അരയാലിലകള്* അഷ്ടപദി പാടും അമ്പലപറമ്പിലെ നടയിലന്നു നീ ആദ്യമായി ചൊല്ലിയതോര്*മയുണ്ടോ
അഴകേ ! നിന്* പ്രണയത്തിന്*താളമല്ലെ
അരയാലിലകള്* ഉതിര്*ത്തതെന്നു........
അകലെ നിന്നെത്തിയ പുതുമഴയില്*
അറിയാതെ നമ്മള്* നനഞ്ഞനേരം
അരികത്തിരുന്നു നീ ചൊല്ലിയല്ലോ
അകതാരിലാണല്ലൊ ആ മഴ പെയ്തതെന്നു!
അഴകേ നിന്* പ്രണയമഴയായിരുന്നെന്നു.......
അകലെ സായംസന്ധ്യ ചായുംന്നേരം
അംബരം ചുംബിച്ച നിറങ്ങള്* നോക്കി
അന്നെന്* കാതില്* ചൊല്ലിയല്ലോ ?
ആ വര്*ണരേണുക്കള്* പടര്*ന്നതെന്* നെഞ്ചിലെന്നു
അതുനിന്* പ്രണയത്തിന്* നിറങളെന്നു
ഒടുവിലൊരു യാത്രമൊഴിയുടെ നോവുമായി
ഒരുനാളില്* നീയണഞന്നേരം
ഓമനിച്ചെന്നെ അരികില്* ചേര്*ത്തു
ഓര്*മ്മകള്* ഓരോന്നായി അയവിറക്കി
ഓരോനിമിഷവും ഇഴഞ്ഞുനീങ്ങി.......
പിരിയുന്ന ന്നേരം തകര്*ന്നൊരെന്*
തരിവളതുണ്ടുകള്* നോക്കിമെല്ലേ
മൊഴിഞില്ലെ നീ എന്* പ്രിയതമനെ
ഉടഞ്ഞത് നിന്റെയാ വളകളല്ല ഇതുവരെ
പ്രണയം നിറഞ്ഞ നിന്*
ഹൃദയമെന്ന്....നിന്റെയാ ഹൃദയമെന്നു.........
BizHat.com - Health






Reply With Quote

Bookmarks