Results 1 to 10 of 701

Thread: About friendship

Threaded View

Previous Post Previous Post   Next Post Next Post
  1. #11
    Join Date
    Nov 2009
    Posts
    76,596

    Default സൌഹൃദം പ്രണയത്തില്* നിന്നെത്ര ദൂരെ?


    സൌഹൃദം പ്രണയത്തില്* നിന്നെത്ര ദൂരെ?

    മനസ്സില്* കാല്പനികത കൂടുമ്പോള്* തോന്നും ഒരു ചുംബനത്തിന്*റെ അകലം മാത്രമാണ് പ്രണയവും സൌഹൃദവും തമ്മിലുള്ളതെന്ന്. മറ്റു ചിലപ്പോഴാകട്ടെ സുഹൃത് ബന്ധം തന്നെയാണ് വലുതെന്ന് തോന്നും. രണ്ടും രണ്ട് ധ്രുവങ്ങളാണെന്ന് ചിന്തിക്കുമ്പോള്* തന്നെ, പലപ്പോഴും തോന്നും രണ്ടും തമ്മില്* അധികം അകലമില്ലെന്ന്. മനസ്സില്* ഒരു അകലം ബോധപൂര്*വം സൃഷ്*ടിച്ചിരിക്കുകയാണെന്ന്.

    നേരിയ ഒരതിര് മാത്രമാണ് സൌഹൃദത്തിനും പ്രണയത്തിനും തമ്മിലുള്ളത്. പ്രണയമാണോ സൌഹൃദമാണോ വലുതെന്ന് ചോദിച്ചാല്* രണ്ടും വലുത് തന്നെ. പക്ഷേ, സൌഹൃദത്തിനാണ് ആഴം കൂടുതല്*. ഒരു വ്യക്തിയെ പൂര്*ണമാ*യി മനസ്സിലാക്കാനും ആവശ്യമായ നിര്*ദ്ദേശങ്ങള്* നല്കാനും പലപ്പോഴും സൌഹൃദത്തിന് മാത്രമേ കഴിയൂ. കാരണം അവിടെ സ്വാര്*ത്ഥതയില്ല, വാശിയില്ല.

    സുഹൃത്തിന്*റെ നന്മ മാത്രം കാംക്ഷിക്കുന്നവരായിരിക്കും നല്ല കൂട്ടുകാര്*. പുതിയ കാലഘട്ടത്തില്* ആണ്*-പെണ്* സൌഹൃദങ്ങള്* കൂടി എന്നത് പകല്* പോലെ തെളിച്ചമാര്*ന്ന സത്യമാണ്. സൌഹൃദത്തിന് പുതിയ മേച്ചില്* പുറങ്ങള്* വന്നെങ്കിലും ‘പരിധികള്*’ വിടാതിരിക്കാന്* നല്ല കൂട്ടുകാര്* ശ്രദ്ധിച്ചു. ആഴമേറിയ സൌഹൃദങ്ങള്*ക്ക് പലപ്പോഴും പ്രണയത്തേക്കാള്* തെളിച്ചം ലഭിച്ചു. പ്രണയത്തെക്കാള്* ബന്ധം ഊഷ്*മളവും ദൃഢവുമായിരിക്കുന്നത് സൌഹൃദത്തില്* തന്നെയാണ്.

    ജീവനു തുല്യം സ്നേഹിക്കുന്ന കാമുകിയെക്കാ*ള്*/കാമുകനെക്കാള്* പലപ്പോഴും ഹൃദയ വ്യഥകള്* മനസ്സിലാക്കുന്നത് ആത്*മാര്*ത്ഥ സുഹൃത്തായിരിക്കും. വെറുതെയല്ല, കല്യാണപ്രായമാകുമ്പോള്* ആത്*മാര്*ത്ഥ സുഹൃത്തിന്*റെ മുഖം തന്നെ ആദ്യം മുന്നില്* തെളിയുന്നത്. പ്രണയത്തില്* രണ്ടു പേരുടെയും സ്വഭാവത്തിലെ പല ഘടകങ്ങളും മറഞ്ഞിരിക്കും. എന്നാല്* സൌഹൃദത്തില്* അങ്ങനെ സംഭവിക്കുന്നില്ല. മനസ്സു തുറന്ന് സംസാരിക്കാനും ദേഷ്യപ്പെടാനും മിണ്ടാതിരിക്കാനും കുറേ കാലങ്ങള്*ക്കു ശേഷം വീണ്ടും ഇണങ്ങാനും സൌഹൃദത്തില്* കഴിയും. അവിടെ ഒന്നിനും വിലങ്ങുതടികളില്ല. എല്ലായിടത്തും സ്വാതന്ത്ര്യമാണ്.

    സൌഹൃദത്തെ അപേക്ഷിച്ച് പ്രണയത്തില്* സ്വാര്*ത്ഥത കൂടുതലാണ്. സ്വാര്*ത്ഥത കലര്*ന്ന സ്നേഹമാണ് പ്രണയത്തില്* ഉള്ളത്. രണ്ടു പേരും പരസ്*പരം സ്വാതന്ത്ര്യത്തില്* കൈ കടത്തും. പരസ്*പരം അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്* നടത്തും. സ്വാതന്ത്ര്യം ഇഷ്*ടപ്പെടുന്നവരെ സംബന്ധിച്ച് പ്രണയം ഒരു ഭീമന്*വിലക്ക് തന്നെയാകും. അവിടെയാണ് തുറന്ന സൌഹൃദങ്ങള്* മൂല്യമുള്ളതാകുന്നത്.

    പരസ്*പരം മനസ്സിലാക്കുന്ന, അടുത്തറിയുന്ന ആത്മാര്*ത്ഥ മിത്രം ഒരു ആശ്വാസം തന്നെയാണ്. സംശുദ്ധമായ ഗ്രാമീണ പ്രഭാതം പോലെ, കാട്ടരുവിയിലെ ഉറവ പോലെ, പൌര്*ണമി നിലാവ് പോലെ മനസ്സില്* കുളിര് കോരുന്ന അനുഭവമാണ് നല്ല സൌഹൃദം തരുന്നത്. പല സൌഹൃദങ്ങളും ചിലപ്പോഴൊക്കെ പ്രണയത്തിലേക്ക് രൂപാന്തരപ്പെടാറുണ്ട്. അത് നിലനില്*ക്കുന്നതുമായിരിക്കും. പക്ഷേ, ഒരു പ്രണയം പോലും ഒരിക്കലും സൌഹൃദത്തിലേക്ക് വഴി മാറി ഒഴുകുകയില്ല. അതിന് കഴിയില്ല എന്നതാണ് സത്യം.



    health.bizhat.com


    Last edited by sherlyk; 02-28-2010 at 06:13 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •