-
രാത്രി യാത്രകള്* സുരക്ഷിതമാക്കാം
നിലാവുളള രാത്രി എത്ര മനോഹരമാണ്. തിരക്കൊഴിഞ്ഞ പാതയിലൂടെ നിയോണ്* വിളക്കുകളുടെ വെളിച്ചത്തിലുള്ള ഡ്രൈവിങ് ആര്*ക്കാണ് ഇഷ്ടമല്ലാത്തത്. ഉറക്കത്തിലാഴ്ന്ന തെരുവുകള്*, ഒറ്റപ്പെട്ടു നീങ്ങുന്ന വാഹനങ്ങള്*, തണുത്ത കാറ്റ് എന്നിവയെല്ലാം രാത്രി ഡ്രൈവിങ്ങിന്റെ ആകര്*ഷണങ്ങളാണ്. രാത്രികാല യാത്രകള്* ആസ്വദിക്കുന്നതിനൊപ്പം അല്*പ്പം മുന്*കരുതല്*കൂടി സ്വീകരിക്കുന്നത് എപ്പോഴും നല്ലതാണ്.
പകല്* സമയത്തെ അപേക്ഷിച്ച് കൂടുതല്* വാഹനാപകടങ്ങള്* നടക്കുന്നത് രാത്രിയാണെന്നകാര്യം മറക്കേണ്ട. പകല്* വാഹനം ഓടിക്കുന്ന പലര്*ക്കും രാത്രി നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല.
ഇരുട്ട് തന്നെയാണ് രാത്രികാല ഡ്രൈവിങ്ങിനെ ആപത്കരമാക്കുന്നത്. വാഹനം ഓടിക്കുന്നയാളിന്റെ ഓരോ പ്രവര്*ത്തനവും കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. റോഡും വാഹനങ്ങളും വ്യക്തമായി മുന്*കൂട്ടി കണുക ഡ്രൈവിങ്ങില്* സുപ്രധാനമാണ്. പ്രായമായവര്*ക്ക് ഇത് കൂടുതല്* വെല്ലുവിളി ഉയര്*ത്തുന്നു. 50 വയസിനുമേല്* പ്രായമുള്ളവര്*ക്ക് വ്യക്തമായ കാഴ്ച ലഭിക്കാന്* 30 വയസുകാരനു വേണ്ടതിനെക്കാള്* ഇരട്ടി വെളിച്ചം വേണ്ടിവരുമെന്ന് പഠനങ്ങള്* വ്യക്തമാക്കുന്നു. രാത്രി ഡ്രൈവിങ്ങിലെ മറ്റൊരു വെല്ലുവിളിയാണ് ക്ഷീണം. ക്ഷീണവും ഉറക്കവും ഡ്രൈവറുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. സ്റ്റിയറിംഗും ബ്രേക്കുമെല്ലാം പ്രവര്*ത്തിപ്പിക്കുന്നത് സാവധാനത്തിലാക്കുന്നു.
രാത്രികാല ഡ്രൈവിങ്ങിന് ചെറിയ ചില തയ്യാറെടുപ്പുകള്* നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഹെഡ്*ലൈറ്റ്ുകള്*, ടെയ്ല്* ലൈറ്റുകള്*, ഇന്*ഡിക്കേറ്ററുകള്* എന്നിവയെല്ലാം വൃത്തിയാക്കി വയ്ക്കുകയാണ് ആദ്യം വേണ്ടത്. വിന്*ഡ് ഷീല്*ഡും വിന്*ഡോകളും വൃത്തിയാക്കാന്* മറക്കേണ്ട.
രാത്രി യാത്രയ്ക്ക് നിറംകൂട്ടാന്* അല്*പ്പം മദ്യപിക്കാമൈന്ന് കരുതേണ്ട. രാത്രി ഡ്രൈവിങ്ങിലെ മദ്യപാനം വന്* ദുരന്തങ്ങള്* വരുത്തി വച്ചേക്കാം. സംസ്ഥാനത്ത് നടക്കുന്ന അപകടങ്ങളില്* നല്ലൊരുപങ്കും മദ്യം വരുത്തിവയ്ക്കുന്നതാണെന്ന് വ്യക്തമാണല്ലോ. ഏകാഗ്രതയും ശ്രദ്ധയും നഷ്ടപ്പെടുത്തുന്നതിനൊപ്പം മദ്യം കടുത്ത ക്ഷീണത്തിനും കാരണമാകും. രാത്രി ഡ്രൈവിങ്ങിനിടെ പുകവലിയും ഒഴിവാക്കുന്നതാണ് ഉത്തമം. പുകയിലയിലെ നിക്കോട്ടിനും കാര്*ബണ്* മോണോക്*സൈഡും രാത്രികാലത്തെ കാഴ്ചയെ പ്രതികൂലമായി ബാധിക്കും.
രാത്രി കാലങ്ങളില്* വേഗം നിയന്ത്രിക്കുന്നതാണ് അഭികാമ്യം. മുന്*പെ പോകുന്ന വാഹനത്തില്*നിന്ന് പാലിക്കേണ്ട അകലവും ശ്രദ്ധിക്കാം. പകലിനെ അപേക്ഷിച്ച് രാത്രിയില്* മറ്റുവാഹനങ്ങളുടെ വേഗവും മുന്*പിലുള്ള വാഹനവുമായുള്ള അകലവും കൃത്യമായി നിര്*ണ്ണയിക്കാന്* ബുദ്ധിമുട്ടാണ്ടായേക്കും. മറ്റൊരു വാഹനത്തിന്റെ പിന്നാലെ സഞ്ചരിക്കുമ്പോള്* ഹെഡ്*ലൈറ്റ് ലോ ബീമില്* ഇടുന്നതാണ് നല്ലത്. മുന്നിലെ യാത്രക്കാരന് ശല്യമുണ്ടാകാതിരിക്കാന്* ഇത് ഉപകരിക്കും.
നീണ്ട രാത്രിയാത്രയില്* ഇടയ്ക്കിടെ വാഹനം നിര്*ത്തി അല്*പ്പനേരം വിശ്രമിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ചെറിയ ലഘുഭക്ഷണമാകാം. നേരിയചില വ്യായാമങ്ങള്* ചെയ്യുന്നതും നല്ലതാണ്. യാത്രയ്ക്കിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടാല്* നിര്*ബന്ധമായും അല്*പ്പനേരം വാഹനം നിര്*ത്തി വിശ്രമിക്കണം. ക്ഷീണം മാറിയിട്ടെ യാത്ര തുടരാവൂ.
രാത്രിയില്* വാഹനം കേടായാല്* ഉടന്*തന്നെ റോഡില്*നിന്ന് വശത്തേക്ക് കഴിയുന്നത്ര തള്ളിമാറ്റണം. റിഫഌക്ടിങ് ട്രയാംഗിള്* ഉപയോഗിച്ച് മറ്റുവാഹനങ്ങള്*ക്ക് സൂചന നല്*കാന്* മറക്കേണ്ട. സിഗ്നല്* ലൈറ്റുകള്* ഉപയോഗിച്ച് മറ്റുവാഹനങ്ങള്*ക്ക് സൂചന നല്*കുന്നതും നല്ലതാണ്. കേടായ വാഹനം റോഡരികില്* നിര്*ത്തിയിരിക്കുകയാണെങ്കില്* അതിനടുത്തുനിന്ന് ദൂരെ മാറി നില്*ക്കുന്നതാണ് ഉത്തമം. മറ്റു യാത്രക്കാരെയും വാഹനത്തില്*നിന്ന് പുറത്തിറക്കി അകലെ മാറ്റി നിര്*ത്താം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks