മൂകസന്ധ്യേ / ഈറൻ*നിലാവിൻ ഹൃദയത്തിൽ നിന്നൊരു / പിൻ*വിളി കേട്ടില്ലേ.. മറുമൊഴി മിണ്ടീല്ലേ.. (സംഗീതം - ജോൺസൻ, പാടിയത് - കെ ജെ യേശുദാസ്)
കാലാപാനി
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ / ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി / വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി (സംഗീതം - ഇളയരാജ, പാടിയത് - എം ജി ശ്രീകുമാർ, കെ എസ് ചിത്ര)
ബാലേട്ടൻ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്* വിളക്കൂതിയില്ലെ / കാറ്റെന്* മണ്* വിളക്കൂതിയില്ലെ / കൂരിരുള്* കാവിന്റെ മുറ്റത്തെ മുല്ല / പോൽ ഒറ്റക്കു നിന്നില്ലെ / ഞാനിന്നൊറ്റക്കു നിന്നില്ലെ (സംഗീതം - എം ജയചന്ദ്രൻ, പാടിയത് - കെ ജെ യേശുദാസ്)
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks