-
കഥ തുടരുന്നു

‘ഭാഗ്യദേവത’യ്ക്കു ശേഷം ജയറാമിനെ നായകനാക്കി സത്യന്* അന്തിക്കാട് ഒരുക്കിയിരിക്കുന്ന പുതിയ ചിത്രമാണ് ‘കഥ തുടരുന്നു’. ആസിഫ് അലിയും മം*മ്തയുമാണ് മറ്റ് പ്രധാന വേഷങ്ങളില്*. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ രചനയും സത്യന്* അന്തിക്കാടിന്റെ തന്നെ. ട്രൂലൈന്* സിനിമയുടെ ബാനറില്* തങ്കച്ചന്* ഇമ്മാനുവേലാണ് ചിത്രം നിര്*മ്മിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെ മുന്**നിര്*ത്തി, അടുത്തിടയായി സത്യന്* അന്തിക്കാട് പിന്തുടരുന്ന പതിവ് ചേരുവയില്* തന്നെയാണ് ഈ ചിത്രവും തയ്യാറാക്കിയിരിക്കുന്നത്.
നന്നായി തുടങ്ങി എങ്ങിനെയൊക്കെയോ വികസിച്ച് എങ്ങുമെങ്ങുമെത്താതെ അവസാനിക്കുന്ന തിരക്കഥയാണ് ഒരേ സമയം ചിത്രത്തിന്റെ മികവും കുറവും. കാരിക്കേച്ചറുകള്* പോലെ കോറിയിട്ടിരിക്കുന്ന ചില കഥാപാത്രങ്ങള്*, അവരിലൂടെ വികസിക്കുന്ന ആഴമോ പരപ്പോ അവകാശപ്പെടുവാനില്ലാത്ത ഒരു ചെറിയ കഥാതന്തു; ഇതാണ് ഈ ചിത്രം. ഇടവേളവരെ നന്നായി പോവുന്ന ചിത്രം പിന്നീട് അവിശ്വസിനീയമായ കഥാസന്ദര്*ഭങ്ങളിലൂടെയാണ് വികസിക്കുന്നത്. അതോടെ സിനിമയുടെ രസവും തീരുന്നു. അധികമില്ലെങ്കിലും, അശ്ലീലച്ചുവയുള്ള ദ്വയാര്*ത്ഥ പ്രയോഗങ്ങളല്ലാത്ത, സന്ദര്*ഭങ്ങളോടിണങ്ങുന്ന നര്*മ്മരംഗങ്ങള്* സിനിമയുടെ മാറ്റുയര്*ത്തുന്ന ഘടകമാണ്. രംഗങ്ങളെ കോര്*ത്തിണക്കി അനായാസമായി കഥ പറഞ്ഞു പോവുന്ന സത്യന്* സ്പര്*ശമാണ്, പറഞ്ഞു വരുമ്പോള്* ഉള്ളി തൊലിച്ച പോലെയെങ്കിലും, കണ്ടിരിക്കാവുന്ന ഒരു ചിത്രമായി ഇതിനെ മാറ്റുന്നത്.നായകന്* ജയറാമാണെങ്കിലും ശരിക്കും കഥ തുടരുന്നത് മം*മ്ത മോഹന്**ദാസ് അവതരിപ്പിക്കുന്ന വിദ്യാലക്ഷ്മി എന്ന നായികാ കഥാപാത്രത്തിലൂടെയാണ്. കഥാപാത്രത്തോട് നീതി പുലര്*ത്തുവാന്* കഴിവിനൊത്ത് മം*മ്ത ശ്രമിച്ചിട്ടുണ്ട്. എന്നാല്* ഉച്ചാരണത്തിലെ പ്രശ്നങ്ങളും ഡബ്ബിംഗിലെ കുറവുകളും കഥാപാത്രത്തിന് ബാധ്യതയാവുന്നു. ജയറാം, ആസിഫ് അലി തുടങ്ങിയവരുടെ കഥാപാത്രങ്ങള്* പ്രേക്ഷകരെ സ്പര്*ശിക്കുന്നതേയില്ല. ബേബി അനിഘ അവതരിപ്പിച്ച വിദ്യാലക്ഷ്മിയുടെ മകള്* കൗതുകമുണര്*ത്തുന്നു. സത്യന്* സിനിമകളിലെ സ്ഥിരാംഗങ്ങളായ ഇന്നസെന്*റിനും മാമുക്കോയക്കുമൊപ്പം ചേമ്പില്* അശോകന്*, ലക്ഷ്മിപ്രിയ, വെട്ടുകിളി പ്രകാശ്, ശ്രീജിത്ത് രവി, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ്* ചിത്രത്തിലെ മറ്റ് അഭിനേതാക്കള്*. ഇവരേവരും പതിവിന്*പടി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട്.
വേണുവിന്റെ ക്യാമറ പകര്*ത്തിയിരിക്കുന്ന ദൃശ്യങ്ങള്* സിനിമയ്ക്കൊരു മുതല്*ക്കൂട്ടാണ്. “ആരോ പാടുന്നു ദൂരെ...” എന്ന ആദ്യ ഗാനരംഗത്തിനു പശ്ചാത്തലമാവുന്ന ദൃശ്യഭംഗി എടുത്തു പറയേണ്ടതുണ്ട്. അരുണ്* സീനുവിന്റെ മിതമായ ഇഫക്ടുകള്* ചേരുന്ന ദൃശ്യങ്ങളെ ഒഴുക്കോടെ ചേര്*ക്കുന്നതില്* കെ. രാജഗോപാല്* മികവു പുലര്*ത്തി. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, പാണ്ഡ്യന്റെ ചമയങ്ങള്*, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം എന്നിവയും ചിത്രത്തിനുതകുന്നവ തന്നെ. വയലാര്* ശരത്ചന്ദ്ര വര്*മ്മയെഴുതി ഇളയരാജ ഈണമിട്ടിരിക്കുന്ന ഗാനങ്ങളില്*, കാര്*ത്തിക് പാടിയിരിക്കുന്ന “കിഴക്കുമല കമ്മലിട്ട...” എന്ന ഗാനം ചിത്രത്തോട് ചേര്*ന്നു പോവുന്നു. ദൃശ്യങ്ങളുടെ മികവില്* ഹരിഹരനും കെ.എസ്. ചിത്രയും ചേര്*ന്നു പാടിയ ആദ്യഗാനം കണ്ടിരിക്കാമെങ്കില്*; ശ്വേതയും വിജയ് യേശുദാസും ചേര്*ന്നു പാടിയ “മഴമേഘചേലിന്* പൂരം...” എന്ന ഗാനം ചിത്രത്തിനൊരു അനിവാര്യതയല്ല. ഈ ഗാനങ്ങള്*ക്കു വേണ്ടി ബ്രിന്ദയും രേഖയും ചേര്*ന്നൊരുക്കിയിരിക്കുന്ന നൃത്തച്ചുവടുകളാവട്ടെ, ഗാനരംഗങ്ങള്*ക്ക് പ്രത്യേകിച്ചൊരു ഭംഗിയും നല്*കുന്നതുമില്ല.
അവശ്വസിനീയമായ ആകസ്മികതകള്*, ഇടയ്ക്കുള്ള വലിച്ചു നീട്ടല്* എന്നിവയൊക്കെ സിനിമയുടെ നിറം കുറയ്ക്കുന്നുണ്ടെങ്കിലും, സരസമായി അവതരിപ്പിച്ചിരിക്കുന്ന ചില കഥാപാത്രങ്ങളിലൂടെയും രംഗങ്ങളിലൂടെയും ഇതത്രയ്ക്ക് പ്രകടമാക്കാതിരിക്കുവാന്* സംവിധായകനായി. കുട്ടിയുള്ളൊരു നായികയോടിഷ്ടം തോന്നുന്ന നായകന്* മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവമാണ്. ഒടുവില്* നായകനും നായികയുമൊരുമിക്കുമ്പോള്*, കുട്ടി നായികയുടെ സ്വന്തം കുഞ്ഞല്ല, നായികയിപ്പോഴും കന്യകയാണ് എന്നീ സ്ഥിരം കുറ്റികളില്* കൊണ്ട് കെട്ടുന്നില്ല എന്നതും ആശ്വാസത്തിനു വക നല്*കുന്നു. ഒരു വന്* വിജയമൊന്നുമായില്ലെങ്കിലും, ഒരൊന്നൊന്നര മാസം തികയ്ക്കുവാന്* ആളെ ടെമ്പോയിലിറക്കേണ്ട ഗതികേട് ചിത്രത്തിനുണ്ടാവുമെന്നു തോന്നുന്നില്ല. ഒപ്പമിറങ്ങിയ സൂപ്പര്* സ്റ്റാര്* ചിത്രങ്ങള്* പെട്ടിയിലായാലും അല്പകാലം കൂടി തുടരുവാനുള്ള കഥയൊക്കെ ഈ സത്യന്* ചിത്രത്തിനുണ്ട്. കഥ അങ്ങിനെ തുടരട്ടെ...
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks