ഉറക്കമില്ലായമയെന്ന അവസ്ഥ ശരീരികമായ അസ്വസ്ഥതകളുണ്ടാക്കുന്നതിനൊപ്പം മാനസികമായ ഒട്ടേറെ അസ്വസ്ഥതകള്*ക്കും വഴിവയ്ക്കുന്നുണ്ട്. കൂടുതല്* ഉറങ്ങുന്നത് ആരോഗ്യവും ആയുസ്സും വര്*ധിപ്പിക്കുന്നമെന്ന് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഓരോ പഠനങ്ങളില്* നിന്നും വ്യക്തമാകാറുണ്ട്. അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ കാര്യത്തില്* അശ്രദ്ധപാടില്ല. മിക്കപ്പോഴും നമ്മള്* കഴിയ്ക്കുന്ന ഭക്ഷണപദാര്*ത്ഥങ്ങളും ജോലിസംബന്ധമായ പ്രശ്്*നങ്ങളും വ്യക്തിപരമായ പ്രശ്*നങ്ങളുമെല്ലാം ഉറക്കംകൊല്ലികളാവാറുണ്ട്. മറ്റു പലകാര്യങ്ങളിലും പൂര്*ണമായും വരുതിയ്ക്കുനിര്*ത്താന്* കഴിയില്ലെങ്കിലും ഭക്ഷണകാര്യത്തിലെങ്കിലും നമുക്ക് ശ്രദ്ധചെലുത്താന്* കഴിയും. ഗാഡനിദ്രയ്ക്കു സഹായിക്കുന്ന ചില ഭക്ഷണപദാര്*ത്ഥങ്ങള്* *സാല്*മണ്** സാല്*മണ്* മത്സ്യത്തില്* അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഒമേഗ 3 വിഭാഗത്തില്* പെടുന്ന ഫാറ്റ് നല്ല ഉറക്കം പ്രദാനം ചെയ്യും. ഉറക്കത്തിന് കാരണമായ മെലാടോണിന്* എന്ന ഹോര്*മ്മോണിന്റെ പ്രവര്*ത്തനത്തെ ത്വരിതപ്പെടുത്താനുള്ള കഴിവ് ഈ ഫാറ്റിനുണ്ട്. *ബീന്*സ്* നമ്മള്* നിത്യേന ഉപയോഗിക്കുന്ന പലതരം ബീന്*സ് വര്*ഗ്ഗങ്ങളും നല്ല ഉറക്കത്തിന് സഹായിക്കുന്നവയാണ്. ബീന്*സില്* വിറ്റാമിനുകളായ ബി, ബി6, ബി 12, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഫോളിക് ആസിഡുകളുടെ കലവറകൂടിയാണ്. ഇവയെല്ലാം ശരീരത്തെ ഉറക്കത്തിന്റെ സമയത്തെ ക്രമീകരിക്കാന്* സഹായിക്കുന്നവയാണ്. മാത്രമല്ല വിശ്രമാവസ്ഥ, സന്തോഷം എന്നിവ പ്രദാനംചെയ്യുന്ന സെറാടോണിന്* എന്ന ഹോര്*മോണിന്റെ ഉല്*പാദന്ത്തിനും ഇവ സഹായിക്കുന്നുണ്ട്. ഇന്*സോമ്*നിയ അഥവാ നിദ്രാഭംഗം ഉള്ളവര്*ക്ക് വിറ്റമിന്* ബി ഉപകാരപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. *കട്ടത്തൈര്* ആര്*ക്കും ഇഷ്ടമുള്ള വസ്തുവാണ് കട്ടത്തൈര്, ഇതും നല്ല ഉറക്കം പ്രദാനം ചെയ്യുന്നത് തന്നെ, എന്നാല്* വളരെ താഴ്ന്ന നിലയില്* കൊഴുപ്പുള്ള തൈര് മാത്രമേ തിരഞ്ഞെടുക്കാവൂ എന്നത് ശ്രദ്ധിക്കുക. കാല്*സ്യം, മഗ്നീഷ്യം എന്നിവയുടെ ഉറവിടമാണ് കട്ടത്തൈര്. ഇവ രണ്ടും ഉറക്കത്തെ സഹായിക്കുന്ന ധാതുകള്*ക്കളുടെ ഉല്*പാദനത്തിന് സഹായിക്കുന്നവയാണ്. ഇത്തരം ധാതുക്കളാണ് അഗാധമായ ഉറക്കത്തിന്റെ ദൈര്*ഘ്യം വര്*ധിപ്പിക്കുന്നത്. ധാതുക്കള്* കുറയുമ്പോള്* മസിലുകള്*ക്ക് ശക്തികുറയുകയും, മാനസിക സമ്മര്*ദ്ദം കൂടാന്* ഇടവരുത്തുകയും നിദ്രാഭംഗം വരുത്തുകയും ചെയ്യും. *സ്പിനാച്ച്* നല്ല പച്ചനിറത്തിലുള്ള ചീര ഇരുമ്പിന്റെ കലവറയാണ്. നമ്മുടെ നാട്ടില്* ഏറെ സുലഭവുമാണിത്. റെസ്റ്റ്*ലെസ് ലെഗ് സിന്*ഡ്രോം എന്ന രോഗം പലരിലും ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നാണ്, ഇത് പാരമ്പര്യമായി പകരാവുന്ന രോഗമാണ് പഠനങ്ങളില്* നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്* രക്തത്തില്* വേണ്ടത്ര ഇരുമ്പിന്റെ അംശം ഉണ്ടെങ്കില്* ഒരു പരിധിവരെ ഈ പ്രശ്*നം പരിഹരിക്കാന്* കഴിയും.