-
ടയറുകള്*ക്കും നല്*കാം അല്*പ്പം ശ്രദ്ധ
ടയറുകള്*ക്കും നല്*കാം അല്*പ്പം ശ്രദ്ധ
വാഹന ഉടമകള്* പലപ്പോഴും അവഗണിക്കുന്ന ഘടകങ്ങളാണ് ടയറുകള്*. ടയര്* പഞ്ചറായി വഴിയോരത്ത് നില്*ക്കുമ്പോള്* മാത്രമാകും പലരും പാവം ടയറുകളെപ്പറ്റി ഓര്*ക്കുക. മതിയായ കാറ്റില്ലാത്ത ടയറുകള്* ഇന്ധന ചിലവ് കൂട്ടുമ്പോള്* തേഞ്ഞുതീര്*ന്നവ യാത്രക്കാരുടെ ജീവനുതന്നെ ഭീഷണി ഉയര്*ത്തും. നല്ല പ്രവര്*ത്തനവും ദീര്*ഘകാല ഉപയോഗവും ഉറപ്പുവരുത്താന്* ടയറുകള്*ക്ക് വേണ്ട പരിചരണവും ശ്രദ്ധയും നല്*കേണ്ടതാണ്.
വാഹനങ്ങളില്* ഒരേ ടൈപ്പ് ടയറുകള്* തന്നെ ഉപയോഗിക്കണം( റേഡിയലാണെങ്കിലും നാലും റേഡിയല്* തന്നെ ഉപയോഗിക്കുക, കഴിയുമെങ്കില്* അവ ഒരേ കമ്പനിയുടെ തന്നെ ഉപയോഗിക്കണം). പുതിയ ടയറുകള്*ക്ക് പുതിയ ട്യൂബുകള്* തന്നെ ഉപയോഗിക്കുക. ടയറുകളും ട്യൂബുകളും ഒരേ കമ്പനിതന്നെയാകുന്നത് ശരിയായ ഫിറ്റിങ് നല്*കും.
ടയര്* വാങ്ങുന്നതിന് മുമ്പായി ഉപയോഗിച്ചിരിക്കുന്ന റിമ്മിന് പറ്റിയത് തന്നെയെന്ന് ഉറപ്പുവരുത്തുക. ചെറിയ വ്യത്യാസമുള്ള ടയറുകള്* കുഴപ്പമില്ലെന്ന് കടയുടമ പറയാമെങ്കിലും കൃത്യമായ അളവുതന്നെ ഉപയോഗിക്കുന്നത് ടയറിന്റെ ലൈഫ് കൂട്ടും. ടയറുകളോ ട്യൂബുകളോ മാറുമ്പോള്* റിം തുരുമ്പെടുത്തിട്ടില്ലെന്നും പൊടികളോ മറ്റോ ഇല്ലെന്നും ഉറപ്പുവരുത്തുക. പ്രത്യേകിച്ചും റിം വാല്*വ് ഹോളിന്റെ കാര്യത്തില്*.
ഒഴിവാക്കാനാവാത്ത സന്ദര്*ഭങ്ങളില്*മാത്രം ഉളിയും ചുറ്റികയും ഉപയോഗിക്കുന്ന പഞ്ചര്* കടകളില്* പോകുക. മൗണ്ടിങ് യന്ത്രത്തിന്റെ സഹായത്തോടെ ടയര്* റിമ്മില്* ഇടുന്നതാണ് ടയറിന്റെ ആയുര്*ദൈര്*ഘ്യം കൂട്ടുന്നതിന് നല്ലത്. ടയര്*ബീഡുകള്* (അരികുകള്*) റിമ്മില്* ഇടുന്നതിന് മുമ്പായി സോപ്പുപയോഗിച്ചോ മറ്റോ ലൂബ്രിക്കേറ്റ് ചെയ്യുക.
ടയര്* നിറയ്ക്കുന്നതിന് മുമ്പായി ടയര്*ബീഡുകള്* കൃത്യമായിട്ടാണ് നില്*ക്കുന്നത് എന്ന് ഉറപ്പുവരുത്തുക. മിക്കപ്പോഴും പകുതി കാറ്റ് നിറച്ചശേഷം കയറിനിന്ന് ബീഡുകള്* ചവിട്ടി നേരയാക്കുന്നതാണ് പതിവ്. ഇത്തരത്തില്* ചെയ്യുമ്പോള്* ടയറിലെ മര്*ദ്ദം 44 പി.എസ്.ഐ (3.0 കെ.ജി.എഫ്) ല്* കൂടാതിരിക്കാന്* ശ്രദ്ധിക്കുക.
ടയര്*ബാലന്*സിങ്
ടയറുകളുടെ ആയുസിന് ടയര്*ബാലന്*സിങ് കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങള്*ക്ക് വിറയല്* അനുഭവപ്പെടുന്നതില്* വലിയൊരുപങ്ക് വഹിക്കുന്നത് ബാലന്*സിങ്ങിലെ വ്യതിയാനമാണ്. വിറയല്* അനുഭവപ്പെടുകയോ, ടയറുകള്* അഴിച്ചിടുകയോ, 5000 കിലോമീറ്റര്*
ഓടിക്കഴിഞ്ഞാലോ ടയര്* ബാലന്*സിങ് നടത്തുന്നതാണ് നല്ലത്.
വീല്* അലൈന്*മെന്റ്
5000 കിലോമീറ്റര്* ഓടിക്കഴിഞ്ഞാല്* നിര്*ബന്ധമായും വീല്* അലൈന്*മെന്റ് നടത്തേണ്ടതാണ്. ടയറില്* അപ്രതീക്ഷിത തേയ്മാനം കണ്ടാലും വീല്* അലൈന്*മെന്റ് നടത്തണം. ഓയില്*, ബ്രേക്ക് എന്നിവയ്*ക്കൊപ്പം യാത്രതുടങ്ങുന്നതിനുമുമ്പായി ടയറുകളും പരിശോധിക്കുക. സ്റ്റീല്* ബെല്*റ്റോ, നൈലോണ്*, പ്ലൈ കോര്*ഡ് തുടങ്ങിയ കണ്ടാല്* ടയറുകള്* ഉടനെ മാറ്റുക. ത്രഡുകള്*ക്കിടയില്* കല്ലുകള്* കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കുന്നതും ടയറുകളുടെ ആയുസ് കൂട്ടും.
മിക്കടയറുകളിലും ഇപ്പോള്* വിയര്* ഇന്*ഡിക്കേറ്റര്* (തേയ്മാനം തിരിച്ചറിയാനുള്ള അടയാളം) ഉണ്ടാകും. സാധാരണഗതിയില്* 1.6 മില്ലീമീറ്ററില്* എത്തിയാല്* മാറ്റുന്നതാണ് നല്ലത്. ടയര്*നിര്*മ്മാതാവ് പറഞ്ഞ അളവിലുള്ള മര്*ദ്ദത്തില്*തന്നെ ടയറില്* കാറ്റു നിറയ്ക്കുക. ടയര്* തണുത്തിരിക്കുമ്പോള്* മര്*ദം അളക്കുന്നതാണ് നല്ലത്. എല്ലാ ആഴ്ചയിലും ടയറിന്റെ മര്*ദം പരിശോധിക്കുക. ദീര്*ഘദൂരയാത്രകള്*ക്കുമുമ്പും മര്*ദം പരിശോധിക്കുക. വാല്*വ് ക്യാപ് നഷ്ടപ്പെട്ടാല്* പുതിയവ ഉടനെ ഇടുക. ഇതിലൂടെ എയര്* നഷ്ടപ്പെടുന്നുണ്ടോ എന്നും പരിശോധിക്കുക.
പുതിയ ടയര്* ഓടുന്നതിനനുസരിച്ച് അല്*പം വികസിക്കുന്നതിനാല്* ആദ്യ 3000 കിലോമീറ്റര്* ഓടുന്നത് വരെ മര്*ദ്ദം വ്യത്യാസപ്പെടാം. ഇത് കൃത്യമായ ഇടവേളകളില്* തന്നെ പരിശോധിക്കുക. സ്*പെയര്* ടയറിന്റെ മര്*ദ്ദം സാധാരണ ഗതിയിലുള്ളതിനേക്കാള്* 5.പി.എസ്.ഐ വരെ കൂട്ടി നിറയ്ക്കുക.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks