-
നവ്യ തിരിച്ചെത്തുന്നു, നായകന്* ചേരന്*

നവ്യാ നായര്‍* മടങ്ങിയെത്തുകയാണ്. വിവാഹിതയായ ശേഷം മുംബൈയില്‍* താമസമാക്കിയ തനിക്ക് മുംബൈ ബോറടിച്ചു തുടങ്ങിയെന്ന് നവ്യ തന്നെ മാധ്യമ സുഹൃത്തുക്കളെ അറിയിച്ചു. ചെന്നൈയിലോ തിരുവനന്തപുരത്തോ വീടു വാങ്ങാനാണ് നവ്യ ഇപ്പോള്‍* ആലോചിക്കുന്നത്.
അതിനിടെ സിനിമാലോകത്തേക്കും നവ്യ മടങ്ങിയെത്തുകയാണ്. ചേരന്* സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍* നവ്യ നായികയാവും. ചേരന്* തന്നെയായിരിക്കും നായകനെന്നറിയുന്നു. എന്നാല്‍* മടങ്ങിവരവില്‍* ഇതായിരിക്കില്ല നവ്യയുടെ ആദ്യ ചിത്രം. ഉടന്‍* അഭിനയിക്കാനായി ഒരു കന്നഡച്ചിത്രത്തിനാണ് നവ്യ ഡേറ്റ് നല്*കിയിരിക്കുന്നത്.
ചേരന്*റെ സിനിമയ്ക്ക് ശേഷം തമിഴിലും മലയാളത്തിലും മാറിമാറി അഭിനയിക്കാനാണ് നവ്യാ നായര്‍* തീരുമാനിച്ചിരിക്കുന്നത്. മലയാളത്തില്‍* നിന്ന് ചില സംവിധായകര്‍* നവ്യയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍* താരസുന്ദരി ആര്*ക്കും ഡേറ്റ് നല്*കിയിട്ടില്ല.
രണ്ടാം വരവില്‍* നല്ല കഥാപാത്രങ്ങള്‍*ക്കാണ് നവ്യ പ്രാമുഖ്യം നല്*കുന്നത്. എന്നാല്‍* നായികാവേഷമല്ലാതെ മറ്റ് റോളുകളിലേക്കൊന്നും പരിഗണിക്കേണ്ടെന്ന് തന്നെ സമീപിക്കുന്ന സംവിധായകരോട് നവ്യ നിബന്ധന വയ്ക്കുന്നതായും വാര്*ത്തകളുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks